Columns
ഇന്ന് ഞാന്‍ സ്നേഹിക്കുന്നു അഴിമതിയെ മറ്റെന്തിനെക്കാളും!
ഇന്ത്യന്‍ റെയില്‍വേയുടെ തത്കാല്‍ ടിക്കറ്റിനു വേണ്ടി പാതിരാവില്‍ പോയി ക്യു നിന്ന് ടിക്കറ്റ് കിട്ടാതെ വെറുതെ ‘ശശി’ ആവേണ്ട എന്ന് കരുതിയാണ് ഫ്ലൈറ്റിന് ബുക്ക് ചെയ്യാം എന്ന് കരുതിയത്.
76 total views

ഇന്ത്യന്‍ റെയില്‍വേയുടെ തത്കാല്‍ ടിക്കറ്റിനു വേണ്ടി പാതിരാവില്‍ പോയി ക്യു നിന്ന് ടിക്കറ്റ് കിട്ടാതെ വെറുതെ ‘ശശി’ ആവേണ്ട എന്ന് കരുതിയാണ് ഫ്ലൈറ്റിന് ബുക്ക് ചെയ്യാം എന്ന് കരുതിയത്. അപ്പോളതാ ഫ്ലൈറ്റ് റേറ്റ് വിമാനം പറക്കുന്നതിനെക്കാള്‍ ഉയരത്തില്‍.
അവിടെയുള്ള ഒരു ചേട്ടന് എന്റെ മൌനം കണ്ടിട്ടാവണം അടുത്ത് വന്നു കാര്യം ചോദിച്ചു, ഞാന്‍ കാര്യം മൊഴിഞ്ഞു, ‘എന്തിനു പേടിക്കണം ഭായ്, ടിക്കറ്റ് ഞാനെടുത്തു തരാം. ഇതായിരുന്നു അവരുടെ മറുപടി. ഉടന്‍ തന്നെ എന്നെയും കൂട്ടി ഒരു ഏജന്റിന്റെ ഷോപ്പില്‍ പോയി, മറ്റെന്നാളത്തെ ട്രെയിന്‍ ടിക്കറ്റ് നാളത്തെ തത്കാല്‍ ക്വാട്ടയില്‍ ഇന്ന് ബുക്ക് ചെയ്തു തന്നു.
ആസ് യൂഷ്വല്‍ ഞാന്‍ ഒരു മല്ലു ആണല്ലോ, ചോദിച്ചു ഇതെപ്പടി എന്ന്. ഉത്തരം സിമ്പിള്‍ കൈക്കൂലി. ടിക്കറ്റ് ഫെയറിനെക്കാളും വെറും 560 ഇന്ത്യന്‍ ബഗ്സ് എക്സ്ട്രാ കൊടുത്താല്‍ ടിക്കറ്റ് റെഡി. അതും കണ്‍ഫേം.
അഴിമതി ഇന്ത്യാ സിന്ദാബാദ്……
77 total views, 1 views today