മുസ്ലീങ്ങൾക്കെതിരെ വിഷം തുപ്പുന്ന ഇവൻ ഒരിക്കൽ ഗൾഫിൽ ജീവിച്ചത് മുസ്ലീങ്ങളുടെ ഔദാര്യം പറ്റി

374

Hussain Knpy writes:

ഇതു ദിലീപ്. ഇപ്പോൾ ആർ എസ് എസിന്റെ മേലങ്കിയണിഞ്ഞു വിഷംതുപ്പുന്ന ഇവൻ, കുറച്ചു വർഷങ്ങൾക്കു മുൻപ് സൗദിയിൽ ഒരു റൂമിൽ ഞാൻ ഒരു ഇലട്രിക്കൽവർക്കിന്‌ ആളെ വിളിക്കാൻ പോയപ്പോൾ ജോലിയില്ലാതെ ആ റൂമിൽ ഉണ്ട്.ആഹാരം കഴിക്കാൻപോലും പൈസയില്ലാതെ, അന്ന് പരിചയപ്പെട്ട ഇവന് ഞാൻ റൂമിലേക്ക് ഫുഡ്‌ ഉണ്ടാക്കുവാൻ ഉള്ള സാധനങ്ങൾ വാങ്ങി കൊടുത്തു (കൊടുത്തിട്ടു വിളിച്ചു പറയുകയല്ല ).പിന്നെ എന്റെ സൈറ്റിൽ ഇടക്ക് ഇടക്ക് ചെറിയ വർക്കുകൾ കൊടുത്തു. നോമ്പ് ടൈമിൽ നോമ്പ് മുറിക്കാൻ പള്ളിയിൽ കൊണ്ടുപോയി.പള്ളിയിൽ നിന്ന് കിട്ടുന്ന ഫുഡ്‌ കഴിച്ചു.

എനിക്ക് സൗദിയിൽവെച്ച് ഒരു ബൈക്ക് ഉണ്ടായിരുന്നു. അതും എടുത്തുകൊണ്ട് പോയി അപകടംപറ്റി ഹോസ്പിറ്റലിൽ ആയപ്പോൾ ആദ്യം ഹോസ്പിറ്റലിൽ ഓടിഎത്തിയത് കാക്ക ആയ ഞാൻ.അന്ന് ഹോസ്പിറ്റലിൽ വെച്ച് എന്നെ കണ്ടു നിലവിളിച്ചു ഈ കാക്കയോട് പറഞ്ഞത് “എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ മകളെ നോക്കണേ..” എന്ന്.ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ആയി റൂമിൽകിടന്ന എല്ലാ ദിവസവും ഇവന് ഫുഡ്‌ കൊണ്ട് കൊടുക്കുന്നത് കാക്ക ആയ ഞാൻ.ഇവനെ റൂമിൽ ഒരു സഹോദരനെപോലെ നോക്കിയത് കാക്ക ആയ നിസാം എന്ന സുഹൃത്ത്. അവസാനം നാട്ടിൽ പോകാൻ വരെ എല്ലാത്തിനുംകൂടെ നിന്നതു ഈ “മുറിയ**”കൾ..

കാക്കകളുടെ ഇത്രയും ആത്മാത്ഥതയും സ്‌നേഹവും സഹായവും ഇവൻ നേരിട്ട് അനുഭവിച്ചിട്ടു ഈ വിഷംതുപ്പുന്നുവെങ്കിൽ കാക്കയെ നേരിട്ട് അറിയാത്ത പാവം ഹിന്ദുമക്കളെ ശാഖയിലേക്ക് അയച്ചിട്ട്, ആ മക്കൾക്ക് ശാഖയിൽനിന്ന് കുത്തിവെക്കുന്ന വിഷം ആയി പുറത്തു ഇറങ്ങുമ്പോൾ എത്ര വിദ്വേഷം ആയിരിക്കും ആ മക്കൾക്ക്….!!