ഹാരിസൺ സംവിധാനം ചെയ്ത് ,ഡോകട്ർ ജെയിംസ് ബ്രൈറ്റ് രചന നിർവഹിച്ച ‘ഐ മിസ് യു ‘ എന്ന ത്രില്ലർ ഷോർട് മൂവി പാറുവിന്റെയും അലക്‌സിന്റെയും പ്രണയത്തിന്റെയും നഷ്ടപ്പെടലുകളുടെയും കഥയാണ്. രണ്ടിടങ്ങളിൽ ഇരുന്നുമാത്രം പ്രണയിക്കാൻ വിധിക്കപ്പെട്ട അവർ അത്രമാത്രം ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നവരുമാണ്. അവരുടെ ദൂരങ്ങൾ ആത്മബന്ധത്തിന്റെ പാലത്താൽ യോജിപ്പിക്കപ്പെട്ടിരുന്നു. ഒരു വിരൽ ദൂരത്തു മാത്രം പരസ്പര സാന്നിധ്യം അറിയുന്ന പ്രണയത്തിന്റെ ആ മാസ്മരികമായ ഇന്ദ്രജാലം അവർ അനുഭവിച്ചിരുന്നു. എന്നാൽ എന്താണ് അവർക്കിടയിൽ സംഭവിച്ചത് ?
പാറുവിന്റെ പിറന്നാൾ ആഘോഷിക്കാൻ അവളുടെ സമീപത്തു വന്നെത്തുമെന്നു വാക്കുതന്നിരുന്ന അലക്സ് തന്റെ വാക്കായി അവളോട് പറഞ്ഞത് ഞാൻ ജീവിച്ചിരുന്നാൽ നിന്റെ അരികിൽ എത്തുമെന്നായിരുന്നു . പാറു ആ സന്തോഷം അവളുടെ കൂട്ടുകാരിയുടെ കൂടെ വിളിച്ചുപറയുന്നു. പക്ഷെ കൂട്ടുകാരിയുടെ മുഖം മങ്ങുകയാണ്. അലക്സ് പാറുവിനു കൊടുത്ത ആ വാക്കുകൾ അറംപറ്റിയതുപോലെ ആയിപ്പോകുന്നു. അലക്സ് ഒരു ആക്സിഡന്റിൽ മരിക്കുകയാണ്.
VOTE FOR I MISS YOU
മൂന്നുവര്ഷത്തിനു ശേഷം പാറുവിന്റെ അച്ഛനമ്മമാരിലൂടെ ആണ് കഥയുടെ തുടർച്ച നീളുന്നത് . അലക്സിന്റെ വിയോഗത്തിൽ ആത്മഹത്യ ചെയ്ത പാറുവിന്റെ ആ ആത്മാവ് അവളുടെ വീട്ടിൽ തന്നെ ഉണ്ടെന്നു അവളുടെ അമ്മ അച്ഛനോട് ഫോണിൽ പറയുന്നു. പാറുവിന്റെ അച്ഛൻ വേണ്ടത്ര ധൈര്യം പകർന്നിട്ടും മകളുടെ ആത്മാവിന്റെ സാന്നിധ്യം ആ അമ്മയെ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആക്കുന്നുമുണ്ട്. പാറുവിന്റെ ഫോൺ അവളുടെ മരണത്തിനു ശേഷം ചാർജ് തീർന്നു ഓഫായി ഇരിക്കുകയാണ് .തന്റെ മകളുടെ ഓർമയ്ക്കായി അവളുടെ സാധനങ്ങൾ എല്ലാം തന്നെ ‘അമ്മ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. രാത്രിയിൽ പാറുവിന്റെ ഓഫായിരുന്ന ആ ഫോൺ അപ്രതീക്ഷിതമായി റിംഗ് ചെയുന്നു. പാറുവിന്റെ ‘അമ്മ കാണുന്നത് അതിൽ അലക്സിന്റെ കോൾ .
ഇത്രയുമാണ് കഥ. പറയുമ്പോൾ ഇത് ഇത്രയേ ഉള്ളൂ എന്ന് തോന്നാം. എന്നാൽ വേഗം ചുരുളഴിയാത്ത ഒരു ദുരൂഹത ഈ കഥയെ ചൂഴ്ന്നു നിൽക്കുന്നുണ്ട്. അതാകട്ടെ നമ്മെ തന്നെ പലതായി പകുത്തു പല വ്യക്തികളാക്കി ചിന്തിപ്പിക്കാൻ പര്യാപ്തവുമാണ്. അങ്ങനെ പല ലെയറുകളിൽ നിന്നും ഈ കഥ നമുക്ക് വായിച്ചെടുക്കാം.
ഇതിൽ നമുക്ക് ഒരുപാടങ്ങു ചിന്തിച്ചുകൂട്ടാതെ പറയാവുന്ന ഒരു കഥയുണ്ട്. അതായതു എന്റെ ഭാവനയിലെ കഥ , അലക്‌സും പാറുവും തമ്മിലുള്ള പ്രണയവും അവരുടെ മരണവും ഉണ്ടാകുന്നു. എന്നാൽ ആത്മാക്കളായി അവർ പ്രണയിക്കുന്നുണ്ട്. പൂർത്തീകരിക്കപ്പെടാത്ത പ്രണയത്തിന്റെ, പൂർത്തീകരിക്കപ്പെടാത്ത സംഗമത്തിന്റെ ശാപവുംപേറി അവർ ഭൂമിയിൽ തന്നെ രണ്ടു ധ്രുവങ്ങളിൽ ഇരുന്നു ഫോൺ ചെയ്യുകയാണ്. അവളുടെ സാന്നിധ്യം വീട്ടിൽ ഉണ്ടെന്നു പറയുന്ന അമ്മയുടെ ആ ധാരണ തെറ്റുന്നില്ല. അലക്സ് വരാതെ അവൾക്കു ഇഹലോകം വിട്ടുപോകാൻ ആകുന്നില്ല. അവളുടെ ഫോണിനെ കുറിച്ചു പരാമർശിക്കുന്ന അച്ഛന്റെ ആ ഫോൺ സംഭാഷണത്തിനു ശേഷം ആ ഫോൺ ‘അമ്മ ഓൺ ആക്കിയതാകാം. അല്ലെങ്കിൽ ഫോൺ തന്റെ നിയോഗം നൽകിയ അഭൗമമായ ഒരു ശക്തിയുടെ പ്രേരണയിൽ തനിയെ ഓൺ ആയതാകാം. ഫോണിലൂടെ ആയിരുന്നല്ലോ അവരുടെ സല്ലാപങ്ങൾ. അവർക്കിടയിലെ പ്രധാന മാധ്യമം എന്ന നിലക്ക് മൊബൈൽ ഫോൺ അവരുടെ മരണാനന്തര ബന്ധത്തിലും ഒരു പാലമായി വർത്തിക്കാൻ ശ്രമിക്കുന്നതാകാം. .മരണത്തോടെ മുറിഞ്ഞുപോയ പാറുവിന്റെയും അലക്‌സിന്റെയും ബന്ധം അവിടെ വീണ്ടും പ്രണയിക്കുന്ന രണ്ടു അരൂപികളിലൂടെ തളിർക്കുന്നതാകാം.
ഒരുപക്ഷേ ഈ ചിന്തയാകില്ല മറ്റൊരാൾക്ക് അനുഭവപ്പെടുക. അങ്ങനെ തന്നെ ആയിരിക്കണം. ഒരു സൃഷ്ടി അങ്ങനെ ചിന്ത ബാക്കി വയ്ക്കുമ്പോളാണ് അത് മനസ്സിൽ അവശേഷിക്കുന്നത്. ആസ്വാദകരെ കൊണ്ട് പുതിയ പുതിയ കഥകൾ മനസ്സിൽ എഴുതിക്കുന്നത്. അങ്ങനെ ചിന്തയുടെ പാരമ്മ്യതയിൽ ഓരോ ആസ്വാദകരും കുറ്റാന്വേഷകരും കലാകാരന്മാരും ആകുന്നത്. അതിനു ഈ സൃഷ്ടി കാരണമാകുന്നുണ്ട് എന്നതിൽ അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം.
സംവിധായകൻ ഹാരിസൺ ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഐ മിസ് യു വിനെ കുറിച്ച്
ലോക് ഡൌൺ സമയത്തു സിനിമാ ചിത്രീകരണങ്ങൾ എല്ലാം നിർത്തി വച്ചിരുന്ന ഒരു സമയമുണ്ടല്ലോ. ഒന്നിനും പെർമിഷൻ ഇല്ലാത്ത ആ ഒരു സമയം. അപ്പോൾ ഒരു ത്രെഡ് മനസ്സിൽ വരികയും അതെങ്ങനെ പിക്ച്ചറൈസ് ചെയ്യാം എന്നും ആലോചിക്കുമ്പോൾ ആണ് അത് മൊബൈലിൽ ഷൂട്ട് ചെയ്യാം എന്ന് തീരുമാനിച്ചത്. കഥാസന്ദർഭം പറഞ്ഞുകൊടുക്കുക, ഓരോ ആർട്ടിസ്റ്റിനെ കൊണ്ടും നമ്മൾ തന്നെ ഷൂട്ട് ചെയ്യിപ്പിക്കുക എന്നതായിരുന്നു നമ്മൾ ചെയ്തത്. ഈയൊരു സബ്ജക്റ്റ് ചെയ്യാനുള്ള മൂലകാരണം ഡോകട്ർ ജെയിംസ് ബ്രൈറ്റ് ആണ്. അദ്ദേഹം യുകെയിൽ ആണ്. അദ്ദേഹം എന്നോട് സംസാരിക്കുമ്പോൾ ആണ് ഇങ്ങനെയൊരു കഥാസന്ദർഭത്തെ കുറിച്ച് പറയുന്നത്. പിന്നീട് ആ ത്രെഡ് ഡെവലപ് ആക്കുകയായിരുന്നു.
അഭിമുഖത്തിന്റെ ശബ്‍ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Harison” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/imisssssssss.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
ഒരു ഓൺലൈൻ സംവിധാനം എന്ന നിലയ്ക്ക് ആയിരുന്നു അല്ലെ ?
തീർച്ചയായും.. അതായിരുന്നു. നമ്മൾ കൊടുത്ത ഗൈഡ് ലൈൻസിൽ കൂടെ അവർ സെല്ഫ് ആയി ഷൂട്ട് ചെയ്തു അയച്ചതാണ്.
സിനിമയിലെ മുൻ എക്സ്പീരിയൻസ് ?
ഞാൻ സത്യത്തിൽ സിനിമാ ഫീൽഡിൽ അസിസ്റ്റന്റ് ,അസോസിയേറ്റ് ഡയറക്റ്റർ ആയിരുന്നു. പിന്നെയാണ് ഞാൻ ടീവി മേഖലയിലേക്ക് വരുന്നത്. അവിടെ സീരിയൽസ് ഒക്കെ ചെയ്തു. അവിടെ നമുക്ക് നമ്മുടെ എക്സ്പീരിയൻസ് പാലിക്കാൻ പറ്റില്ല. അവിടെ കുറെ പരിമിതികൾ ഉണ്ടെന്നു അറിയാമല്ലോ…അങ്ങനെയാണ് നമുക്ക് സംതൃപ്തി തോന്നുന്ന ചില ചെറിയ മൂവീസ് ചെയ്യാൻ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ഈ ഷോർട്ട് മൂവിയുടെ ചിത്രീകരണം . ഇതായിരുന്നു ആദ്യത്തെ സ്വതന്ത്ര വർക്കും.
കലാമേഖലയിൽ ഇന്നുള്ള ട്രെൻഡ്, കലയിൽ ചെയ്യാൻ ആഗ്രഹിക്കുന്നത്..ഒക്കെ ഒരു കലാകാരന്റെ കാഴ്ചപ്പാടിൽ ?
എന്റെ അഭിപ്രായത്തിൽ ട്രെൻഡ് എന്ന ഒന്നില്ല. ഇപ്പോൾ ന്യുജെൻ എന്നൊക്കെ പറയുന്നത് എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടിരുന്നത് തന്നെയാണ്. നമുക്ക് എന്നും സിനിമകൾ ഉണ്ടായിട്ടുണ്ട്. അത് കാലഘട്ടത്തിന് അനുസരിച്ചു മാറ്റം വന്നിട്ടുണ്ട് എന്നല്ലാതെ ട്രെൻഡ് എന്നതിൽ കാര്യമില്ല. കലയ്ക്കു സാമൂഹ്യപ്രതിബദ്ധത വേണമോ എന്ന് ചോദിച്ചാൽ തീർച്ചയായും അങ്ങനെ ഉണ്ടായാൽ നന്നായിരിക്കും എന്നാണു എന്റെ കാഴ്ചപ്പാട്.
ആസ്വാദകർ ക്ളൈമാക്സ് തീരുമാനിച്ചോട്ടെ… എന്ന സമീപനത്തെ കുറിച്ച് ?
ചിലർ ഈ ഷോർട്ട് മൂവി കണ്ടിട്ട് ലോജിക് ഇല്ല എന്നൊക്കെ പറയുന്നുണ്ട്.. എന്നാൽ ഇത് നമ്മുടെ ചിന്തയിൽ വരുന്നൊരു സാധനമാണ്. അത് അത് ഓഡിയന്സിന് ചിന്തിക്കാൻ വിട്ടുകൊണ്ടുതുകൊണ്ടുള്ള സമീപനം തന്നെയാണ് ഞങ്ങൾ സ്വീകരിച്ചത്. അത് നമ്മുടെയും അവരുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തിൽ വരുന്ന കാര്യമാണ്. .
ഈ മൂവി ഏതെങ്കിലും ഫെസ്റ്റിവൽസിൽ പോയിരുന്നോ ?
സത്യത്തിൽ ഫെസ്റ്റിവലിൽ അയക്കാനുള്ള ഒരു സംഭവം ഞാൻ ഇതുവരെ ചെയ്തില്ല എന്നാണു ചിന്തിക്കുന്നത്. ഡോക്ടറും ഞാനുമൊക്കെ തിരക്കിൽ ആയിപ്പോയതുകാരണം അങ്ങനെയൊന്നും ചിന്തിക്കാനും സാധിച്ചില്ല.
ഇപ്പോൾ മാധ്യമരംഗത്താണല്ലോ… അത് ഒഴിച്ചുനിർത്തിയാൽ അടുത്ത പ്രോജക്റ്റ് എന്താണ് ?
ഞങ്ങൾ സ്വതന്ത്ര സംരംഭത്തിന്റെ ഒരു ഐഡിയയിൽ ആണ്. ഓഡിയന്സിന് കുറച്ചുകൂടി ലോജിക് പരമായി അനുഭവപ്പെടുന്ന രീതിയിൽ ഉള്ള ഒരു സബ്ജക്റ്റുമായി ഞങ്ങൾ മുന്നോട്ടു പോകുകയാണ്.
ഒടിടി പ്ലാറ്റഫോം ബൂലോകവും അണിയിച്ചൊരുക്കുകയാണ് , എന്താണ് അഭിപ്രായം ?
ഒരു കലാകാരന് ആവിഷ്കാര സ്വാതന്ത്ര്യം എന്നൊരു സംഭവമുണ്ട്. സിനിമയ്ക്ക് ആകുമ്പോൾ അതിൽ നന്മയും തിന്മയും എല്ലാം അതിലുണ്ട്. സമൂഹത്തിന്റെ ഭാഗമാണല്ലോ. തിന്മ പ്രോത്സാഹിപ്പിക്കാൻ അല്ല പറയുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം എന്ന സംഭവം നോക്കിയാൽ സിനിമയിൽ സെൻസറിങ് ചെയുന്ന ഒരു ഗ്രൂപ്പിനെ കുറിച്ച് പറയേണ്ടിവരുന്നു. അതായത് ഈ സിനിമയിൽ ഇന്ന ഇന്ന ഭാഗങ്ങൾ വേണ്ട എന്ന് കൂട്ടംകൂടിയിരിക്കുന്ന ഗ്രൂപ്പ്. ആരൊക്കെ എന്തൊക്കെ കാണണം എന്ന ചിന്ത ആ ഗ്രൂപ്പിന് മാത്രം അല്ലല്ലോ… നമ്മളെല്ലാരും ചിന്തിക്കുന്നവർ ആണ്. അപ്പോൾ അവരുടെ ഗൂപ്പിനെ മാത്രം അംഗീകരിച്ചുകൊണ്ട് നിങ്ങളത് ചെയ്യാൻ പാടില്ല..നിങ്ങളിത് കാണാൻ പാടില്ല എന്ന് പറയുന്നതിൽ ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ..അങ്ങനെയുള്ള സാഹചര്യത്തിൽ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടാതെ അവനവനു സ്വകാര്യമായ ആസ്വാദനം ലഭ്യമാകുകയും വേണം. അവിടെ ഒടിടി പ്ലാറ്റ്ഫോം റിലീസുകൾ ആവശ്യമാണ്. അപ്പോൾ ആവശ്യമുള്ളവർക്ക് കാണാമല്ലോ. ഔട്ട്സൈഡ് സിനിമകൾ എല്ലാം അങ്ങനെയാണല്ലോ. വരുംകാലത്ത് ഒടിടി പ്ലാറ്റ്ഫോമുകൾക്കു വൻതോതിൽ സ്വീകാര്യതയാണ് ലഭിക്കാൻ പോകുന്നത്.
കോവിഡിന് ശേഷം എല്ലാം തകിടം മറിഞ്ഞു ,വീട്ടിലിരുന്നു സിനിമ കാണുമ്പൊൾ സിനിമയുടെ സാങ്കേതിക വശങ്ങൾ അവിടെ ആസ്വാദനത്തിൽ പരാജയപ്പെടുന്നില്ലേ ?
തിയേറ്റർ എക്സ്പീരിയൻസ് എന്നതിനെ നമ്മൾ കുറിച്ച് കാണിക്കാൻ പറ്റില്ല. അത് വേറൊരു ലെവൽ ആണ്. നമ്മുടെ സിനിമകൾ ആയാലും ഫോറിൻ സിനിമകൾ ആയാലും തിയേറ്റർ എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെയാണ്. നമ്മുടെ ഹോം തിയേറ്റർ ആയിരുന്നാൽ പോലും തിയേറ്റർ എക്സ്പീരിയൻസിനോട് കിടപിടിക്കാൻ പറ്റില്ല.
സംവിധാനതാത്പര്യങ്ങൾ വന്നത് ?
ഞാൻ എന്റെ ഡിഗ്രി പഠനം കഴിഞ്ഞിട്ട് സിനിമയോടുള്ള താത്പര്യങ്ങൾ കൊണ്ട് ഡയറക്ഷൻ കോഴ്സ് പഠിച്ചതിനു ശേഷമാണ് സിനിമയിലോട്ട് ഇറങ്ങിയത്. ഒരു പ്രൈവറ്റ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഡയറക്ഷന്റെ കോഴ്സ് പഠിച്ചു . ഒരു ബാക്ഗ്രൗണ്ടും ഇല്ലാതെ അല്ല ഞാൻ സിനിമയിലേക്ക് വന്നത്.
I MISS YOU
Directed by : Harison
Written by : Dr James Bright
Edited by : Ganesh
: Abhishek M Harison
Studio : Prabhath
Technical crew
Bony James Bright
Arun
Appu
Sweety
Cast
Unni Shivapal
Uma Nair
Rakesh Pillai
Meera Nair
Evelyn Rency
Dr James Bright
Special thanks to Honey Rose
Unni Shivapal
teaser cuts : Abhishek M Harison
a GME productions
.