Entertainment
നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

RAJESH SHIVA
വിനോദ് കണ്ണോൾ സംവിധാനം ചെയ്ത ‘ഇടവപ്പാതി‘ നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ കഥയാണ്. അതിന്റെ ആർദ്രതയും കുളിർമയും നമുക്ക് അനുഭവവേദ്യമാകുന്നു. ആ മഴയിൽ കിളിർക്കുന്ന വിത്തുകൾ മുളച്ചുപൊങ്ങി നമ്മുടെ മനസുകളിൽ ഒരായിരം നിറങ്ങളുടെ പൂക്കൾ വിടർത്തുന്നു. പ്രണയത്തിന് മാധുര്യം പോലെ തന്നെ വിരഹത്തിന്റെ നൊമ്പരവും നഷ്ടപ്പെടലിന്റെ നൈരാശ്യവും തീവ്രമായി തന്നെ ഉണ്ട്. നമ്മൾ പുണർന്നുകിടക്കുന്ന രണ്ടു വൻകരകൾ ആയിരുന്നെങ്കിൽ..കാലത്തിന്റെ ചില ഭ്രംശങ്ങളിൽ നമുക്കിടയിൽ രൂപപ്പെടുന്ന വിള്ളലുകളും അതിലൂടെ ഇരമ്പിയൊഴുകുന്ന കടൽ സൃഷ്ടിക്കുന്ന രണ്ടുകരകൾ എന്ന ബോധവും എങ്ങനെ ആ കരകൾക്കു താങ്ങാനാകും ?
കാലം എത്രമേൽ മാറിയാലും പ്രണയിക്കുന്നവർക്ക് മാത്രം മാറ്റം ഉണ്ടാകുന്നില്ല. അതിലെ ചതിക്കുഴികളും വഞ്ചനകളും മാറ്റിനിർത്തിയാൽ ആത്മാർത്ഥ പ്രണയങ്ങൾ എന്നും ഒന്നുതന്നെ. പ്രണയിക്കുന്നവർ മാറിയാലും പ്രണയം മാത്രം മാറുന്നില്ലല്ലോ. അത് ഒരാളെ നഷ്ടപ്പെടുത്തിയാലും എന്നെന്നും മറ്റൊരാളിന്റെ മനസ്സിൽ നിലനിൽക്കും. കാരണം ഒരാൾക്കും പകരക്കാരനാകാൻ മറ്റൊരാൾക്കും കഴിയില്ല. അത്തരത്തിലൊരു പ്രണയമാണ് ഇടവപ്പാതിയിലെ വിഷ്ണുവിന്റെയും മായയുടെയും. ഒരു കാർ യാത്രയ്ക്കിടയിൽ അരുൺ സുഹൃത്തായ ശ്യാമിനോട് പറയുന്ന കഥയായാണ് ഇടവപ്പാതി നമ്മിലേക്ക് പെയ്തിറങ്ങുന്നത്. ഇനി പ്രണയത്തിന്റെ പെരുമഴക്കാലം.
ഇത് വര്ഷങ്ങള്ക്കും മുൻപുള്ളോരുകഥയാണ് . മൊബൈൽ ഫോണുകൾ ഇത്രകണ്ട് പ്രചാരത്തിലാകുന്നതിനും മുൻപുള്ള കഥ. അച്ഛനുമമ്മയുമില്ലാത്തവളാണ് മായ . അവൾ നടത്തുന്ന ടെലിഫോൺ ബൂത്തിൽ അപ്രതീക്ഷിതമായിയോരു ദിനമാണ് മഴയത്ത് നനഞ്ഞു ഒലിച്ചുകൊണ്ടു വിഷ്ണു ഓടിക്കയറുന്നത്. അവിടെ ആ ടെലിഫോൺ ബൂത്തിൽ ശരിക്കും ഇടവപ്പാതി മഴയിൽ പ്രണയത്തിന്റെ വിത്തുകൾ മുളയ്ക്കുകയാണ്. ‘മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ… ‘ ഇങ്ങനെ ചിലതുണ്ട്.
അങ്ങനെ അവരുടെ ബന്ധം അവിടെ തുടങ്ങുകയാണ്. ജോലിസാഹചര്യങ്ങളും ദൂരവും കാരണം വിഷ്ണുവിന് പിന്നീട് മായയെ കാണാൻ സാധിക്കുന്നില്ല. എന്നാൽ അവർക്കിടയിലെ പ്രണയം ശക്തമാകുന്നു. അതങ്ങനെയാണ്… മനസുകളിൽ ഇന്ദ്രജാലം തീർക്കുന്ന ഒരു മജീഷ്യൻ ആണ് പ്രണയം. വിഫലമായ അനവധി സംഗമങ്ങളുടെ നൈരാശ്യതയിലുമാണ് രണ്ടുപേരും. ഒടുവിൽ തമ്മിൽ കാണണം എന്ന അതിയായ ആഗ്രഹത്തോടെ മായയെ കാണാൻ പ്രണയം തുടിക്കുന്ന ഹൃദയവുമായി പാഞ്ഞ വിഷ്ണു ഒരു അപകടത്തിൽ മരിക്കുകയാണ്.
എന്നാൽ അവന്റെ ഹൃദയം നിലച്ചിരുന്നില്ല… ഏതോ ഒരു സിനിമയിലെ ഒരു കാപ്ഷൻ പോലെ… ‘ഞാൻ ഉറങ്ങുകയാണ് എന്നാൽ എന്റെ ഹൃദയം ഉണർന്നിരിക്കുന്നു’. അങ്ങനെ ഉണർന്നിരുന്ന വിഷ്ണുവിന്റെ ഹൃദയം മായയിലേക്ക് എത്താൻ വ്യഗ്രത പൂണ്ടിരുന്നു. ഇനി എഴുത്ത് തുടങ്ങിയടുത്തേയ്ക്കു തന്നെ വരാം. കാർ യാത്രയ്ക്കിടയിൽ അരുൺ വിഷ്ണുവിന്റെയും മായയുടെയും അനശ്വരമായ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. പറയുന്നതോ … ‘ഉണർന്നിരിക്കുന്ന’ ആ ഹൃദയത്തോട് തന്നെ ആയിരുന്നു . ബ്രെയിൻ ഡെത്ത് സംഭവിച്ച വിഷ്ണുവിന്റെ ഹൃദയം മറ്റൊരാൾക്ക് മാറ്റിവച്ചിരുന്നു…. ശ്യാമിന്.
ശ്യാമും അരുണും എങ്ങോട്ടാണ് പോകുന്നതെന്നറിയാമോ ? മായയുടെ വീട്ടിലേക്കു. ഒരുപക്ഷെ അരുൺ ശ്യാമിനെ മായയുടെ വീട്ടിലേക്കു എത്തിച്ചു എന്ന് പറയുന്നതിനേക്കാൾ വിഷ്ണുവിന്റെ പ്രണയദാഹം തീരാത്ത ഹൃദയം , തന്നിൽ സ്പന്ദിക്കുന്ന അതേ ഹൃദയം ശ്യാമിനെ അവിടെ എത്തിച്ചു പറയുന്നതാകും ഉചിതം. എന്തിനാണ് അവർ മായയുടെ വീട്ടിലേക്കു വന്നത് ? മായ തൻറെ പ്രിയപ്പെട്ടവന്റെ ഹൃദയ സ്പന്ദനം തിരിച്ചറിഞ്ഞോ ? അതിൽ തന്നോടുള്ള സ്നേഹത്തിന്റെ വിട്ടുപോയ വരികൾ അവർക്കു പൂരിപ്പിക്കാൻ സാധിച്ചോ ? അവൾ ശ്യാമിന്റെ നെഞ്ചിൽ നിന്നും വായിച്ച ആ കവിതയ്ക്കൊടുവിൽ പിന്നെയുമൊരു ഇടവപ്പാതി, അതിൽ മുളയ്ക്കുന്ന പ്രണയത്തിന്റെ വിത്തുകൾ കാലത്തിന്റെ തീരുമാനമായിരുന്നു.
ആ തീരുമാനത്തെ നമുക്ക് നിറകണ്ണുകളോടെ മാത്രമേ ആശീർവദിക്കാൻ സാധിക്കൂ. മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന എല്ലാര്ക്കും ഇടവപ്പാതി നല്ലൊരു അനുഭവമായിരിക്കും എന്നതിൽ സംശയമില്ല. ശ്രീശൈലം രാധാകൃഷ്ണൻ വരികൾ എഴുതി സംഗീതം നിർവ്വഹിച്ചു മെന പാടിയ ‘മനസ്സിൽ സ്നേഹമഴയായി നീ പെയ്തിറങ്ങിയോ വീണ്ടും..’ എന്ന് തുടങ്ങുന്ന ഗാനം വളരെ മനോഹരമാണ്. സംഗീതംകൊണ്ടും വരികൾകൊണ്ടും ആലാപനം കൊണ്ടും മികച്ചു നിൽക്കുന്നു. പ്രണയത്തിന്റെ മനോഹരമായ ഭാവങ്ങളിലേക്കു നിങ്ങളെ കൈപിടിച്ചുകൊണ്ടുപോകാൻ ഈ ഷോർട്ട് മൂവി ആസ്വദിക്കുക. വിനോദ് കണ്ണോളിനും മറ്റു കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.
‘ഇടവപ്പാതി ‘ യുടെ സംവിധായകൻ കാസർഗോഡ് സ്വദേശി വിനോദ് കണ്ണോൾ ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഞാൻ സിനിമാ മേഖലയിൽ കുറച്ചുകാലം മുൻപ് തന്നെ വന്നതാണ്. 2018 – ൽ തിയേറ്ററിൽ റിലീസ് ആയ ‘മൊട്ടിട്ട’ മുല്ലകൾ എന്ന സിനിമ ചെയ്തിരുന്നു. ജോയ് മാത്യു, ബിജുക്കുട്ടൻ ഒക്കെ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ. അടുത്തതായി ഒരു ഒടിടി സിനിമ ചെയ്യുന്നുണ്ട്. മറ്റൊരു പടം , അതുകുറച്ചു വലിയ പടമാണ്, അത് പെന്റിങ്ങിൽ ആണ് .എഴുത്തിൽ താത്പര്യമുണ്ട്, സ്കൂൾ കാലം മുതൽക്കു തന്നെ കഥകൾ എഴുതുമായിരുന്നു. വിവാഹിതനാണ്, രണ്ടുകുട്ടികളുണ്ട്. ഒരാൾ എട്ടിലും അടുത്തയാൾ അഞ്ചിലും പഠിക്കുന്നു ”
“ഇടവപ്പാതി 2018 ൽ ആണ് ചെയുന്നത്. 2017 അവസാനമായപ്പോൾ ആണ് അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഇടവപ്പാതിയിൽ വിഷ്ണു എന്ന കഥാപാത്രം അവതരിപ്പിച്ച ആളാണ് AJMAN NASAR നമുക്കൊരു ഷോർട്ട് ഫിലിം ചെയ്യാം എന്ന് പറഞ്ഞു അദ്ദേഹം മുന്നോട്ട് വരികയായിരുന്നു. അജ്മാൻറെ സുഹൃത്താണ് ഇടവപ്പാതിയുടെ പ്രൊഡ്യൂസർ ആയ Adrai . മൂന്നുദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. വര്ഷങ്ങള്ക്കു മുൻപേ എന്റെയൊരു സുഹൃത്ത് വേണു എഴുതിയ ഒരു ചെറുകഥയാണ്. ഇടവപ്പാതി എന്നുതന്നെയാണ് അതിന്റെ പേര്. അജ്മാൻ ഒരു ഷോർട്ട് മൂവി ചെയ്യാമെന്ന് പറഞ്ഞു വരുമ്പോൾ തന്നെ എന്റെ മനസ്സിൽ ഈ കഥയായിരുന്നു. കഥ പറഞ്ഞിട്ട് തിരക്കഥയൊക്കെ എഴുതി പെട്ടന്ന് തന്നെ വർക്ക് തുടങ്ങുകയായിരുന്നു.”
ഇടവപ്പാതിയിലെ മനോഹരമായ ഗാനം
“അപ്പോൾ അതിലൊരു ഗാനം വേണമെന്ന് തോന്നി. അത് പ്രണയകഥ ആയതിനാൽ കുറച്ചുകൂടി ഭംഗിയാക്കാൻ ഒരു സോങ് അനിവാര്യം എന്ന് തോന്നി. അങ്ങനെ ഭക്തിഗാനങ്ങളൊക്കെ എഴുതുന്ന ശ്രീശൈലം രാധാകൃഷ്ണൻ സാറിനെ കോൺടാക്റ്റ് ചെയ്തു. അദ്ദേഹത്തെ നേരത്തെ പരിചയം ഉണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് ലിറിക്സും സംഗീതവും. അങ്ങനെയാണ് മനസ്സിൽ സ്നേഹമഴയായി നീ പെയ്തിറങ്ങിയോ വീണ്ടും.. എന്ന പാട്ട് രൂപംകൊള്ളുന്നത് . മെന എന്ന പെൺകുട്ടിയാണ് പാടിയത്. പിന്നീട് ഞാൻ സിനിമ ചെയ്തപ്പോഴും ശ്രീശൈലം രാധാകൃഷ്ണൻ സാർ തന്നെയാണ് ലിറിക്സും സംഗീതവും ഒക്കെ ചെയ്തത്.”
ശബ്ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”VINODH KANNOL” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/idavaa.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
“ഇടവപ്പാതിയുടെ കാമറ കാഞ്ഞങ്ങാട്ട് ഉള്ള Grotek ആണ് ചെയ്തത്. അവർ സിനിമ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണ് . അവിടത്തെ ഒരു അദ്ധ്യാപകൻ ആയ അഭിരാം മാഷ് ആണ് അതിന്റെ ക്യാമറയും എഡിറ്റിങ്ങും ചെയ്തത്. Grotek ന്റെ ഒരു പാക്കേജ് ആയിട്ടാണ് സാങ്കേതിക വർക്കുകൾ പലതും ചെയ്തത്.”
മഴ ഈ കഥയിലെ ഒരു കഥാപാത്രം
“മഴ ഈ കഥയിലെ ഒരു കഥാപാത്രവും കൂടി ആയിരുന്നു. മഴക്കാലത്ത് തന്നെയാണ് നമ്മളത് ഷൂട്ട് ചെയ്തത്. അതുകൊണ്ടു മഴ ഉണ്ടാക്കാനുള്ള സജ്ജീകരണങ്ങൾ വേണ്ടിവരില്ല എന്നാണ് കരുതിയത്. പക്ഷെ ഷൂട്ടിങ് ദിവസം ഭയങ്കര വെയിലായിരുന്നു. അങ്ങനെ മഴ വേണ്ട ദിവസങ്ങളിൽ ഒന്നും മഴ ഇല്ലായിരുന്നു . പിന്നെ ഓസ് വച്ച് വെള്ളം ചീറ്റിയിട്ടാണ് മഴ ഉണ്ടാക്കിയത്.”
IDAVAPAATHI SHORT MOVIE
VINODH KANNOL
ADRAI KAPPANAKAL
ABHI
SREEJITH NILESWAR
SREESHAILAM RADHAKRISHNAN
SHIJIL KARTHIKA
VENU PALATHINKARA
MENA
Title Designe SANTHOSHKSD
AJMAN NASAR
HARIS ANGAKKALARI
SUMESH NARAYANAN
PRAMOD NARAYANAN
ARAVI BEKAL
SREENATH
SHARANYA
SALEEM
RAJU
2,721 total views, 4 views today