ഇത് വായിച്ചിട്ട് ഏതെങ്കിലുമൊരു കോഴി പുരുഷൻമാർക്ക് ആർക്കെങ്കിലും തങ്ങളാണെന്ന് തോന്നുമോ ?

156

Ayisha Kuttippuram

പുതിയ ഇനം കോഴികൾ..

കാലം മാറിയപ്പോൾ കോഴികൾക്കും പരിണാമം ഹുവാ.. പറമ്പിലൂടെ ചിക്കി ചികഞ്ഞു നടന്ന കോഴികൾ സോഷ്യൽ മീഡിയയിൽ പറന്നിറങ്ങി.. കോഴിക്കും ഇല്ലേ കൃമികടി.. അങ്ങനത്തെ ചില കോഴികളെ കുറിച്ചാ പറയാൻ പോവുന്നത്..

  1. നാടൻ കോഴി..

നല്ല അസ്സൽ തൊലിക്കട്ടി ആയിരിക്കും.. അധികവും 30 വയസ്സിനു താഴെ ഉള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്.. ഒരു കളർ പ്രൊഫൈൽ കണ്ടാ റിക്വസ്റ്റ് അയക്കണം പഞ്ചാര അടിക്കണം, അത്രേ ഉള്ളൂ ആഗ്രഹം.. സോ സിമ്പിൾ.. റിക്വസ്റ്റ് ആസപ്റ് ചെയ്താ വിത്ത്‌ ഇൻ സെക്കന്റസ് ഇവർ ഇൻബോക്സിൽ ഹാജർ വെക്കും.. ഒർജിനലോ ഫേക്കോ എന്നില്ല, ഐഡി കളറായാ മതി.. ദാറ്റ്‌സ് ആൾ.. ഫേസ്ബുക്ക് പ്രൊഫൈലിൽ ഇത്തരക്കാർക്ക് ഇന്ട്രെസ്റ് ഇല്ല.. ഒൺലി ഇൻബൊക്സ് ജീവികൾ..
ട്രീറ്റ്മെന്റ് –> അൺഫ്രണ്ട്‌ + ബ്ലോക്ക്‌..

  1. കാട്ടു കോഴി

സൂക്ഷിക്കണം.. പിടിയ്ക്കാൻ കിട്ടാത്ത ഐറ്റം ആണ്.. ഇവർക്ക് കയ്യിൽ ചിക്കിലി ഉള്ള കളർ ഐഡികളേ ആണ് ഇന്ട്രെസ്റ്.. ഇവർ ചെറുപ്പവും വലയെറിയുന്നത് കല്യാണം കഴിഞ്ഞ സ്ത്രീകളെയും ആവും.. ഇവരെ കാണാൻ ഹൈ ഫൈ ലുക്ക്‌ ആയിരിക്കും, ചുറ്റും കുറേ BMW, ഫെറാരി കാറൊക്കെ കാണും, അതൊക്കെ അവരുടേ സ്വന്തമാണെന്നു വിചാരിച്ചാ നിങ്ങൾ തീർന്ന്.. ബേസിക്കലി ഏതെങ്കിലും വർക്ഷോപ്പ് ബോയ് ആവാനാ ചാൻസ്…. ഇവരെ സ്വഭാവം, മാസങ്ങൾ എടുത്ത് പ്രേമിയ്ക്കുക, സെക്സ് ചാറ്റ് ചെയ്യുക, നൂഡ് ഫോട്ടോ വാങ്ങുക എന്നിവയാണ്.. കാര്യം കഴിഞ്ഞാൽ പിന്നെ ബ്ലാക്ക് മെയിലിംഗ് ആണ്..
ട്രീറ്റ്മെന്റ് – പോലീസിൽ കംപ്ലയിന്റ് ചെയ്യുന്നതാണ് ബെറ്റർ.. സ്ത്രീകൾക്ക് പ്രൈവസി തന്നു കൊണ്ട് തന്നെ ഇത്തരം കോഴികളെ പോലീസ് ഫ്രൈ ആക്കും..

  1. ഗിരിരാജൻ കോഴി

30 നും 50 നും പ്രായമദ്ധ്യേ കാണുന്ന ഐറ്റം.. ഇവരുടെ താല്പര്യവും ഇതേ പ്രായത്തിൽ ഉള്ളവരെ ആണ്..
ഇവരുടെ പ്രത്യേകത –> ഇൻബോക്സിലെ മാന്യമായ പെരുമാറ്റം.. കുറച്ചു കഴിയുമ്പോൾ സ്വന്തം ഭാര്യയുടെ സ്നേഹമില്ലായ്മ, ഒറ്റപ്പെടലിന്റെ വേദന തുടങ്ങിയ ലോട്ട് ലൊടുക്ക് നമ്പർ ആയിരിക്കും.. ബേസിക്കലി ഇനി എങ്ങാനും ബിര്യാണി കിട്ടിയാലോ എന്ന് വിചാരിച്ചു ഇൻബോക്സിൽ പറന്നിറങ്ങുന്നവർ ആണ്..
ട്രീറ്റ്മെന്റ് –> ഈ കോഴികൾക്ക് അധികം ഓടാൻ ആരോഗ്യം ഇല്ലാ.. സോ ജസ്റ്റ്‌ മെസെഞ്ചർ ബ്ലോക്ക്‌ മാത്രം മതി.. പബ്ലിക്ൽ ഇവർ കൂവില്ല.. കാരണം സ്വന്തം ഇമേജ് കൂടി നോക്കുന്ന ടീം ആണ്.

