Connect with us

Entertainment

‘ഹണ്ട് ‘ ആയുധമെടുത്ത ജീവിയുടെ പരസ്പര വേട്ട; അന്നും ഇന്നും എന്നും

Published

on

എല്ലായ്പോഴും പ്രകൃതിയ്ക്ക് അവളുടേതായ ചിട്ടപ്പെടുത്തപ്പെട്ട ഒരു നിയമം ഉണ്ട്. അത്‌ പൂർണമായും അവളിൽ നിക്ഷിപ്തമാണ്. അത്തരത്തിൽ 8 മിനിറ്റുകൾ മാത്രം ചലിയ്ക്കുന്ന ഈ ചിത്രത്തിൽ രണ്ടു മനുഷ്യർ ഭൂതകാലത്തിൽ എന്നോ വേട്ടയ്ക്കിറങ്ങുകയും മറ്റൊരുവന്റെ ആകസ്മികവും ആവിശ്വാസനീയവുമായ മാനസിക മാറ്റങ്ങൾ സ്വവർഗത്തെതന്നെ ആഹാരിയ്ക്കുവാൻ അവനിൽ തോന്നലുണ്ടാകുമ്പോൾ അത്‌ പ്രകൃതിയുടെ ജൈവ ചക്രത്തിന്റെ ഭാഗമല്ലെന്നും അതിനെ തിരുത്തുവാനായി ഉടനടി മാർഗം സ്വീകരിയ്ക്കുകയുമാണ് അവൾ ചെയ്തത്. അത്തരത്തിൽ കടുവയെന്ന മാംസഭോജിയെ നിയമപാലകനായി കാണേണ്ടി വരുന്നു.

ഹണ്ടിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇങ്ങനെയൊക്കെ ആയിരുന്നാൽ തന്നെയും പ്രേക്ഷകന്റെ മാനസിക ചിന്താശേഷി അനുസരിച്ചു അവന്റെതായ കാഴ്ച്ചപ്പാടുകളിൽ മാത്രം പല അർത്ഥ തലങ്ങളും ഇവിടെ കാണുവാൻ സാധിയ്ക്കുന്നുണ്ടെന്ന് മനസിലാക്കാം. വിശപ്പും, വേട്ടയാടാപ്പെടലുമൊക്കെ അതിന്റെ ഉപ ഭാഗങ്ങളാക്കുന്നെവെന്നു മാത്രം. ചിത്രത്തിന്റെ ആകെത്തുകയുടെ ഏറ്റവും അടുത്തിടെ നടന്നുകൊണ്ടിരിയ്ക്കുന്ന സംഭവ വികാസങ്ങളെ നമുക്ക് ചേർത്തു വായിക്കാവുന്നതാണ്. കാലങ്ങളോളം പലതരം പ്രവർത്തങ്ങളിലൂടെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടേയിരുന്നു.

അവൻ അനിയന്ത്രിതമായി പെറ്റുപെരുകി കാലങ്ങളായി നിയന്ത്രിച്ചു പോന്നിരുന്ന വിഭവങ്ങളെ ചൂഷണം ചെയ്ത് അവന്റെ സുഖങ്ങൾക്ക് മൂർച്ചകൂട്ടി. മനുഷ്യൻ സ്വയം തിരുത്തുവാൻ അവൾ കാത്തിരുന്നു, എന്നാൽ അവന്റെ വർഗ്ഗത്തിലെ തിരുത്തലുകൾ പലതും അവൾക്ക് കരുതൽ നൽകുന്നവയായിരുന്നില്ല അതുകൊണ്ടവൾ അവളുടേതായ രീതികൾ കൈക്കൊണ്ടു പ്രളയവും വരൾച്ചയും ജൈവ കൃമി കീടങ്ങളെക്കൊണ്ടും അവൾ മനുഷ്യനെ തിരുത്തുവാൻ നോക്കി ; തന്റെ മേൽ പതിഞ്ഞ അഴുകിനെ കഴുകുവാൻ നോക്കി.അത്തരം സത്യങ്ങൾ വിലയിരുത്തപ്പെടുമ്പോൾ ” Hunt ” എന്ന ഈ കുഞ്ഞു ചിത്രം കാലത്തിനതീതമായി അവളുടെ നിയമം ഓർമപ്പെടുത്തുന്നു.

****

മുകളിൽ ഉള്ളത് ഈ ഷോർട്ട് മൂവീസിന്റെ അണിയറപ്രവർത്തകർ അയച്ചുതന്ന ഒരു വിവരണം ആണ്. ഇതിനെ പ്രകൃതിയുടെയും ഭൂമിയുടെയും തലത്തിൽ നിന്നുകൊണ്ട് ചിന്തിച്ചത്. എന്നാൽ പ്രേക്ഷകന്റെ മാനസിക ചിന്താശേഷി അനുസരിച്ചു അവന്റെതായ കാഴ്ച്ചപ്പാടുകളിൽ മാത്രം പല അർത്ഥ തലങ്ങളും ഇവിടെ കാണുവാൻ സാധിയ്ക്കുന്നുണ്ടെന്ന് പറയുമ്പോൾ …ബൂലോകം ടീവിയുടേതായ ഒരു നിരൂപണം കുറിക്കുന്നു.

മനുഷ്യൻ മാത്രമാണ് ആയുധമെടുത്തിട്ടുള്ള ഒരേയൊരു ജീവി എന്ന് നമുക്കറിയാം. വിശപ്പിനു വേണ്ടിയല്ലാതെ കൊല്ലുന്ന ഒരേയൊരു ജീവിയും മനുഷ്യനാണ്. സഹജീവികളെ ഹിംസിച്ചു തന്റെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ ത്വര അവനുണ്ടായ കാലം മുതൽക്കു തന്നെ ഉള്ളതാണ്.  മൂവിയിൽ ഒരുവന്റെ രക്തം മറ്റൊരുവനിൽ കൊതി ഉണർത്തുന്നു എങ്കിൽ , ഇന്ന് ഒരുവന്റെ വളർച്ചയാണ് മറ്റൊരുവനിൽ അസൂയ ഉണ്ടാക്കുന്നത്. ശിലായുധങ്ങൾക്കും കുന്തങ്ങൾക്കും പകരം മോഡേൺ ആയുധങ്ങൾ. ദൈനംദിന വർത്തമാന ലോകത്തെ മനുഷ്യനെയാണ് ഞങ്ങളിതിൽ കാണുന്നത്. തമ്മിലടിച്ചും കൊന്നും ശുഷ്കമാകുമ്പോൾ.. ദുർബലമാകുമ്പോൾ നമ്മുടെ പ്രബലനായ ശത്രു, ഷോർട്ട് മൂവിയിലെ കടുവയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്.

ഹണ്ടിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisement

ഇത് മനുഷ്യന് മാത്രമല്ല, ദേശങ്ങൾക്കും രാജ്യങ്ങൾക്കും ഗോത്രങ്ങൾക്കും എല്ലാം ബാധകമാണ്. അധികാരത്തോടുള്ള ദുരയും സമ്പത്തിനോടുള്ള ആർത്തിയും രക്തക്കൊതിയെക്കാൾ ഭീകരമാണ്. കേവല വിശപ്പുകൾ പരസ്പരം വേട്ടയാടുമ്പോൾ.. ആ വിശപ്പ് ഒരുനേരത്തേയ്ക്കു മാത്രം ശമിക്കുമ്പോൾ കാത്തിരിക്കുന്നത് തിരിച്ചടികളുടെ കാലമാണ്. എപ്പോഴുമൊരു വ്യാഘ്രത്തിന്റെയോ കടുവയുടെയോ അലറൽ പിറകിൽ തന്നെ പ്രതീക്ഷിക്കുക.

‘ഹണ്ട് ‘ നല്ലൊരാശയം വളരെ പുതുമയോടെ പറഞ്ഞ ഷോർട്ട് മൂവിയാണ് . കാണുക.. വിലയിരുത്തുക..വോട്ട് ചെയ്യുക

***

hunt സംവിധാനം ചെയ്ത Shihas S Haneefa ബൂലോകം ടീവിയോട് സംസാരിക്കുന്നു.

“ഞാൻ മൂവി മേഖലയിൽ തന്നെയാണ്. നിലവിൽ ഒരു പ്രോജക്റ്റ് ഓൺ ആയിട്ടുണ്ട്. ഒരു വെബ് സീരീസ് ആണ് അതിന്റെ പ്രീ പ്രൊഡക്ഷൻ നടക്കുകയാണ്.സിനിമ ആണ് പ്രധാനലക്ഷ്യം എന്ന് കരുതി നടക്കുന്ന ഒരു വ്യക്തിയാണ് ഞാൻ . ആദ്യത്തെ ഷോർട്ട് മൂവി ചെയുന്നത് 10th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ആണ്. സ്‌കൂളിലെ കാമറ, അതുപയോഗിച്ചിട്ടു ഫ്രണ്ട് ഷിപ്പിനെ ബേസ് ചെയ്തുള്ള ഒന്നായിരുന്നു.  പഠിക്കാൻ വേണ്ടി ചെയ്തതായിരുന്നു , അതിൽ ഒരുപാട് കുറവുകൾ ഉണ്ടായിരുന്നു. ആ കുറവുകൾ മനസിലാക്കി ഞാൻ കഥകൾ എഴുതി ഷോർട്ട് ഫിലിം ക്രിയേറ്റ് ചെയ്യാൻ തുടങ്ങി. അതൊന്നും റിലീസ് ചെയ്തിട്ടില്ല , എല്ലാം എന്റെ പഠനാവശ്യത്തിനു വേണ്ടി ഉള്ളതായിരുന്നു. പിന്നെ കുറച്ചുകാലം ഗ്യാപ്പ് എടുത്തു . കുറെകാര്യങ്ങൾ അല്ലാതെ പഠിച്ചു. എന്റെ ചുറ്റുമുള്ളവർക്കു പ്രാവർത്തികമാക്കി കാണിച്ചുകൊടുക്കാൻ വേണ്ടിയാണ് ഷോർട്ട് ഫിലിം എന്ന കൺസപ്റ്റിലേക്കു വരുന്നത്. അങ്ങനെ ഒരുപാട് ആശയങ്ങൾ ആലോചിച്ചു. വേണമെങ്കിൽ റൊമാൻസ് പോലെ അത്യാവശ്യം റീച്ച് കിട്ടുന്ന രീതിയിൽ ഒരെണ്ണം എടുക്കാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്തതുകൊണ്ട് കാര്യമില്ല..”

എന്തെങ്കിലും വെറൈറ്റി ആയി ചെയ്യണമെന്ന ലക്ഷ്യമായിരുന്നു ഹണ്ടിലേക്കു എത്തിച്ചത്

“എന്തെങ്കിലും വെറൈറ്റി ആയി ചെയുക എന്നതായിരുന്നു എന്റെ താത്പര്യം. അങ്ങനെ ചിന്തിച്ചപ്പോൾ ആണ് hunt എന്ന ചിന്തയിലേക്ക് വന്നത്. കുറച്ചു പ്രശ്നങ്ങൾ അതുമായി ബന്ധപ്പെട്ടു നേരിട്ടു. ശരിക്കും ഒരു പ്രൊഡ്യൂസർ ഇല്ലായിരുന്നു, അതിനു പറ്റിയ അഭിനേതാക്കൾ ഇല്ലായിരുന്നു. ഫീമെയിൽ കാരക്ടേർസിനെ കിട്ടാനുള്ള ബുദ്ധിമുട്ട്. അങ്ങനെ ഞാൻ മെയിൽ കാരക്ടേർസിനെ വച്ചുകൊണ്ടു ഒരു കൺസപ്റ്റ് ആലോചിച്ചു. അങ്ങനെയാണ് രണ്ടു പുരുഷന്മാർ മാത്രം അഭിനയിക്കുക എന്ന ചിന്ത വന്നു. അങ്ങനെ ഞാൻ ഹണ്ട് എന്ന കൺസപ്റ്റനെ ഡെവലപ് ചെയ്തു .”

