COVID 19
രാജ്യത്തിൽ ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്ത കലബുറഗി ജില്ലയിലെ ഇന്നലത്തെ കാഴ്ചയാണ്
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി കര്‍ണാടകയില്‍ രഥോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂര്‍ റാവൂരിലെ സിദ്ധലിംഗേശ്വര
119 total views

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി കര്‍ണാടകയില്‍ രഥോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂര്‍ റാവൂരിലെ സിദ്ധലിംഗേശ്വര യാത്ര ചടങ്ങിലാണ് ആയിരങ്ങള്‍ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ആഘോഷത്തില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരു വലിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജ്യത്ത് ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല കൂടിയാണ് വടക്കന്‍ കര്‍ണാടകയിലെ കലബുറഗി.
രഥയാത്രക്ക് മുമ്പുള്ള ചടങ്ങായ ‘പല്ലക്കി സേവ’ ബുധനാഴ്ച വൈകിട്ട് നടന്നിരുന്നു.രഥോത്സവം റദ്ദാക്കുമെന്ന് സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്റ്റ് അറിയിച്ചിരുന്നെങ്കിലും താലൂക്ക് ഭരണാധികാരികളെ വിവരമറിയിക്കാതെ വ്യാഴാഴ്ച രാവിലെ ചടങ്ങ് നടത്തുകയായിരുന്നു. ക്ഷേത്ര ഭരണാധികാരികള്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ചിറ്റാപൂര്‍ തഹസില്‍ദാര്‍ ഉമാകാന്ത് ഹള്ളെ പ്രതികരിച്ചു. ക്ഷേത്ര ട്രസ്റ്റിനും ആഘോഷത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കുമെതിരെ തഹസില്‍ദാറിന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു.
ഏപ്രില്‍ 10ന് കര്‍ണാടകയിലെ തുമകുരു ഗുബ്ബിയില്‍ ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷ പാര്‍ട്ടി സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എയെ ഒഴിവാക്കി പൊലീസ് കേസ് രജിസ്ററര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച വരെ കർണാടകയിൽ 315 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 13 പേർ മരണമടയുകയും 82 പേർ രോഗമുക്തി നേടുകയും ചെയ്തു.
120 total views, 1 views today