ഹൈദരാബാദിൽ നടന്നത് മറ്റൊരു നിർഭയ !

259

Basil Varghese

ഇതാ മറ്റൊരു നിർഭയ !

കൂട്ട ബലാൽസംഗം ചെയ്തശേഷം യുവതിയെ കൊന്നുകത്തിച്ചുകളഞ്ഞു നരപിശാചുക്കൾ !

ഹൈദരാബാദ് – ബാഗ്ലൂർ നാഷണൽ ഹൈവേ യിൽ തോന്തുപ്പള്ളി ടോൾ പ്ലാസക്കടുത്ത് തന്റെ പഞ്ചറായ സ്‌കൂട്ടി വച്ചശേഷം ടാക്സിപിടിച്ചു 30 കിലോമീറ്റർ ദൂരെയുള്ള ഷംഷാനാബാദിലെ മൃഗാശുപത്രിയിൽ ഡ്യൂട്ടിക്കുപോയ വെറ്റിനറി ഡോക്ടറായ 26 കാരി യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് പിറ്റേദിവസം വീട്ടുകാർക്ക് കാണാനായത്.

Image result for hyderabad gang rape murderഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്. ജോലി കഴിഞ്ഞു ടോൾ പ്ലാസയിൽ രാത്രി മടങ്ങിയെത്തിയ യുവതി തന്റെ സ്‌കൂട്ടിയുടെ ടയർ റിപ്പയർ ചെയ്യാനുള്ള കട അന്വേഷിച്ചു അവിടെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കടകളെല്ലാം 8 മണി കഴിഞ്ഞതിനാൽ അടച്ചിരുന്നു. ഇക്കാര്യം അവർ ഇളയസഹോദരിയോട് അപ്പപ്പോൾ അവിടെനിന്ന് ഫോണിലൂടെ വിവരിക്കുന്നുണ്ടായിരുന്നു.

അവിടെ പാർക്കുചെയ്തിരുന്ന ട്രക്കുകളിലെ ഡ്രൈവർമാരുടെ നോട്ടവും സംസാരവും തന്നെ ഭയപ്പെടുത്തുന്നുവെന്നും ഫോൺ കട്ടുചെയ്യാതെ തന്നോട് തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കാനും അവർ അനുജത്തിയോട് ആവശ്യപ്പെട്ടു. രാത്രിയിൽ നോ എൻട്രി ആയതിനാൽ ധാരാളം ട്രക്കുകൾ അവിടെ പാര്ക്കുചെയ്തിരുന്നു. സ്‌കൂട്ടി ഉപേക്ഷിച്ചു ക്യാബിൽ വീട്ടിലെത്താനുള്ള സഹോദരിയുടെ അഭ്യർത്ഥന അവർ ചെവിക്കൊണ്ടില്ല.

സമീപത്ത്, യുവതിയുടെ നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന 4 ട്രക്ക് ഡ്രൈവർമാരും ഒരു ഹെൽപ്പറും അവരെ സഹായിക്കാമെന്ന വാഗ്‌ദാനവുമായി അടുത്തെത്തി. അടുത്തുള്ള കടകൾ അടവാണെന്നും അൽപ്പം ദൂരെ പോയാൽ ഒരു കടയുണ്ടെന്നും തങ്ങൾ സഹായിക്കാമെന്നും പറഞ്ഞതനുസരിച്ച് ഡോക്ടർ  യുവതി ഇക്കാര്യം സഹോദരിയോട്‌ ഫോണിലൂടെ പറയുകയും സ്‌കൂട്ടി റിപ്പയർ ചെയ്യാൻ അവർക്കൊപ്പം പോകുകയാണെന്നും ഉടൻ വീട്ടിലെത്തുമെന്നും അറിയിച്ചു. സ്‌കൂട്ടി ഉരുട്ടിയിരുന്നത് ഹെൽപ്പറായിരുന്നു. അപ്പോഴും ഫോണിൽ സഹോദരിയുമായി സംസാരിച്ചു കൊണ്ടായിരുന്നു യുവതി നടന്നത്.

ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ആ കാപാലികന്മാർ യുവതിയുടെ ഫോൺ പിടിച്ചുവാങ്ങി കത്തി കാട്ടി ഭീഷണിപ്പെടുത്തി നാലുപേരുംചേർന്നവരെ തൊട്ടടുത്ത ആളൊഴിഞ്ഞ പാലത്തിനടിയിലേക്കു കൊണ്ടുപോകുകയും രാത്രി 10 മണിമുതൽ വെളുപ്പിന് 4 മണിവരെ 5 പേരും ചേർന്ന് അവരെ മാറിമാറി റേപ്പ് ചെയ്തശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

രാത്രി 9.22 നു ഫോൺ സ്വിച്ച് ഓഫ് ആയതോടെ അപകടം മനസ്സിലാക്കിയ ഇളയ സഹോദരി ഒരു ബന്ധു വിനെ വിളിച്ചുവരുത്തി രാത്രി ഷാദ്‌നഗറിൽ നിന്നും ടോൾ പ്ലാസയിലെത്ത യെങ്കിലും ആരെയും കാണാഞ്ഞതിനെത്തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

നേരം പുലരുമുൻപ് ഈ നരാധമന്മാർ യുവതിയുടെ മൃതദേഹം നേരം ട്രാക്കിൽക്കയറ്റി അവിടെനിന്നും 30 കിലോമീറ്ററകലെയുള്ള ഷംഷാബാദിനടുത്തുള്ള വിജനമായ ഒരു കലുങ്കിനടിയിൽ കൊണ്ടുപോയി ബെഡ്ഷീറ്റ് കൊണ്ട് പുതപ്പിച്ചശേഷം മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. അഗ്നി ആളിപ്പടർന്ന പ്പോൾ അഞ്ചുപേരും അവിടെനിന്നും രക്ഷപെട്ടു. വയലേലയിൽ പണിചെയ്യാൻ വന്നവരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതും പോലീസിലറിയിച്ചതും.

ഹൈദരാബാദ് കമ്മീഷണർ വി.സി സജ്ജനാ റുടെ നിർദ്ദേശപ്രകാരം ഷംഷാബാദ് DCP പ്രകാശ് റെഡ്ഢിയുടെ മേൽനോട്ടത്തിൽ പോലീസിന്റെ 10 ടീമുകളാണ് അന്വേഷണം നടത്തിയത്.ട്രക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുറ്റവാളികളായ അഹ്‌മദ്‌ പാഷാ, ചെന്നാ കേശവ് ലൂ, ശിവ ജോല്ലു, നവീൻ കുമാർ എന്നീ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അവർ കൃത്യത്തിനുപയോഗിച്ച ലോറിയും മദ്യക്കു പ്പികളും പിടിച്ചെടുക്കുകയും ചെയ്തു. ഹെൽപ്പർ ഇപ്പോഴും ഒളിവിലാണ്.

ഇവിടെ ഇതുസംബന്ധിച്ചു വളരെ ഗൗരവമായ ഒരു വിഷയത്തിലേക്കാണ് തെലുങ്കാന ആഭ്യന്തരമന്ത്രി മെഹ മൂദ് അലി വിരൽ ചൂണ്ടിയത്. അപകടമെന്ന് തോന്നിയനിമിഷം അല്ലെങ്കിൽ രാത്രിയായതിനാൽ ടൂ വീലർ റിപ്പയർ നടക്കില്ലെന്നു ബോദ്ധ്യമായപ്പോൾ ഡോകടർ യുവതി മൊബൈലിൽ 100 എന്ന നമ്പർ ഡയൽ ചെയ്തിരുന്നെങ്കിൽ 3 മിനിറ്റിനകം സ്ഥലം തേടിപ്പിടിച്ചു ഹൈവേ പോലീസ് അവിടെ എത്തുമായിരുന്നെ ന്നാണ്. തെലുങ്കാനയിലെ പോലീസ് ഹെൽപ്പ് ലൈൻ നമ്പറാണ് 100. വിദ്യാസമ്പന്നർ പോലും ഇത്തരം സേവനങ്ങളിൽ അജ്ഞരാണെന്ന കാര്യം അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

100 ഡയൽ ചെയ്‌താൽ പോലീസ് എത്തുമോ എന്നത് അനുഭവമുള്ളവർ വിവരിക്കേണ്ടതാണ്. എന്തായാലും ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തിനുശേഷം രാജ്യത്തെ പിടിച്ചുലച്ച മറ്റൊരു ദാരുണസംഭമായി ഇത് മാറിക്കഴിഞ്ഞു. സ്ത്രീകൾ എങ്ങും സുരക്ഷിതയല്ല എന്നതാണ് യാഥാർഥ്യം.