ഇടവഴിയിലെ യക്ഷി
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇവിടെ എഴുതിയിരിക്കുനത് മുഴുവന്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്… !!!!
തൃക്കാക്കരയില്‍ എഞ്ചിനീയറിംഗ് ആദ്യ വര്‍ഷം പഠിക്കുന്ന സമയം. ക്ലാസ്സ് നാലരക്ക് തന്നെ കഴിയുമെങ്കിലും അല്ലറ ചില്ലറ പരിപാടികള്‍ ഒക്കെ കഴിഞ്ഞു വൈപ്പിനിലെക്കുള്ള ഒന്പതരയുടെ ലാസ്റ്റ് ബസിനാണ് എനെറെ സ്ഥിരം യാത്ര. അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനു മുന്നേ വീട്ടിലേക്കുള്ള ഒരു ഇടവഴിയുടെ മുന്നില്‍ നിര്‍ത്തി , ഒരു സ്റ്റോപ്പ് മുന്നേ തന്നെ വന്നു ഡോറില്‍ നില്‍ക്കുന്നത് എന്റെ സ്ഥിരമായുള്ള കലാപരിപാടി ആയതു കാരണം അവിടെ തന്നെ ചാടി ഇറങ്ങി .
74 total views

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇവിടെ എഴുതിയിരിക്കുനത് മുഴുവന്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്… !!!!
തൃക്കാക്കരയില്‍ എഞ്ചിനീയറിംഗ് ആദ്യ വര്‍ഷം പഠിക്കുന്ന സമയം. ക്ലാസ്സ് നാലരക്ക് തന്നെ കഴിയുമെങ്കിലും അല്ലറ ചില്ലറ പരിപാടികള്‍ ഒക്കെ കഴിഞ്ഞു വൈപ്പിനിലെക്കുള്ള ഒന്പതരയുടെ ലാസ്റ്റ് ബസിനാണ് എനെറെ സ്ഥിരം യാത്ര. അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനു മുന്നേ വീട്ടിലേക്കുള്ള ഒരു ഇടവഴിയുടെ മുന്നില്‍ നിര്‍ത്തി , ഒരു സ്റ്റോപ്പ് മുന്നേ തന്നെ വന്നു ഡോറില്‍ നില്‍ക്കുന്നത് എന്റെ സ്ഥിരമായുള്ള കലാപരിപാടി ആയതു കാരണം അവിടെ തന്നെ ചാടി ഇറങ്ങി .
പവര്‍കട്ടിന്റെ സമയം ചുറ്റുപാടും കിടിലന്‍ ഇരുട്ട്. പോവണ്ട വഴിയാണെങ്കില്‍ പകല്‍ സമയത്ത് പോലും പ്രകാശം തീരെ കുറവാണു . അതും ശിവക്ഷേത്രത്തിന്റെ അരികിലൂടെ വേണം പോവാന്‍. , ആലും പിന്നെ ഇടിഞ്ഞു പൊളിഞ്ഞ എന്നാല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിജനമായ പറമ്പും ഒക്കെ ഉള്ള രണ്ടു താമസമില്ലാത്ത ഇല്ലങ്ങളും ( ഇല്ലമായിരിക്കണം ഓടുമേഞ്ഞ രണ്ടു നില കെട്ടിടങ്ങള്‍ ). പണ്ടാണെങ്കില്‍ അതിലൂടെ പോകുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ഇല്ല. പിന്നെ കഴിഞ്ഞ വര്‍ഷം ആണ് ഫോര്‍മല്‍ ആയി നിരീശ്വരവാദി ആയത് പേടിച്ചു പിന്മാറുന്നത് ആദര്ശത്തിന്ചേരില്ല , ഇല്ല പേടിച്ചു പിന്മാരുന്നില്ല , പോവാന്‍ തന്നെ തീരുമാനിച്ചു.
ആറു മണി കഴിഞ്ഞാല്‍ പ്രേതവും പത്തു മണി കഴിഞ്ഞാല്‍ ഭൂതവും പന്ത്രണ്ടു കഴിഞ്ഞാല്‍ യക്ഷിയും ഡ്രാക്കുളയും പ്രേതങ്ങളുടെ പണ്ടത്തെ ടൈമിംഗ് അങ്ങനെയായിരുന്നു. ഒരുമാതിരി ബോധം വച്ച് തുടങ്ങിയപ്പോള്‍ ഇങ്ങനത്തെ ധാരണകള്‍ ഒക്കെ മാറിയിരുന്നു എന്ന് തന്നെയാണ് വിചാരിച്ചിരുന്നത് ആദ്യമായാണ് ഇങ്ങനെ ഒരു പരീക്ഷണം നേരിടേണ്ടി വരുന്നത്. ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞു കാണും കൂരിരുട്ടിലൂടെ യാത്ര തുടങ്ങിയിട്ട് അപ്പൊ തന്നെ ഉള്ളിലെ പഴയ പേടികളെല്ലാം ഒരുമിച്ചു പുറത്തു ചാടി. പോരാത്തതിനു ചീവീടുകളും നായ്ക്കളും കൂടി ഹൊറര്‍ സിനിമ തോറ്റ് പോവുന്ന ബിജിഎം . ‘ എന്റെ ഭൂമിയില്‍ അത്ഭുതങ്ങലില്ല , അത്ഭുതങ്ങള്‍ കാണിക്കുന്ന ദൈവങ്ങള്‍ ഇല്ല , അത് കൊണ്ട് ചെകുത്താന്മാരും ഇല്ല ‘ കഴിഞ്ഞ ലഖു ലേഖ ഇറക്കിയപ്പോള്‍ ഞാന്‍ തന്നെ എഴുതി കൊടുത്ത വാചകം മനസ്സില്‍ ആലോചിച്ചുറപ്പിച്ചു കൊണ്ട് ഞാന്‍ നടത്തം തുടര്‍ന്നു.
അമ്പലത്തിലേക്ക് ഇനിയും കുറച്ചു നടക്കാനുണ്ട് , എന്നാലും കുറച്ചു ദൂരെയായി ദീപസ്തംബതിലെ തിരികള്‍ കത്തുന്നത് ഫോക്കസ് ഔട്ട് ആയി കാണാം . എന്തെങ്കിലും ഒരു പ്രകാശം കണ്ടപ്പോള്‍ വലിയ ഒരു ആശ്വാസം തോന്നി. കുറച്ചു കൂടി നടന്നപ്പോള്‍ ഒരു ഇരുപതടി ദൂരെ ഒരു വെളുത്ത സാരി ഉടുത്ത ഒരു രൂപം എന്റെ നേര്‍ക്ക് നടന്നു വരുന്നു. ഞാന്‍ നല്ല രീതിയില്‍ ഞെട്ടി , വഴിയാത്രക്കാര്‍ ആരെങ്കിലും ആയിരിക്കും ഉള്ള ധൈര്യം മുഴുവന്‍ സംഭരിച്ചു ഞാന്‍ പിന്നെയും മുന്നിലേക്ക് നടന്നു. എന്നാലും ഈ സമയത്ത് ഇവിടെ ഒരു സ്ത്രീ അതും വെളുത്ത സാരീ ഒക്കെ ഉടുത്ത് വേറെന്തൊക്കെ കളറുണ്ട് , ഞാന്‍ വിറച്ചു വിറച്ചു നടത്തം നിര്‍ത്തി അവര്‍ ഇനി യക്ഷി ആണെങ്കില്‍ എന്തിനാ അങ്ങോട്ട് പൊയ് പണി വാങ്ങുന്നെ ഇങ്ങോട്ട് വരട്ടെ വേണമെങ്കില്‍ ഓടി രക്ഷപെടാന്‍ എങ്കിലും ശ്രമിക്കാലോ, ചുണ്ണാമ്പുണ്ടോ എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും , ഇവിടെ അടുത്ത ഇതു പനയുടെ അടിയിലയിരിക്കും മെഡിക്കല്‍ കോളേജ് പിള്ളാര്‍ക്ക് എഴുതികൊടിതിരിക്കുന്ന എന്റെ ശര്രീരത്തിന്റെ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ വേണ്ടി മാത്രമെന്ന വണ്ണം പല്ലും നഖവും മുടിയും നാളെ നാട്ടുകാര്‍ കണ്ടെത്തുക നൂറു കൂട്ടം ചോദ്യങ്ങള്‍ മനസ്സിലൂടെ പൊയ് , തിരിഞ്ഞു ഓടാന്‍ പോലും വയ്യാത്ത വണ്ണം ഞാന്‍ അവിടെ തനെന് നില്‍പ്പായി കണ്ണ് മിഴിച്ചു വെളുത്ത രൂപത്തിലേക്ക് നോക്കികൊണ്ട് . ഇല്ല അവളും അനങ്ങുന്നില്ല അവിടെ തന്നെ നില്ക്കുന്നു , നിമിഷങ്ങള്‍ കടന്നു പൊയ് , ഇല്ല അവള്‍ക്കു ഒരനക്കവും ഇല്ല , എന്ത് ചെയ്യും തിരിഞ്ഞു ഓടിയാല്‍ അവള് പുറകിലായി പുറകില്‍ ഒരു പട്ടി നില്‍ക്കുന്നത് പോലും എനിക്ക് സഹിക്കില്ല പിന്നാണ് യക്ഷി എന്തും വരട്ടെ മുന്നോട്ടു നടക്കാം ,
സംഭരിക്കാന്‍ ധൈര്യം ഒന്നും ബാക്കി ഇല്ലാത്ത കൊണ്ട് നല്ല രീതിയില്‍ വിറച്ചു വിറച്ചു ഞാന്‍ മുന്നോട്ടു നടന്നു അവളുടെ അടുത്തെത്തുമ്പോള്‍ ഓടം എന്നാ കണക്കു കൂട്ടലില്‍, അടുതെതും തോറും യക്ഷിയുടെ രൂപം കൂടുതല്‍ വ്യക്തമായി വെള്ള ജുബയും വെള്ള മുണ്ടും ഇട്ട ഒരു മെലിഞ്ഞ ഒരു മധ്യവയസ്കന് ( പ്രായം കൃത്യമായി അറിയാത്തവരെ മലയാള പത്രങ്ങളുടെ ചരമ കോലങ്ങള്‍ ഇങ്ങനെ ആണ് വിളിക്കാറ്), ഈ ശ്വാസം നേരെ വീണു എന്ന് പറയുന്ന ഫീലിംഗ് കൃത്യമായി അനുഭവിക്കാന്‍ പറ്റിയത് അത് യക്ഷിയല്ല എന്ന്നു മനസ്സിലാക്കിയ ആ പ്രത്യേക നിമിഷത്തിലാണ്, വയസ്സന് എന്നെ സൂക്ഷിച്ചു പേടിച്ചിട്ടെന്ന പോലെ നോക്കുന്നുണ്ട് , അല്ല ഇയാള്‍ എന്തിനാ ഇടവഴിയില്‍ വന്നു പോസ്റ്റ് ആയി നിക്കുന്നെ മനുഷ്യനെ പേടിപ്പിക്കാന്‍ , ഞാന്‍ മനസ്സില്‍ വിചാരിച്ചു .
ഇറങ്ങിക്കോളും മനുഷ്യനെ പേടിപ്പിക്കാന്‍
പുള്ളിയുടെ ആത്മഗതം കുറച്ചു ഉറക്കെ ആയിരുന്നു !
അപ്പോഴാണ് ഞാന്‍ ഇട്ടിരിക്കുന്ന യുന്മിഫോമും വെള്ള നിറമാണല്ലോ എന്ന് ഞാന്‍ ഓര്‍ക്കുന്നെ.
യക്ഷികള് ശരിക്കും ഉണ്ടോ ഉണ്ടെകില്‍ തന്നെ അവര്‍ വെള്ള സാരിയാണോ ഉടുക്കുന്നെ, കറുപ്പല്ലേ കൂടുതല്‍ യോജിക്കുക , അല്ല ആരാ പറഞ്ഞെ യക്ഷി വെള്ള സാരി ആണ് ഉടുക്കുന്നത് എന്ന് , ഇങ്ങനെയായി പിന്നീടുള്ള ചിന്തകള്‍.
75 total views, 1 views today
