എനിക്ക് ശ്വാസം മുട്ടുന്നു

75

എനിക്ക് ശ്വാസം മുട്ടുന്നു

അമേരിക്കയിൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്ത വംശജനെ , പോലീസുകാരൻ കാൽമുട്ടു കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ച് കൊന്നതാണ് വംശവെറിയുടെ ഭാഗമായുള്ള കഴിഞ്ഞ ദിവസത്തെ സംഭവം. മരണത്തോട് അടുത്ത ഫ്ളോയ്ഡ് ‘ ശ്വാസം മുട്ടുന്നു ” എന്ന് പോലീസുകാരനോട് പറയുന്ന രംഗവും വൈറൽ ആയിട്ടുണ്ട്.

“എനിക്ക് ശ്വാസം മുട്ടുന്നു ” എന്ന നിലവിളി സത്യത്തിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവന്റെ മുറവിളിയാണ്. അമേരിക്ക സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യമായാണ് സ്വയം സങ്കല്പിക്കാറ്. പണം മുടക്കുന്നതിനും സ്വകാര്യ സ്വത്തിനും സ്വാതന്ത്ര്യം ലഭിച്ചാൽ എല്ലാമായി എന്ന അബദ്ധ ധാരണ പുലർത്തുന്ന ലിബറലുകൾക്ക് തിരുത്താൻ ഏറെ സമയമെടുത്തേക്കാം.
അടിമത്തം തന്നെ മനുഷ്യന്റെ വേലയുടെ സാമൂഹ്യപരമായ തരംതാഴ്ത്തലോ ചൂഷണമോ ലക്ഷ്യമിട്ട് രൂപപ്പെട്ടതാണ്. ഇതിന് ചില മതപരമായ അംഗീകാരവും രൂപപ്പെട്ടതും സംശയകരമാണ്.

1 . ബൈബിളിൽ നോഹയുടെ നഗ്നത കണ്ടു എന്ന പേരിൽ ഹാമിനെയും വംശത്തെയും ഇനി മുതൽ അടിമകളായിത്തീരട്ടെ എന്ന് നോഹ ശപിച്ചതായി കാണുന്നു. (ഉൽപത്തി )
2. St Paul (എഫെസിയർ 6:5-7) എഴുതിയതിൽ അടിമകൾ യജമാനൻമാരോട് ഭയവും വിറയലും ഉള്ളവർ ആയിരിക്കണം എന്ന് പറയുന്നു. (ഇതിന് താഴെയുള്ള ഭാഗത്ത് യജമാനൻമാർ കരുണയുള്ളവർ ആകണം എന്നും പറയുന്നു.)
താഴ്ന്ന ജാതികളെ മാത്രമല്ല ആദ്യകാലത്ത് അടിമകൾ ആക്കിയിരുന്നത്. യഹൂദരെ ഫറവോ രാജാക്കന്മാർ അടിമകൾ ആതിയിരുന്നു എന്നതാണ് ചരിത്ര യാഥാർത്ഥ്യം . അക്രമിച്ച് കീഴ്പ്പെടുത്തുന്നവർ വിജയികളുടെ അടിമ ആയിരുന്ന കാലവും ചരിത്രത്തിൽ ഉണ്ട്. നീഗ്രോകളുടെ മേലും വെള്ളക്കാരുടെ ‘ആ തരത്തിലുള്ള കീഴ്പ്പടുത്തലിന്റെ തുടർച്ചയായാണ് ‘ സമൂഹത്തിൽ അവരുടെ status മാറിയത്. അകമിച്ച് കീഴ്പ്പെടുത്തിയാൽ മാറുന്ന status മാത്രമേ അപ്പോൾ വെള്ളക്കാർക്കും ഒള്ളൂ .

ബ്രഹ്മണ രാജത്വ അധികാരം സ്ഥാപിച്ചാണ് ഇന്ത്യയിലും അടിമവ്യാപാരം നടന്നത്. പ്രവാചകന്റെ കാലത്ത് അടിമവ്യാപാരം അറേബ്യയിലും നടന്നിരുന്നു. ഈ കാലത്തൊന്നും അടിമയില്ലാത്ത സാമൂഹ്യക്രമം അചിന്ത്യമായി നടന്നിരുന്നു. ഇതിന്ന് പ്രധാന കാരണം സാമ്പത്തിക സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ മതങ്ങൾക്ക് പോലും കഴിയാതിരുന്നതാണ്. ഈ പരാജയം ആണ് മതം ഉപരിഘടനയുടെ സംരക്ഷകരായി കാണപ്പെടാൻ ഒരു കാരണം.
” ശ്വാസം മുട്ടുന്നു “എന്ന നിലവിളി സ്വാതന്ത്ര്യം എന്ന് നിഗളിക്കുന്ന വ്യവസ്ഥയെ തന്നെ നോക്കി പരിഹസിക്കുന്നു എന്നതാണ് സത്യം .

Advertisements