എനിക്കെന്റെ ഭാര്യയെ തിരികെ കിട്ടിയാല്‍ മതി, പണമല്ല വേണ്ടത്

286

മറ്റേതൊരു ഗര്‍ഭിണികളെയും പോലെ അന്‍വര്‍ എന്ന 29 കാരി സൗദി യുവതിയും ഒട്ടേറെ സ്വപ്‌നങ്ങള്‍ കണ്ടു കാണും. കാരണം 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അന്‍വറിനും ഭര്‍ത്താവ് സാലിഹ് അല്‍ ഖബ്ദക്കും ആ സന്തോഷ സുദിനങ്ങള്‍ വന്നെത്തിയിരുന്നത്. എന്നാല്‍ അവരുടെ ആ സന്തോഷങ്ങളെ ഊതിക്കെടുത്തിയാണ് ചികിത്സാ പിഴവ് മൂലം യുവതി മരണത്തിനു കീഴടങ്ങിയത്. തനിക്ക് തന്റെ ഭാര്യയെ തിരികെ കിട്ടിയാല്‍ മതിയെന്നും നിങ്ങളുടെ ഒരു സഹായ ധനവും ആവശ്യമില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് സാലിഹ് പറയുന്നു.

അന്‍വറിനെ ചികിത്സിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ആ ഡോക്ടര്‍ ആണ് തന്റെ ഭാര്യയുടെ മരണത്തിനു 100 ശതമാനവും ഉത്തരവാദിയെന്നും സാലിഹ് ആരോപിക്കുന്നു. തന്റെ ജീവിതത്തെ ഇരുട്ടിലേക്ക് തള്ളി വിട്ട ആ ഡോക്ടറില്‍ നിന്നും തനിക്ക് നീതി ലഭിക്കണം.

13 വര്‍ഷം കുഞ്ഞിക്കാലു കാണാതെ നില്‍ക്കുകയായിരുന്നു തങ്ങള്‍. ഒടുവില്‍ ടെസ്റ്റ്‌ ട്യൂബ് കുഞ്ഞിനു വേണ്ടിയുള്ള ചികിത്സയില്‍ ആയിരുന്നു. എന്നാല്‍ ഡോക്ടറുടെ മാത്രം അശ്രദ്ധയാല്‍ മൂന്ന് സ്ട്രോക്ക് വന്നു ഭാര്യ ഈ ലോകത്തോട്‌ വിട പറഞ്ഞതെന്ന് സാലിഹ് പറയുന്നു. ഈ ഗുരുതര പിഴവിനെ കുറിച്ച് താന്‍ ജിദ്ദയിലെ സെന്‍ട്രല്‍ കോര്‍ട്ടില്‍ ഉള്ള ഫോറന്‍സിക് മെഡിക്കല്‍ കമ്മിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സാലിഹ് പറയുന്നു.

ടെസ്റ്റ്‌ ട്യൂബ് ശിശുവിന് വേണ്ടി ജിദ്ദയിലെ പ്രമുഖ ക്ലിനിക്കിലായിരുന്നു തങ്ങള്‍ എത്തിപ്പെട്ടത്. അവിടത്തെ ഗൈനക്കോളജിസ്റ്റ് യാതൊരു വിധത്തിലുള്ള ഡയഗ്നോസിസും കൂടാതെ അണ്ഡം ആക്ടിവേറ്റ് ചെയ്യാനുള്ള ഇന്‍ജക്ഷന്‍ നല്‍കുകയായിരുന്നു. എന്നാല്‍ ആ ഒരൊറ്റ ഇന്ജെക്ഷന് ശേഷം ഭാര്യയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ ഭാര്യയുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും പിന്നീട് നല്‍കാത്തത് അവസ്ഥ കൂടുതല്‍ ഗുരുതരമാക്കി.

ഒരു വൈകുന്നേരം ഭാര്യ പെട്ടെന്ന് കോമയിലായി. അതോടെ താനവളെ മക്കയിലെ ഗവ. ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് തലച്ചോറില്‍ രണ്ടു സ്ട്രോക്ക് ഉണ്ടായതായി അവിടത്തെ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയിരുന്നു. കൂടാതെ ഒരു സ്ട്രോക്ക് ലംഗ്സിലും ഉണ്ടായി. അവിടെ വെച്ച് വെന്റിലേറ്ററില്‍ പ്രവേശിക്കപ്പെട്ട അന്‍വര്‍ 10 ദിവസങ്ങള്‍ക്ക് ശേഷം ഈ ലോകത്തോട്‌ വിട പറഞ്ഞതായി സാലിഹ് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു. എല്ലാവിധ സ്വപ്നങ്ങളെയും ഇവിടെ ഇട്ടേച്ചു കൊണ്ടാണ് അവള്‍ പോയതെന്ന് സാലിഹ് ദുഖത്തോടെ ഓര്‍ക്കുന്നു.

സംഭവം അന്വേഷിച്ച ആരോഗ്യ വകുപ്പ് രോഗിക്ക് വേണ്ട ലാബ് ടെസ്റ്റുകളോ എക്സറേകളോ നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇന്ജെക്ഷനിലൂടെ നല്‍കിയത് മരുന്ന് ഓവര്‍ഡോസായിട്ടാണ്. ഡോക്ടര്‍ സഭവം സീരിയസായിട്ട് എടുത്തിരുന്നില്ല. മരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ഡോക്ടര്‍ ബോധവാനായിരുന്നില്ല. ഇതുവരെ ആരെന്നു വെളിപ്പെടുത്താത്ത ഡോക്ടര്‍ 100 ശതമാനം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

തന്റെ പ്രിയതമയുടെ മരണത്തിനു ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് സാലിഹ് ആവശ്യപ്പെടുന്നു. ഡോക്ടര്‍ക്ക് രാജ്യത്തിന്‌ പുറത്തേക്ക് പോകുവാന്‍ വിലക്കുണ്ടെങ്കിലും ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് സാലിഹ് ആരോപിക്കുന്നു.