പണം സമ്പാദിക്കുക എന്നത് എക്കാലത്തും വലിയ പാടാണ് . നന്നായി അധ്വാനിക്കണം എന്നൊക്കെ പലരും പറയും. എന്നാൽ അധ്വാനിക്കുന്നവർക്കു ലാവിഷായി ജീവിക്കാൻ പണം കിട്ടുമോ ? ഇല്ല എന്നുതന്നെ പറയാം. ദേഹമനങ്ങാതെ, വിയർക്കാതെ ജീവിക്കുന്ന രാഷ്ട്രീയക്കാർക്കും ബ്യൂറോക്രാറ്റുകൾക്കും ഒക്കെയാണ് ചാകര. ബിസിനസുകാർക്കും പാടാണ് . കാരണം അവർക്കു മുതൽമുടക്കണം , പ്രോഫിറ്റ് കിട്ടാൻ നല്ല രീതിയിൽ ചിന്തിച്ചു ആലോചിച്ചു ബിസിനസ് ചെയ്യണം, സകല ടെൻഷനുകളും അഭിമുഖീകരിക്കണം. കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി. രാഷ്ട്രീയത്തിലെ പോലെ പിന്നൊരു വിഭാഗമുണ്ട്, തസ്കരന്മാർ. കണ്ടവൻ സമ്പാദിച്ച മുതൽ അടിച്ചുമാറ്റി ജീവിക്കുന്നവർ. അവർ ആകാശത്തിലെ പറവകളെ പോലെയാണ്, വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല…പിന്നെയോ മറ്റുള്ളവർ വിതയ്ക്കുന്നത് കൊയ്തു തിന്നു ജീവിക്കുന്നു. ഇവിടെ തികച്ചും വ്യത്യസ്തമായ ഒരു പറവയാണ് സോഷ്യൽ മീഡിയ കീഴടക്കുന്ന താരം . എവിടെ നിന്നൊക്കെയോ കറൻസികൾ കൊത്തിയെടുത്തു വീട്ടിലെത്തിച്ചു മേശയുടെ ഡ്രോയിൽ കൃത്യമായി കൊണ്ടിടുന്ന പറവയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഇതുപോലൊരു പക്ഷി എനിക്കുമുണ്ടായിരുന്നെങ്കിൽ എന്നാണു കമന്റ് ബോക്സിലെ ഭൂവിഭാഗം കമന്റുകളും . വീഡിയോ കാണാം

You May Also Like

നയൻതാരയുടെ കടുത്ത ആരാധികയാണ് താനെന്നു മഞ്ജുവാര്യർ, പിന്നാലെ നയൻതാരയുടെ മറുപടിയും എത്തി

സംവിധായകൻ ആറ്റ്‌ലി സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാൻ ഇന്ന്…

വീണ്ടുമൊരു വിശേഷ വാർത്തയുമായി കുഞ്ചാക്കോബോബനും ഭാര്യയും. ഏറ്റെടുത്ത് ആരാധകർ.

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോബോബൻ.

പ്രീ ഓസ്കാർ വേദിയിൽ കറുപ്പിൽ തിളങ്ങി പ്രിയങ്ക ചോപ്ര

പ്രീ ഓസ്കാർ വേദിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കാലിഫോർണിയയിലെ ബെവേർലി ഹിൽസിൽ നടന്ന പടിപാടിയാണ് ബൊളീവുഡിന്റെ…

നടൻ വിശാൽ ട്രാക് മാറ്റുന്നുവോ ? മാർക്ക് ആന്റണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നടൻ വിശാൽ നായകനായ മാർക്ക് ആന്റണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി . തന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും…