‘എനിക്ക് ശ്വാസം കിട്ടുന്നില്ല’ – ഇത് ആദ്യത്തെ സംഭവമല്ല

60

Jazar Shahul

I CANT BREATH Part 1 2014

എറിക് ഗാർണർ. അമേരിക്കയിലെ ന്യൂ യോർക്കിലെ ഒരു കറുത്ത വർഗ്ഗക്കാരൻ.

6 വർഷം മുൻപ്, അയാൾ നികുതിയീടാക്കാത്ത സിഗരറ്റുകൾ തെരുവുകളിൽ വിൽക്കുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് അയാളെ വളയുകയും, ബലമായി കീഴ്പ്പെടുത്തുകയും, അയാൾ കീഴടങ്ങിയിട്ടു പോലും ശ്വാസം കിട്ടാത്ത രീതിയിൽ അയാളെ അനേകം മിനിറ്റുകൾ നേരം പിടിച്ചു വെച്ചു. എടുക്കാൻ പറ്റിയിരുന്നു ചെറിയ ശ്വാസത്തിൽ, എറിക് കേണപേക്ഷിച്ചു നോക്കി. ആര് കേൾക്കാൻ?
അയാളുടെ ബോധം പോയെന്നായിരുന്നു വിചാരിച്ചിരുന്നത്. ആശുപത്രിയിൽ എത്തിച്ചു. പക്ഷെ, ഏറെ വൈകിയിരുന്നു അപ്പോഴേക്കും.

ശ്വാസമുട്ടിച്ചു കൊലപ്പെടുത്തിയ ന്യൂ യോർക്ക് പൊലീസായ ഡാനിയേൽ പാന്റലിയോയെ ആദ്യം ഒരു ഗ്രാൻഡ് ജൂറി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ വൻ പ്രക്ഷോഭമുണ്ടായി. FBI ഇടപെടുകയും അന്വേഷണം നടത്തുകയും, അതിനു ശേഷം ന്യൂ യോർക്കിലെ ഒരു സിറ്റി പ്രോസിക്യൂട്ടറുടെ അന്വേഷണവും പിന്നീടൊരു ആഭ്യന്തര നിർണ്ണയത്തിന് ശേഷമാണ് ന്യൂ യോർക്ക് പോലീസ് ഡാനിയേലിനെ പിരിച്ചു വിട്ടത്.ഇത്രയും പുരോഗമനം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന അമേരിക്കയിൽ 5 വർഷമെടുത്തു ഒരു കറുത്ത വർഗ്ഗക്കാരന് നീതി ലഭിക്കാൻ. എന്നിട്ടുപോലും ഡാനിയേലിന് നീതി ലഭിച്ചില്ല എന്ന കരച്ചിൽ വ്യാപകമായിരുന്നു.

I CANT BREATH Part 1 2020

ജോർജ് ഫ്ലോയ്ഡ്. അമേരിക്കയിലെ മിനിയപോളിസ് നഗരത്തിലെ ഒരു കറുത്ത വർഗ്ഗക്കാരൻ.

ഏതോ ഒരു ഫോർജറി കേസിലെ പ്രതിയെ അന്വേഷിക്കുന്ന മിനിയപോളിസ് പോലീസ്, അവർക്ക് കിട്ടിയ അറിവ് വെച്ചുകൊണ്ട് അത് ജോർജ് ഫ്ലോയ്ഡ് ആണെന്ന് കരുതുന്നു. കാറിൽ ഇരിക്കുന്ന ഫ്‌ലോയ്ഡിനെ പുറത്തിറക്കി ഹാൻഡ് കഫ്‌സ് ധരിപ്പിച്ചു കഴിഞ്ഞതിന് ശേഷം, മറ്റൊരു പോലീസ് കാറിന്റെ അടുത്തേക്ക് കൊണ്ടു പോയി. പിന്നെ കാണുന്നത്, ഫ്‌ലോയ്ഡിന്റെ കഴുത്തിന്മേൽ തന്റെ മുട്ട് കൊണ്ട് പിടിച്ചുവെക്കുന്ന ഡെറക്ക് ഷോവിൻ എന്ന ഓഫീസറെയാണ്.പ്രക്ഷോഭങ്ങൾ ഇപ്പോഴും തുടരുന്നു. മിനിയപോളിസ് നഗരം കത്തിക്കൊണ്ടിരിക്കുന്നു. ആ പ്രക്ഷോഭത്തിന്റെ കനൽ മറ്റു നഗരങ്ങളിലേക്കും പടർന്നു. വൈറ്റ് ഹൗസിന് മുന്നിൽ പോലും വൻ പ്രകടനങ്ങൾ. പെട്ടെന്നൊന്നും ഈ പ്രക്ഷോഭങ്ങളുടെ തീ കെടുത്താൻ പറ്റുമെന്ന് കരുതുന്നില്ല.വെളുത്ത തൊലിയെന്നോ കറുത്ത തൊലിയെന്നോ വ്യത്യാസമില്ലാതെ പ്രതിഷേധങ്ങൾ കാണുമ്പോൾ പ്രതീക്ഷ കൈ വിടുന്നുമില്ല. ചിത്രത്തിൽ ഡാനിയേൽ പാന്റലിയോയും ഡെറക്ക് ഷോവിനും.