  1. ഇറച്ചി കോഴി

അൻപത് അറുപത് വയസ്സിനു മേലെ മാത്രം കാണപ്പെടുന്ന ഐറ്റം.. അറുക്കപെടാനായി മാത്രം ഇൻബോക്സിൽ വേവുന്നവ.. “ആയുസ്സൊടുങ്ങിയിട്ടും ആർത്തി തീർന്നില്ലെടോ ” എന്ന് മിന്നാരത്തിൽ ജഗതി ചോദിച്ചത് ഇത്തരക്കാരെ ഉദ്ദേശിച്ചാണ്.. ഞരമ്പ് സൂക്കേടിനെക്കാളും കൂടുതൽ സോഷ്യൽ മീഡിയയിൽ എങ്ങനെ പെരുമാറണം എന്നറിയാത്തവർ ആണ്.. ശുദ്ധ പാവങ്ങൾ..
ട്രീറ്റ്മെന്റ് – അൺ ഫ്രണ്ട്.. അതിന്റെ ആവശ്യമേ ഉള്ളൂ.. അപ്പൂപ്പൻസ് വേറെ എങ്ങോട്ടേലും പൊയ്ക്കോളും..

  1. കരിം കോഴി

വളരെ സൂക്ഷിക്കേണ്ട ഐറ്റം ആണ്.. ഒരു 40+ എഡ്യൂക്കേറ്റഡ് ആയ കോഴികൾ ആണ്.. ഇവരുടെ സെലെക്ഷനും ഈ സെയിം വേവ് ലെങ്ത്ൽ ഉള്ളവരെ ആണ്.. പ്രേമിക്കുന്ന ടൈം ആത്മാർത്ഥമായി അങ്ങ് പ്രേമിക്കും ..അതങ്ങ് ബെഡ്‌റൂം വരെ നീളും.. ബെഡ് റൂം എത്തിക്കഴിഞ്ഞാൽ അവർക്കാ പ്രേമം മടുക്കും.. അവർ നെക്സ്റ്റ് മേച്ചിൽ പുറം തേടും.. വേറെ ഫിനാൻഷ്യലോ ബ്ലാക്ക് മെയിലിംഗോ ശല്യം ഉണ്ടാവൂല
ട്രീറ്റ്മെന്റ് –> സെൽഫ് ട്രീറ്റ്മെന്റ് ആണ് വേണ്ടത്.. കഴിഞ്ഞത് കഴിഞ്ഞു.. ഒരു പാഠം പടിച്ച സ്ഥിതിക്ക്, ആ ഐഡി ബ്ലോക്ക്‌ ചെയ്ത് ഇതേ പോലത്തെ ചതിക്കുഴിയിൽ ചാടാതെ പോസിറ്റീവ് ആയി ജീവിയ്ക്കുക..

  1. തൊപ്പി കോഴി

പാവങ്ങളാ, മീശയും വെച്ച് നടക്കുന്നൂന്നേ ഉള്ളൂ.. ലോല ഹൃദയർ.. അധികവും 40+ ഏജിലാ കാണുന്നത്.. പെണ്ണുങ്ങളോട് പഞ്ചാര അടിക്കാൻ വല്യ ആഗ്രഹം ഉണ്ട്.. എന്നലോട്ട് പേടിയും ആണ്.. തടി കേടാക്കാൻ വയ്യാ.. സ്ത്രീകളുടെ പോസ്റ്റിന്റെ യോ കമെന്റ് ന്റെയോ താഴെ ഇന്ട്രെസ്റ്റിംഗ് ആയ കമെന്റ് ഇട്ട് ശ്രദ്ധ പിടിച്ച് പറ്റാൻ പെടാ പാട് പെടുന്ന ജീവികൾ.. സ്ത്രീകളുടെ ഇൻബോക്സിലേക്ക് ഗുഡ്മോർണിംഗ് ഓ, ഫോർവേഡ് മെസേജോ കൃത്യമായ ഇടവേളകളിൽ അയച്ചു കൊണ്ടിരിക്കും.. അതിനെങ്ങാനും റിപ്ലൈ കൊടുത്താ, അതിൽ പിടിച്ചു കയറും..
ട്രീറ്റ്മെന്റ് –> മെസഞ്ചറിൽ ഒരു ഇഗ്നോർ കൊടുത്താ മതി..

  1. പുള്ളിക്കോഴി

വല്ല്യ പുള്ളികളാ.. കമെന്റ് ബോക്സിൽ വരുമെങ്കിലും ഇൻബോക്സിൽ വരാൻ പേടിച്ചു നിൽക്കുന്ന വിഭാഗം . സ്ത്രീകൾ എന്തെങ്കിലും സ്റ്റാറ്റസ് ഇട്ടാൽ അതിനുള്ള അഭിപ്രായവുമായി ഇൻബോക്സിൽ എത്തും.. പൊതുവേ ഭീരുക്കൾ ആണ്..
ട്രീറ്റ്മെന്റ് –> ഇൻബോക്സിൽ മൈൻഡ് ചെയ്യരുത്..
NB – ഇത് വായിച്ചിട്ട് പുരുഷൻമാർക്ക് ആർക്കെങ്കിലും നിങ്ങളെ ഉദ്ദേശിച്ചാണെന്നു തോന്നിയാ.. അത് നിങ്ങളെ ഉദ്ദേശിച്ചു മാത്രമാണ്..