കോൺഗ്രസ്സിൽ ഇനിയെത്ര കുശ്ബുവുണ്ട്..?

106

hussain

കോൺഗ്രസ്സിൽ ഇനിയെത്ര കുശ്ബുവുണ്ട്..?

ചാണകതൊഴുത്തിലെ ദുർഗ്ഗന്ധം കുശ്ബു (സുഗന്ധമെന്ന് ഭാഷാർത്ഥം ) വന്നു ചേരുന്നതോടെ മാറുമെന്ന് ബീജേപിക്കാർ പോലും വിശ്വസിക്കുന്നുണ്ടാകില്ല.കോൺഗ്രസ് വക്താവായിരുന്ന കുശ്ബുവിനെതിരെ നിരന്തരം ബലാത്സംഗ ഭീഷണി മുഴക്കിയിരുന്ന സംഘമിത്രങ്ങൾ ഇനിമുതൽ കുശ്ബു അക്കാ വാഴ്കയെന്ന് ചങ്കുപൊട്ടി അഭിവാദ്യം വിളിക്കുമായിരിക്കും
ജന്മംകൊണ്ട് മുസ്ലിം പശ്ചാത്തലമുള്ള നടിയെ ബലാത്സംഘം ചെയ്യുന്നതോർത്ത് ആത്മരതി കൊള്ളാൻ മാത്രമല്ല റിയലായി റേപ്പ് ചെയ്യൽ പോലും ഒരു സവർണ്ണ സംഘപുത്രന്റെ ജന്മാവകാശമാണല്ലോ പശു നക്കിയ വർത്തമാന ഭാരതത്തിൽ.
ബലാത്സംഘം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാമെന്നു ഗുരു ഗോൾവാൾക്കർ അസന്നിഗ്ദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
സവർണ്ണ പ്രിവിലേജും കേന്ദ്ര അധികാര പിൻബലവുമില്ലാത്ത ഏതൊരു പെൺശരീരവും സവർണ്ണ ഹിന്ദുത്വത്തിന് കീഴിൽ വിധേയപ്പെട്ടാൽ പോലും ജീവനോടെ ബാക്കിവെക്കണമെന്നില്ലയെന്ന് ഗോൾവാൾക്കറുടെ അനുയായി ശവഭോഗിയുടെ അരുമ ശിഷ്യർ പ്രായോഗികവൽകരിച്ചുകൊണ്ടിരിക്കെ കുശ്ബു അക്ക തടിസലാമത്താക്കിയതാവാം.

ദേശീയ ഊളക്കുട്ടിയുടെ തൊട്ടടുത്തൊരു കസേരയിൽ താമരപ്പൂ ചൂടി തമിഴ് താരം ഇരിപ്പുറപ്പിച്ചാൽ കേവലം 10-ാം ക്ലാസ്സും നാലാംകിട സീരിയൽ നടിയുമായ സ്മൃതി ഇറാനിക്കൊച്ചമ്മപോലും അസൂയപ്പെട്ടുപോകും. തൃശൂരിലെ വാർഡ് കോൺഗ്രസുകാർ പോലും കലിപ്പോടെ കണ്ടിരുന്ന AlCC ആപ്പീസിലെ ചായക്കാരൻ ടോം വടക്കനെ വരെ വെടക്കാക്കി വക്താവാക്കിയ ചായക്കാരൻ പ്രധാനമന്ത്രിയുടെ പാർട്ടിക്ക് സംഭാവനയർപ്പിക്കാൻ കോൺഗ്രസിൽ ഇനി വക്താക്കൾ വല്ലതും ബാക്കിയുണ്ടോ ആവോ…!എന്തിനു കോൺഗ്രസിനെ മാത്രം പറയുന്നു.എല്ലാ മാലിന്യങ്ങളുടെയും അവസാന അത്താണിയായി സംഘ് കൂടാരം മാറിയിരിക്കുന്നു.അൽഫോൺസ് കണ്ണന്താനം മുതൽ ബംഗാളിലെ വിപ്ലവ ശിങ്കങ്ങൾ വരെ ഡസൻ കണക്കിനല്ലേ ലജ്ജയെന്ന വികാരം ലവലേശമില്ലാതെ ചാണകമാലിന്യം അമൃതാണെന്ന് പറഞ്ഞത്.ഇന്ത്യൻ രാഷ്ട്രീയം ബിജെപി എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന് ചുരുക്കി ഇങ്ങനെ വിശദീകരിക്കാം.ആയിരം രൂപ കടം വാങ്ങിയ ബിജെപി സുഹൃത്തിനോട് നിങ്ങൾ പൈസ തിരികെ തരണമെന്ന് ആവശ്യപ്പെട്ടു നോക്കൂ…കൊടുത്ത പണം തിരികെ തരില്ലെന്നു മാത്രമല്ല അവൻ നിങ്ങൾക്കു മുന്നിൽ മൂന്ന് ഓപ്ഷൻ വെക്കും.
ഒന്ന്: CBI,
രണ്ട്: എൻഫോഴ്മെന്റ്,
മൂന്ന്: UAPA.
എത്ര സെക്യുലറും മതരഹിത ജീവിതം നയിക്കുന്നവനാണെങ്കിലും അവനെ ജന്മബന്ധങ്ങളിൽ പൂർവ്വാശ്രമ വേരുകളിൽ DNA തിരഞ്ഞ് ജിഹാദിയാക്കും.
വേരും ശിഖരവും ഇലയും മതരഹിതനായാൽ പോലും നക്സലൈറ്റ് മാവോവാദി എന്നീ കുപ്പായങ്ങളും ഉടനെയണിയിക്കും. UP യിൽ സംഘികളാൽ റേപ്പ് ചെയ്യപ്പെട്ട് ചുട്ടെരിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബം പോലും നക്സലൈറ്റുകളാണെന്നല്ലേ വിസർജനം ചാനലിന്റെ എക്സ്ക്ലൂസീവ് ബൈ ലൈനുകൾ!
പൊതുബോധ നിർമ്മിതിയുടെ ഫൗണ്ടേഷൻ ശക്തമാകയാൽ പ്രേമചന്ദ്രൻ പോലും പറയും നീ നീയാണു ജിഹാദിയെന്ന്.
തന്റെ കള്ളുകാശിൽ നിന്നും കട്ട കാശിൽ നിന്നുമാണ് വൈസ് ചാൻസ് ലർക്ക് ശമ്പളം കൊടുക്കുന്നത് എന്ന പോലെയല്ലേ വെള്ളാപ്പള്ളിയെന്ന കേരളം കണ്ട ഏറ്റവും നീചനായ വർഗ്ഗീയ വാദി തൊള്ളതുറന്ന് സോഷ്യൽ പൊലൂഷൻ ഉണ്ടാക്കിക്കളഞ്ഞത്.
പറഞ്ഞു വന്നത് കുശ്ബുവിനെയോർത്ത് കോൺഗ്രസ്സുകാർക്കുപോലും ഞെട്ടലുണ്ടാകുന്നില്ല എന്നാണ്.
ഇനിയെത്ര കുശ്ബു ബദ്ബു (ദുർഗന്ധം ) ആകാനിരിക്കുന്നു.
BJP പാളയത്തിൽ സന്തോഷത്തിന്റെ തിരയിളക്കവും അനുഭവപ്പെടാനിടയില്ല. അബ്ദുല്ലക്കുട്ടിയുടെ കാരണം ശോകമൂകമായ മാരാർ ഭവനും മ്ലാനവദൻമാരായ രമേഷനും ശോഭയും പോലെ എത്ര മിത്രങ്ങളാണ് പല്ലിറുമ്മുന്നുണ്ടാവുക.
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോകുന്ന പ്രതിഭാസം അധികാരത്തിന്റെ അന്തപുരങ്ങളിൽ പതിവാണല്ലോ…
ഫാഷിസത്തിന്റെ അടുക്കളയിലാകട്ടെ ഉദ്ധരിച്ച കാവിദേശീയതയുടെ ബലാത്സംഗത്തിൽ നിന്നു സ്വയം രക്ഷക്കും ബലാത്സംഘികളുടെ സംഘത്തിൽ ചേരുകയാണെന്ന വിചിത്ര പ്രതിഭാസവുമുണ്ട്.