Connect with us

Humour

ദൈവം ദോശയും ചമ്മന്തിയും കഴിക്കില്ല, നരാവതാരങ്ങൾക്ക് അവയും ഒപ്പം സാമ്പാറും അഹിതകരമല്ല

മാതാ അമൃതാനന്ദമയി കോവിഡ് രോഗത്തിനുള്ള വാക്സിൻ സ്വീകരിച്ചതിനെ പരിഹസിച്ചും കൊണ്ടുള്ള സ്റ്റാറ്റസ്റ്റുകൾ കാണുന്നത് ഹൃദയഭേദകമാണ്. തികഞ്ഞ അജ്ഞതയിൽ നിന്നാണ്

 13 total views

Published

on

Shaju V V യുടെ ഹ്യൂമർ പോസ്റ്റ്

മാതാ അമൃതാനന്ദമയി കോവിഡ് രോഗത്തിനുള്ള വാക്സിൻ സ്വീകരിച്ചതിനെ പരിഹസിച്ചും കൊണ്ടുള്ള സ്റ്റാറ്റസ്റ്റുകൾ കാണുന്നത് ഹൃദയഭേദകമാണ്. തികഞ്ഞ അജ്ഞതയിൽ നിന്നാണ് ഇത്തരം ആക്ഷേപങ്ങൾ അഹന്തയുള്ള മസ്തിഷ്കത്തിൽ നിന്നും പുറപ്പെടുന്നത്. മനുഷ്യ ശരീരത്തിൽ അവതരിക്കുന്ന ഈശ്വരന് നരജൻമ പരിമിതികൾ ബാധകമാണ് .ജനനമുണ്ടെങ്കിൽ ജരാനരയും മരണവും ഉണ്ട്. ഹൃദയം, വൃക്കകൾ, കരൾ, ആമാശയം, സെറി ബെല്ലം, ഇടുപ്പെല്ല്,തുടങ്ങിയ കോടാനുകോടി ആന്തരാവയവങ്ങളോടുകൂടിത്തന്നെയാണ് നര രൂപത്തിൽ ദൈവം പിറവിയെടുക്കുന്നത്.

ഈശ്വരൻ ജലദോഷപ്പനി പിടിച്ച് തുമ്മില്ല. പക്ഷേ നരദേഹത്തിൽ ജനിച്ച ഈശ്വരന് അഞ്ചാംപനി, ഡിഫ്ത്തീരിയ, പോളിയോ, പ്രമേഹം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത യാതനകളിലൂടെ കടന്നു പോവാതെ നിർവ്വാഹമില്ല. അതു സൃഷ്ടാവിൻ്റെ തെരഞ്ഞെടുപ്പാണ് . ദൈവം ദോശയും ചമ്മന്തിയും കഴിക്കില്ല, നരാവതാരങ്ങൾക്ക് അവയും ഒപ്പം സാമ്പാറും അഹിതകരമല്ല. അതിൽ യാതൊരു വൈരുധ്യവുമില്ല. ഭഗവൻ സായി യൂറോപ്യൻ ടോയിലെറ്റിലിരിക്കുന്ന ഒരു അധിക്ഷേപ കാർട്ടൂൺ ഒരിക്കൽ കാണാനിടയായി. തൈരു സാദം കഴിക്കുന്ന നര ശരീരത്തെ വരിച്ചാൽ അതിൻ്റെ സർവ്വഭവിഷ്യത്തുകളിലൂടെയും കടന്നു പോകുന്നതാണ് ന്യായം എന്ന് ആ ചൈതന്യ സ്വരൂപത്തിന് അറിയാം.

മനുഷ്യ ജൻമമെടുത്താൽ ഈശ്വരനെന്ന പ്രയോറിറ്റിയും സർവ്വാധികാരവും ഉപയോഗിക്കുന്നത് സ്പിരിറ്റിനു ചേർന്നതല്ലെന്ന് തീരുമാനിക്കുന്നത് മഹത്വം വർധിപ്പിക്കുന്നതേയുള്ളൂ. ആത്മജ്ഞാനമില്ലാത്ത നാസ്തികർക്ക് ഇത് മനസ്സിലാവില്ല. സൃഷ്ടാവിൻ്റെ യുക്തി യുക്തിവാദിയുടെ ലഘു യുക്തിയല്ല. കോവിഡു കാലത്ത് ആലിംഗന ആശിർവാദത്തിൽ നിന്നും മാറി നിന്ന അമ്മ സാമൂഹ്യ അകലം പാലിച്ച് രോഗത്തെ ചെറുക്കേണ്ടതുണ്ടെന്ന മഹത്തായ മാതൃകാ സന്ദേശമാണ് ആ പിൻമാറ്റത്തിലൂടെ ഭക്ത രാശിക്ക് പകർന്നത്.

വൈറസിനെ സൃഷ്ടിച്ചതും വാക്സിൻ നിർമിച്ച ശാസ്ത്രമേധയെ സൃഷ്ടിച്ചതും ഈശ്വരനാണ് .അങ്ങനെ നോക്കുമ്പോൾ വാക്സിനും ദൈവസൃഷ്ടം തന്നെ. രാജ്യത്തിലെ പ്രധാനമന്ത്രി വാക്സിനെടുത്ത് ജനത്തിന് വിശ്വാസവും ധൈര്യവും കൊടുക്കുന്നതിൻ്റെ എത്രയോ മടങ്ങ് ലക്ഷ്യവേധിയാണ് നരജൻമമെടുത്ത ജഗന്നിയന്താവ് ഉടുപ്പു തെറുത്തു കയറ്റി വാക്സിനെടുക്കുന്നത്. പ്രപഞ്ചചൈതന്യ ചിദാനന്ദ സത്യസ്വരൂപത്തെ വണങ്ങുന്നു.

 14 total views,  1 views today

Advertisement
Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement