Connect with us

Family

ഒരു സ്ത്രീക്ക് പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഏട്ടന് അറിയുമോ ?

ഈ പോസ്റ്റ് എല്ലാ ഭർത്താക്കന്മാരും വായിച്ചിരിക്കേണ്ടതാണ്. കാരണം നിങ്ങൾ സ്‌നേഹമോ സ്വർണ്ണമോ എന്തൊക്കെ അവൾക്കു കൊടുത്താലും കൊടുക്കേണ്ടത് അവൾക്കു കൊടുക്കുന്നല്ല.ദമ്പതികളുടെ സംഭാഷണത്തിലൂടെയാണ് ഈ ആശയത്തിലേക്കു എത്തുന്നത്

 59 total views,  1 views today

Published

on

ഈ പോസ്റ്റ് എല്ലാ ഭർത്താക്കന്മാരും വായിച്ചിരിക്കേണ്ടതാണ്. കാരണം നിങ്ങൾ സ്‌നേഹമോ സെക്സോ സ്വർണ്ണമോ എന്തൊക്കെ അവൾക്കു കൊടുത്താലും കൊടുക്കേണ്ടത് അവൾക്കു കൊടുക്കുന്നല്ല. ദമ്പതികളുടെ സംഭാഷണത്തിലൂടെയാണ് ഈ ആശയത്തിലേക്കു എത്തുന്നത്. പോസ്റ്റിനു കടപ്പാട് 


ഒരു സ്ത്രീക്ക് തന്റെ പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഏട്ടന് അറിയുമോ??… ”
” അത് പിന്നെ ഇത്ര പബ്ലിക് ആയി ചോദിച്ചാൽ. രാത്രി കിടക്കുമ്പോൾ പറഞ്ഞാൽ പോരെ ”
” അയ്യേ…പബ്ലിക് ആയി പറയാവുന്ന ഉത്തരമാണ് എനിക്ക് വേണ്ടത്, പറഞ്ഞില്ലെങ്കിൽ നിങ്ങള് തോറ്റു, പറഞ്ഞാൽ സമ്മാനം ഉണ്ട് ”
” അങ്ങനാണേ ഒരു ദിവസം സമയം തരണം. ഞാൻ എവിടുന്നെങ്കിലും ശെരി ഉത്തരം സംഘടിപ്പിച്ചു തരാം…”
“ഒന്നല്ല, ഒരാഴ്ച തരാം…”

അലക്കാനുള്ള വസ്ത്രങ്ങൾ ഓരോന്നും നുള്ളിപ്പെറുക്കി ഒരു ബക്കറ്റിലാക്കി അവൾ മുറിവിട്ട് പുറത്തേക്കിറങ്ങി. പക്ഷേ,അവൾ തൊടുത്തുവിട്ട ചോദ്യം അപ്പോഴേക്കും എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു.ഓഫീസിലെ ഇടവേളക്കിടെയിൽ , അരുണുമായുള്ള പതിവ് സംഭാഷണത്തിനിടെ ഞാനാ ചോദ്യം അവനോട് ആവർത്തിച്ചു.

” അയ്യേ അത് ഇതുവരെ നിനക്കറിയില്ലേ, നീയിങ്ങനെ ഒരു മണകൊണാഞ്ചനായല്ലോ ഡാ ”
“പോടാ ചെറ്റേ, ഇത് നീ ഉദ്ദേശിച്ച “ആ” ഉത്തരമല്ല ”
” എങ്കിൽ പിന്നെ ഈ ഫെമിനിസ്റ്റുകൾ പറയുന്നപോലെ സ്വാതന്ത്ര്യം, സമത്വം അങ്ങനെ എന്തേലും ആകും… ”
അതൊരു പറയാൻ കൊള്ളാവുന്ന ഉത്തരം ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ അവളുദ്ദേശിച്ച മറുപടിയും അതുതന്നെയാകും. ഞാൻ അക്ഷമയോടെ വാച്ചിലേക്ക് നോക്കി പോകാനുള്ള സമയവും പ്രതീക്ഷിച്ചുകൊണ്ടിരുന്നു.

” സമത്വം, സ്വാതന്ത്ര്യം ഇതിലേതെങ്കിലും ഒന്നല്ലേ നീ പ്രതീക്ഷിച്ച ഉത്തരം??… ”
” ഇത് രണ്ടും അത്യാവശ്യം തന്നെയാണ്. പക്ഷേ ഇത് രണ്ടും കിട്ടിയ സ്ത്രീകൾക്ക് വരെ ഞാൻ ഉദ്ദേശിച്ചത് കിട്ടിക്കോളണമെന്നില്ല. രണ്ട് ദിവസം കൂടെ നോക്ക്, എന്നിട്ടും കിട്ടിയില്ലേൽ ഞാൻ ഒരു ക്ലൂ തരാം…. ”

അവളുടെ ക്ലൂ ക്ക് വേണ്ടി കാത്തിരിക്കുന്നത് പരാജയത്തിന് തുല്യമാണെന്ന തിരിച്ചറിവ് എന്റെ സ്വൈര്യം കെടുത്തി. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഞാൻ ആ ഉത്തരത്തിന് വേണ്ടി തിരഞ്ഞു.പക്ഷേ,കിട്ടിയ ഉത്തരങ്ങളൊന്നും തന്നെ അവളെ സംതൃപ്‍തയാക്കിയില്ല.ഗത്യന്തരമില്ലാതെ ഞാൻ ആ ക്ലൂവിന് വേണ്ടി അവളുടെ അടുത്തേക്ക് മടിച്ചു മടിച്ചു ചെന്നു.

” ക്ലൂ വേണമല്ലേ, തരാം, ഒരു രണ്ട് ദിവസം നമ്മുടെ വീട്ടിലെ പുരുഷ കേസരികൾ വീട്ടിലെ സ്ത്രീകളോട് സംസാരിക്കുന്നത് ശ്രദ്ധിക്കൂ ”

Advertisement

അവൾ പറഞ്ഞ പ്രകാരം ഞാൻ അച്ഛന്റെയും അനിയന്റെയും എന്റേയും പെരുമാറ്റ രീതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഞങ്ങൾ പറയുന്നതിലും പ്രവർത്തിക്കുന്നതിലുമെല്ലാം സ്ത്രീ വിരുദ്ധമായതെന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചും മറിച്ചും ആലോചിച്ചു.എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ ഞാൻ അവളോട് എന്റെ നിസ്സഹായത അറിയിച്ചു

” എനിക്കൊന്നും കണ്ടുപിടിക്കാൻ കഴിയുന്നില്ല. എല്ലാരും നല്ല രീതിയിലാണല്ലോ പെരുമാറുന്നത്??…”
” അപ്പോൾ നിങ്ങൾ തോറ്റു അല്ലേ??… ”

അവളുടെ പരിഹാസം കലർന്ന മറുപടി എന്നെ ചൊടിപ്പിച്ചു. എന്റെ ദേഷ്യം ഇരട്ടിച്ചു.

” ഒന്ന് പോടീ പുല്ലേ, നീ ആര് PSC ചെയർമാനോ???
എന്നെ ചോദ്യം ചെയ്യാൻ??..”
” കഷ്ടം നിങ്ങൾ ഇപ്പോൾ പോലും അത് ആവർത്തിച്ചു ”
” എന്ത് ആവർത്തിച്ചൂന്നാ… ഞങ്ങൾ മൂന്നാളും നല്ല മാന്യമായാണ് നിങ്ങളോട് പെരുമാറുന്നത്, നിങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം പുറത്തേക്ക് കൊണ്ടു പോകുന്നുണ്ട്, വേണ്ടതെല്ലാം വാങ്ങിച്ചു തരുന്നുണ്ട്.നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം എത്ര കൊള്ളില്ലെങ്കിലും നന്നായിയെന്ന് പറയാറുണ്ട്, എല്ലാ കാര്യത്തിലും നിങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം??… ”

” ഇതൊക്ക ചെയ്തതുകൊണ്ട് മാത്രം ഞങ്ങൾ ഹാപ്പി ആകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ??….”
” പിന്നെ??…. ”
“സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ അച്ഛനും അമ്മയ്ക്കും എന്തേലും വാങ്ങി കൊണ്ടുപോകാനോ അവരുടെ കയ്യിൽ എന്തേലും വെച്ച് കൊടുക്കാനോ വേണ്ടി നിങ്ങളുടെ മുൻപിൽ ഒരു യാചകനെപ്പോലെ കൈ നീട്ടുമ്പോൾ ഞങ്ങളുടെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ, വിളറി വെളുത്ത്, ആകെ നാണംകെട്ട്….
വീട്ടിൽ വരുന്ന ബന്ധുക്കൾക്ക് മുൻപിൽ ഒരു യജമാനന്റെ ഭാഷയോടെ എടിയേ ചായയങ്ങ് എടുത്തേ, ഇവിടെ കുറച്ച് ചോറിട്ടു കൊടുക്ക്, പൈപ്പിൽ വെള്ളമില്ല മോട്ടറിട്, കുട്ടി മൂത്രമൊഴിച്ചു ഒന്ന് വൃത്തിയാക്കിക്കേ എന്നൊക്കെ വിളിച്ചുപറയുമ്പോൾ ഞങ്ങളുടെ മനസ്സെന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ നിങ്ങൾ…

“വഴി തെറ്റി എന്റെ വീട്ടിൽ വന്നതും, ആ സമയം കണ്ണിൽ കരട് വീണതുകൊണ്ട് മാത്രം എന്നെ ഇഷ്ടപ്പെട്ടു” എന്ന ക്ളീഷേ ഫലിതം ബന്ധുക്കളുടെ മുൻപിൽ തട്ടിവിടുമ്പോൾ ഞങ്ങൾ അതെല്ലാം ആസ്വദിക്കുകയാണെന്ന് കരുതിയോ നിങ്ങൾ??…
ഞങ്ങൾക്കുമില്ലേ ചേട്ടാ വ്യക്തിത്വം?….”
“മതി മതി,ഇതൊക്കെ ഇത്രയും വലിയ തെറ്റാണോ,
അല്പം കൂളായ എല്ലാ ഭാര്യമാരും ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളല്ലേ ഇതൊക്കെ??…”
” ആണോ??… എന്നാ ഞങ്ങളുടെ സ്ഥാനത്ത് നിങ്ങളായിട്ടൊന്ന് സങ്കൽപ്പിച്ചു നോക്കൂ….

എന്റെ മുൻപിൽ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ഒരു പിച്ചക്കാരനെപ്പോലെ കൈ നീട്ടുക, ബന്ധുക്കളുടെ മുൻപിൽ യജമാനത്തി ഭാര്യയുടെ ആജ്ഞാനുവർത്തിയായ വേലക്കാരനാക്കുക, നാലാള് കൂടുന്നിടത്തൊക്കെ കോമാളിയാകുക….ഒരു ഉത്തരം പറയാൻ ഇല്ലാത്തതുകൊണ്ട് മാത്രം നിങ്ങളെ PSC ചെയർമാനെന്ന് വിളിക്കുക ”

Advertisement

അവളുടെ മുൻപിൽ മറുപടിക്ക് വേണ്ടി ഞാൻ പരക്കം പാഞ്ഞു. പക്ഷേ അപ്പോഴേക്കും അവളത് തുടർന്നു….
” ഏതൊരു ഭാര്യയ്ക്കും തന്റെ ഭർത്താവിൽ നിന്ന് എറ്റവും അത്യാവശ്യമായി വേണ്ടത് മറ്റൊന്നുമല്ല, അത് റെസ്‌പെക്ട് ആണ്…. എത്ര പണമുണ്ടായാലും സ്റ്റാറ്റസുണ്ടായാലും freedom ഉണ്ടായാലും തന്റെ ഭർത്താവിൽ നിന്നും അല്പം ബഹുമാനം കിട്ടിയില്ലേൽ പിന്നെ അവളുടെ ജീവിതം നരകമാണ്.
ഐ ഫോൺ വാങ്ങിച്ചു കൊടുത്തതിന് ശേഷം ഞാൻ കെട്ടിയതുകൊണ്ട് മാത്രം നിനക്കിതൊക്കെ അനുഭവിക്കാനായി എന്ന് തമാശ പറയുന്നതിനേക്കാൾ അശ്ലീലത മറ്റെന്താണ്??.നിങ്ങൾ തരുന്നതൊന്നും നിങ്ങളുടെ ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ്.നിങ്ങൾ പറയുന്ന മുറക്ക് എല്ലാം ചെയ്തു തരുന്നത് ഞാൻ നിങ്ങളുടെ അടിമ ആയതുകൊണ്ടല്ല, നിങ്ങളെ അത്രയും ആഴത്തിൽ സ്നേഹിക്കുന്നത്കൊണ്ടാണ്.
കാരണം,ഒരു അടിമയ്ക്കും തന്റെ ഉടമയെ സ്നേഹിക്കാൻ കഴിയില്ല, അയാൾ എന്തൊക്കെ വാങ്ങിച്ചു നൽകിയാലും, എത്രയൊക്കെ തേൻ പുരട്ടി സംസാരിച്ചാലും….

അതുകൊണ്ട് ഞങ്ങളുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ അപേക്ഷയായി മാറുന്നതിന് മുൻപേ മനസിലാക്കുക, നിങ്ങളുടെ ഇഷ്ടങ്ങൾ അടുക്കളയിൽ വന്ന് പറഞ്ഞ് പോകുന്നതിന് പകരം കൂടെ നിൽക്കുക, ഒരു കൂട്ടിന് വേണ്ടിയെങ്കിലും …ഞങ്ങൾക്കും മനസ്സുണ്ട്, വേദനയുണ്ട്, അഭിമാനമുണ്ട് എന്ന് വല്ലപ്പോയെങ്കിലും മനസിലാക്കുക….അതാണ് റെസ്‌പെക്ട്…അതാണ് ഞങ്ങൾക്ക് വേണ്ടത്…

 60 total views,  2 views today

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment5 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement