ഡീസലിന് പകരം കാറിൽ പെട്രോളടിച്ച ജീവനക്കാരനോട് കാറുടമസ്ഥനും പെട്രോൾ പമ്പ് ഉടമസ്ഥനും ചെയ്തത്, ക്ഷമയുള്ളവർ അല്ല ‘ക്ഷമയില്ലാത്തവർ’ ഇത് വായിക്കണം

368

Hussain Thatta Thazth ന്റെ അനുഭവക്കുറിപ്പ് 

ക്ഷമക്ക് സമ്മാനം ഒരു ഫുൾ ടാങ്ക് ഡീസൽ

ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്സാം കഴിയുമ്പോൾ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധർമ്മിണിയുമായി ഇറങ്ങിയത് രണ്ടാമത് കണ്ട പെട്രോൾ ബങ്കിൽ കയറി ഡീസൽ അടിക്കാൻ പറഞ്ഞു. പയ്യൻ ഡീസൽ അടിക്കുന്നതിന് പകരം പെട്രോൾ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോൾ അവൻ ഫില്ലിങ്ങ് നിർത്തി “ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവൻ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു.

സീറ്റിൽ ചിരിച്ചു കൊണ്ട് ഇരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു ” നിങ്ങൾ അവനെ ഒന്നും പറയണ്ട അല്ലാതെ തന്നെ അവൻ ഇപ്പോൾ കരയും എന്ന്”
” സാരമില്ല ഡീസൽന്ന് പകരം പെട്രോൾ അല്ലെ കുഴപ്പമില്ല” എന്ന് പറഞ്ഞു നിൽക്കുമ്പോൾ പമ്പ് മുതലാളിയുടെ മകൻ വന്നിട്ട് പറഞ്ഞു “നിങ്ങൾ അർജന്റ് ആയി പോകുകയാണെങ്കിൽ എന്റെ വണ്ടി എടുത്തോളിൻ” ഞാൻ മെക്കാനിക്കിനെ കാണിച്ച് കാർ ശരിയാക്കി നിർത്താം” എന്ന്.. പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് “അടിച്ച പെട്രോൾ ന്റെ ഇരട്ടി ഡീസൽ അടിച്ചാൽ മതി പ്രശ്നം ഒന്നും ഉണ്ടാവില്ല” എന്ന് അവർ അത് പോലെ ചെയ്തു കാർഡ് സിപ്പ് ചെയ്തു ബിൽ പേ ചെയ്തു ആ പമ്പിന്റെ ഉടമ ചെറുപ്പക്കാരൻ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം

അപ്പോൾ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശമ്പളം വാങ്ങുന്ന പയ്യനിൽ നിന്നും ആ പൈസ ഈടാക്കിയാലോ. പമ്പിന്റെ ഓഫീസിൽ ചെന്ന് ഞാൻ വാശി പിടിച്ചു പറഞ്ഞു ഫുൾ പൈസ എടുക്കണം എന്ന്. അവൻ കൂട്ടാക്കുന്നില്ല. “നിങ്ങൾ കരുതുന്ന പോലെ ഞാൻ സ്റ്റാഫിന്റെ ശമ്പളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ് . ഇത് നിങ്ങൾ കാണിച്ച സ്നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ.(ഇങ്ങനെ സംഭവിക്കുമ്പോൾ ചിലർ കാട്ടികൂട്ടുന്ന കാര്യം ഓർക്കാൻ കൂടെ വയ്യത്രേ) എന്ന് പറഞ്ഞു ആ പയ്യൻ എന്നെ വണ്ടിയിൽ കയറ്റി വിട്ടു.