തെലുങ്കിലെ ഏറ്റവും ജനപ്രിയനായ നടന്മാരിൽ ഒരാളാണ് നാനി. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും പ്രിയങ്കരനാകാൻ നാനിക്ക് കഴിഞ്ഞു. ഈച്ച, ജേഴ്‌സി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹായ് നന്ന.നിരവധി അഭിമുഖങ്ങളിലൂടെ താരത്തിന്റെ മലയാള സിനിമയോടുള്ള ഇഷ്ടവും താൽപ്പര്യവും മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ താൻ റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രത്തെ കുറിച്ചാണ് നാനി പറയുന്നത്.

ഒരു സിനിമ മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കിൽ അത് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വമായിരിക്കുമെന്നും മലയാളത്തിൽ നിന്ന് ഒരു നടനെ തന്റെ സിനിമയിലേക്ക് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ താൻ മോഹൻലാലിനെ തിരഞ്ഞെടുക്കുമെന്നും നാനി പറയുന്നു.

‘മലയാളത്തിൽ നിന്ന് ഒരു സിനിമ റീമേക്ക് ചെയ്യുകയാണെങ്കിൽ ഞാൻ മമ്മൂട്ടി സാറിന്റെ ഭീഷ്മപർവ്വം ചെയ്യും. അതുപോലെ ഭീഷ്മപർവ്വം സിനിമയുടെ തിയേറ്റർ അനുഭവം വേണമെന്ന് തോന്നി. ലാൽ സാറിന്റെ ലൂസിഫർ പോലെയാണ് മമ്മൂട്ടി സാറിന്റെ ഭീഷ്മ പർവ്വം.എന്റെ ഒരു സിനിമയിൽ മലയാളത്തിൽ നിന്ന് ആരെയെങ്കിലും കാസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഞാൻ തീർച്ചയായും മോഹൻലാൽ സാറിനെ തിരഞ്ഞെടുക്കും. അദ്ദേഹത്തിന്റെ ലൂസിഫർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ്,’ നാനി പറയുന്നു.

സംവിധായകൻ അമൽ നീരദ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അൽഫോൺസ് പുത്രൻ മികച്ച സംവിധായകനാണെന്നും നാനി കൂട്ടിച്ചേർത്തു.

You May Also Like

വളരെയധികം കയ്യടക്കത്തോടെ സങ്കീർണ്ണമായ വിഷയം ആസ്വാദ്യകരമായ രീതിയിൽ അഭ്രപാളികളിൽ പകർത്തിവച്ചു

Babu Vijayanath Velikakathote ദി കേരളാ സ്റ്റോറീ കേരളത്തിൽ നിന്നുള്ള ജിഹാദി റിക്രൂട്ട്മെന്റിനെ ആസ്പദമാക്കിയെടുത്ത സിനിമ.…

എത്ര എത്ര ഗായകർ ആയിരിക്കാം സംഗീത സംവിധായകർ ആയിരിക്കാം ഇങ്ങനെ എങ്ങും എത്താതെ ഒരു വെള്ളിയാഴ്ച അറിയപ്പെടാതെ പോയിട്ടുണ്ടാകുക

രാഗീത് ആർ ബാലൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് യൂട്യൂബിൽ ധന്യ വർമ്മയും ഗായികയും സംഗീതസംവിധായകയുമായ ഗൗരി…

ലാലു അലക്സ്, ദീപക് പറമ്പോൾ പ്രധാന വേഷത്തിൽ എത്തുന്ന ഇമ്പത്തിന്റെ ഒഫീഷ്യൽ ടീസർ

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ…

വരുന്നു… അയ്യപ്പനായി വിക്രവും കോശിയായി മാധവനും

തമിഴിലെ പ്രഗത്ഭ നടന്മാരാണ് മാധവനും വിക്രവും. ഇവരുടെ അനവധി കഥാപാത്രങ്ങളെയാണ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളത്.…