ഹണ്ടിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisement

“casting call ചെയ്തിട്ടാണ് അതിൽ അഭിനയിച്ച രണ്ടുപേരെയും കണക്റ്റ് ചെയ്തു വരുന്നത്. എനിക്ക് അവരെ മുന്നേ പരിചയമില്ല. അങ്ങനെ അവരെ ട്രെയിൻ ചെയ്യിപ്പിച്ചെടുത്തു ഷൂട്ടിങ് തുടങ്ങി. അപ്പോഴും ഫണ്ട് എന്നത് ഒരു പ്രശ്നം തന്നെ ആയിരുന്നു. അതിനുവേണ്ടി ഒരുപാട് പണികൾ ചെയ്തു. അങ്ങനെ സ്വരൂപിച്ച എമൗണ്ട് കൊണ്ട് ഷൂട്ടിന് ഇറങ്ങി. എന്റെകൂടെ ഹൈസ്‌കൂളിൽ ഉണ്ടായിരുന്ന ആളായിരുന്നു കാമറ ചെയ്തത്. ഞങ്ങൾ അഞ്ചുപേർ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. അങ്ങനെ ഷൂട്ട് ചെയ്തു. അത്യാവശ്യം റീച്ചും കിട്ടി. ഔട്ട് ഇറങ്ങുന്നതിനു മുൻപ് തന്നെ റീച്ചും കിട്ടി. പോസ്റ്റർ റിലീസ് ചെയ്തത് ആട് സിനിമ ഒക്കെ സംവിധാനം ചെയ്ത സംവിധായകൻ Midhun Manuel Thomas ആയിരുന്നു. ഫസ്റ്റ് പോസ്റ്ററും സെക്കന്റ് പോസ്റ്ററും ഇറക്കിയപ്പോൾ നല്ല റീച്ച് ആയിരുന്നു. അതുകൊണ്ടുതന്നെ ഇത് ഇറങ്ങിക്കഴിഞ്ഞാൽ നല്ലൊരു സ്വീകാര്യത കിട്ടും എന്ന് മനസിലായി. വലിയൊരു ചാനലിൽ തന്നെ റിലീസ് ചെയുകയും ചെയ്തു. പക്ഷെ ഒരു ദിവസത്തെ ആയുസ് മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. ചിലരുമായുള്ള ചില പ്രശ്നങ്ങൾ കാരണം എനിക്കതു റിമൂവ് ചെയ്യേണ്ടിവന്നു. ആ ഒരു രാത്രി കൊണ്ടുതന്നെ 10k വ്യൂവേഴ്സ് കയറിയിരുന്നു. ഇത് വൈറൽ ആകാനുള്ള സാധ്യത ഇല്ലാതായതിൽ വിഷമമില്ല… എനിക്ക് പലതും പഠിക്കാൻ സാധിച്ചു എന്നോർക്കുമ്പോൾ…. ആ ഷോർട്ട് മൂവി കണ്ടിട്ടാണ് നിലവിൽ എനിക്കൊരു പ്രൊഡ്യൂസർ ഇങ്ങോട്ടു വന്നത്. ആ പ്രൊഡക്ഷൻ കമ്പനിയാണ് ഞാൻ സംവിധാനം ചെയുന്ന വെബ് സീരീസ് പ്രൊഡ്യൂസ് ചെയുന്നത്.”

“മുബൈയിൽ വച്ചുനടന്ന Yevnet International Short Film ഫെസ്റ്റിവലിൽ ഹണ്ടിന് സ്‌പെഷ്യൽ ജൂറി മെൻഷൻ രണ്ടു പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു (Special Jury Mention For Film & Director) . കൊറോണ ടൈമിൽ 450 ലേറെ ഷോർട്ട് മൂവീസ് ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ഞാൻ ഫെസ്റ്റിവലുകൾക്കൊന്നും അയച്ചിട്ടില്ലായിരുന്നു.”

കഥാപാത്രങ്ങളെ കണ്ടെത്തിയ വഴി

അഭിനയിച്ചവരിൽ Visakh JA എന്ന മെയിൻ കറക്റ്റർ (Hunt Man 1) ചെയ്ത ആളെ എനിക്ക് കണക്റ്റ് ചെയ്തു തരുന്നത് സിനിമയിൽ തന്നെയുള്ള ഒരു സുഹൃത്താണ്. ഫോട്ടോ കണ്ടപ്പോൾ ഞാൻ ഉദ്ദേശിച്ച ആളേ അല്ലായിരുന്നു. ഞാൻ ആദ്യമേ തന്നെ നിരസിച്ചു. എന്റെ ഫ്രണ്ട് എന്നെ നിർബന്ധിച്ചു, അഭിനയിപ്പിച്ചു നോക്കാൻ പറഞ്ഞു. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒഴിവാക്കാൻ പറഞ്ഞു. അങ്ങനെ ഞാൻ പുള്ളിക്ക് ഒരു ടാസ്ക് കൊടുത്തു. മുന്നിൽ ചിക്കൻ ഫ്രൈ ചെയ്തു വച്ചിട്ടുണ്ട്, അത് കഴിക്കുമ്പോൾ ഉണ്ടാകുന്ന വികാരങ്ങൾ. അതായിരുന്നു ആളിന് കൊടുത്ത ടാസ്ക്. എന്നാൽ മുന്നിലൊരു പാത്രമോ ചിക്കൻ കാലോ ഒന്നും ഇല്ലായിരുന്നു. ആൾ അത് ചെയ്തിട്ട് സ്വയം മൊബൈൽ വച്ച് കാപ്ച്ചർ ചെയ്തു അയച്ചുതന്നു. അതുകണ്ടപ്പോൾ ആളിന്റെ ടാലന്റ് എനിക്ക് മനസിലായി. ഞാൻ ഉദ്ദേശിച്ച കാക്റ്റർ എന്താണോ അതിനു പറ്റിയ ആളെന്നു മനസിലായി. ഒന്ന് പോളിഷ് ചെയ്തെടുത്തൽ മതിയെന്ന് മനസിലായി. പിന്നെ പുള്ളിയെ സെലക്റ്റ് ചെയ്തു, ഡൈലി രണ്ടു മണിക്കൂർ എങ്കിലും വർക്ഔട്ട് ചെയ്യാൻ പറഞ്ഞു. ഒന്നൊന്നര മാസം കൊണ്ട് നല്ല സൈസ് ഉണ്ടായിരുന്ന ആൾ ഒരു വിധം മസിൽസ് ഒക്കെ വന്നു സെറ്റ് ആക്കിയെടുത്തു. അതിനൊപ്പം ആക്റ്റിങ്ങിനു വേണ്ടിയുള്ള കാര്യങ്ങളും പറഞ്ഞുകൊടുത്തു. അങ്ങനെ പലതും ചെയ്തു പെർഫെക്റ്റ് ആക്കിയെടുത്തു. അപ്പോഴും സെക്കന്റ് കാരക്റ്റർ (Hunt Man 2) ചെയ്യേണ്ട ആളിനെ കണ്ടെത്താൻ സാധിച്ചില്ല . അപ്പോൾ അതും ഇയാൾ വഴിയാണ് കണക്റ്റ് ആകുന്നത്. രണ്ടാമന് അഭിനയ മോഹം മാത്രമേയുള്ളൂ… ഒന്നാമനെ പോലെ അഭിനയിക്കാൻ അത്ര ടാലന്റ് ഒന്നും ഇല്ലായിരുന്നു. ആ ആളിനെയും അതുപോലെ ട്രെയിൻ ചെയ്യിപ്പിച്ചെടുത്തു. അങ്ങനെയാണ് അവരുടെ കാര്യങ്ങൾ റെഡി ആയതു.

മറ്റു അണിയറപ്രവർത്തകർ

കാമറ ചെയ്തരിക്കുന്നത് എന്റെയൊരു സുഹൃത്ത് തന്നെയാണ്.എന്റെ കൂടെ പഠിച്ച ആൾ- വിഷ്ണു നെടുമങ്ങാട്. ആൾ ശരിക്കും വെഡിങ് വീഡിയോ ഗ്രാഫർ ആണ്. പുള്ളി പഠിക്കുന്ന കാലത്തു വളരെ കഷ്ടപ്പാടുകൾ അനുഭവിച്ച ആളാണ്. പഠിക്കുന്നതിനൊപ്പം തന്നെ മരച്ചീനി വിറ്റും കൂലിപ്പണി എടുത്തും ഒക്കെയാണ് ആൾ പഠിച്ചുകൊണ്ടിരുന്നത്. അങ്ങനെയൊരാൾ പെട്ടന്ന് വീഡിയോ വർക്കിന്‌ പോയി, അത് പഠിച്ചെടുത്തു അതൊരു പാഷനാക്കി ആ ഇൻഡസ്ട്രിയിൽ തന്നെ അറിയപ്പെടുന്നൊരു കാമറാമാൻ ആയി വളരുകയാണ്. നമ്മെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ഒരു വളർച്ചയാണ്. ശരിക്കും നല്ല ക്രാഫ്റ്റ് ഉള്ള വ്യക്തിയാണ്. വിഷ്ണു തന്നെയാണ് എന്റെ പുതിയൊരു വെബ് സീരീസ് കാമറ ചെയ്യുന്നതും . എഡിറ്റിങ് &കളറിംഗ് ചെയ്തത് അരുൺ വനജ രാജു ആണ്. മേക്കപ്പും ആർട്ടും ഒക്കെ ചെയ്തത് ഞാൻ തന്നെയാണ്. ചുരുക്കം പറഞ്ഞാൽ കാമറയും എഡിറ്റിങ്ങും സൗണ്ടും ഒഴികെ ബാക്കിയെല്ലാം ഞാൻ തന്നെയായിരുന്നു.

ഹണ്ടിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇതിലെ കടുവയെ VFX 3D ചെയ്തെടുക്കണം എന്നായിരുന്നു ആഗ്രഹം . അതായിരുന്നു പ്ലാൻ. എനിക്ക് സ്വന്തമായി SYSTEM ഒന്നും ഇല്ല, മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കാനുള്ള എമൗണ്ടും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അതിനെ വിഷ്വലി കവർ ചെയ്യാൻ പറ്റുന്ന മൂമെന്റ് കൊടുക്കുക എന്നതായിരുന്നു ലക്‌ഷ്യം. അതുകൊണ്ടാണ് ക്ളൈമാക്സിൽ അങ്ങനെയൊരു സൗണ്ട് എഫ്ഫക്റ്റ് കൊടുത്തിട്ടു അങ്ങനെയൊരു തോന്നൽ ഉണ്ടാക്കാൻ സാധിച്ചത്.

എനിക്കിതിൽ കടപ്പാടുള്ള ഒരാൾ ഉണ്ട്.. എന്റെ ഒരു സുഹൃത്ത് തന്നെയാണ് – അരുൺ.  പുള്ളി ഈ പ്രൊജക്റ്റിന്റെ പിന്നിൽ ഒരു ഹിഡൻ ശക്തിയായി എന്റെകൂടെ നിന്ന ആളാണ്. ഒരു കുന്നിന്റെ മുകളിൽ ആണ് ഷൂട്ട് നടക്കുന്നത്. കാമറ എക്വിപ്പ്മെൻറ്സ് , ഷൂട്ടിങ്ങിനു ആവശ്യമായ കാര്യങ്ങൾ ഒക്കെ കൊണ്ട് കയറാൻ ബുദ്ധിമുട്ടായിരുന്നു. അതും..നല്ല ഉച്ചവെയിലിൽ നല്ല ചൂടത്ത് . പുള്ളി ആയിരുന്നു എല്ലാം ചെയ്തത്. അതുപോലെ ഈ കാസ്റ്റിലേക്കു എത്താൻ എന്നെ സഹായിച്ചത് പാലക്കാട് ഉള്ള അനൂപ് എന്ന സുഹൃത്തായിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്ത Sahad Nedumangad നും കടപ്പാടുണ്ട് .

Advertisement

**

ഹണ്ട് കാണുക..വിലയിരുത്തുക…. വോട്ട് ചെയ്യുക

Link >> HUNT
Production Company: Light Bees Entertainments
Producers (,): Shihas S Haneefa
Directors (,): Shihas S Haneefa
Editors (,): Arun Vanaja Raju
Music Credits (,): Bodhi
Cast Names (,): Hunt Man 1: Visakh JA
Hunt Man 2: Robin
Genres (,): Drama-Thriller

 2,214 total views,  3 views today

Continue Reading
Advertisement

Comments
Advertisement
Entertainment16 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement