ഐ.സി.ടി. അക്കാദമിയുടെ ആറുമാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ് മാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. ഐ.ടി. മേഖലയില്‍ നിലവിൽ ഏറെ ജോലിസാധ്യതകളുള്ള തൊഴില്‍ നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ മെഷീന്‍ ലേണിംഗ് ആൻ്റ് ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്, ഫുള്‍ സ്റ്റോക്ക് ഡെവലപ്മെന്‍റ്, 2ഡി / 3ഡി ഗെയിം ഇഞ്ചിനിയറിംഗ് തുടങ്ങിയ കോഴ്സുകളിലേയ്ക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. https://ictkerala.org/registration എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷൻ്റെ 70% സ്‌കോളര്‍ഷിപ്പ് ലഭിക്കും. അക്കാദമിക് മികവ് പുലർത്തുന്ന ഇതര വിദ്യാർത്ഥികൾക്ക് ഐ.സി.ടി. അക്കാദമി നല്‍കുന്ന 40% സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കാത്ത, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആകെ ഫീസിൻ്റെ 15% ക്യാഷ് ബാക്കായി നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളില്‍ ബന്ധപെടുക.

You May Also Like

കണ്ണൂരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, പോറ്റാൻ കഴിയുന്നവർ കെട്ടിയാൽ മതി

Ks Mini കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട്…

കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകളില്‍ ബൂലോകം…

തലയോലപ്പറമ്പില്‍നിന്നു ചെറുപ്പത്തിലേ നാടുവിട്ട ബഷീര്‍ ജന്മനാടിനു വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്‍കിയത്. ഇവിടുത്തെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ജന്മനാടിനെയും കഥകളാക്കി തലയോലപ്പറമ്പിനെ പ്രശസ്തിയിലെത്തിച്ചു.

കേരളത്തിന്റെ പച്ചപ്പില്‍ സെക്‌സ്‌ ടൂറിസത്തിന്‌ വിളവെടുപ്പ്‌

ടൂറിസമാണ്‌ ഇന്ന്‌ ഏറ്റവും വിലപിടിപ്പുള്ള വിപണി. ഇന്ത്യയുടേയും കേരളത്തിന്റെയും ടൂറിസ സാധ്യതകളെ കണ്ടെത്തുന്നതില്‍ അധികൃതര്‍ മാത്രമല്ല ജാഗരൂകരാവുന്നത്‌. ഈ വിപണിയുടെ മൂല്യമറിയുന്ന വ്യവസായികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ആശുപത്രി മാനേജ്‌മെന്റുകളും ട്രാവല്‍ ഏജന്റുമാരും ജനപ്രതിനിധികളുമെല്ലാം ഉണ്ട്‌ അവരില്‍. കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനെത്തുന്നവര്‍ ഇവിടുത്തെ ആധുനിക ചികിത്സാ സൗകര്യം കൂടിയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അത്യാധുനിക ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഇടവും കേരളമാണ്‌. അമേരിക്കയിലെ പത്തിലൊരു ശതമാനം കൊണ്ടു കേരളത്തില്‍ നിന്ന്‌ മികച്ച ചികിത്സ ലഭ്യമാകുന്നു. മുട്ട്‌ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക്‌ അവിടെ 40,000 ഡോളര്‍ ചെലവ്‌ വരുമ്പോള്‍ ഇവിടെ 4000 ഡോളറെ വരുന്നൊള്ളൂ.

കേര‌ളത്തിലെ പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍

ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായിക മായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണ്‌.