കലാഭവൻ മണിയുടെ പോസ്റ്റുമാർട്ടം നടത്താൻ സഹായിച്ചത് ചേച്ചി, നഷ്ടപ്പെട്ടത് ഒരു അത്താണി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
422 VIEWS

ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമ തനിക്കു സഹോദരിയെ പോലെ ആയിരുന്നു എന്ന് നടൻ ഇടവേള ബാബു. എന്താവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് ഞങ്ങൾക്ക് നഷ്ടമായതെന്നും ഇടവേള ബാബു മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഇടവേളയുടെ വാക്കുകൾ ഇങ്ങനെ

“ഡോ. രമ ഫൊറൻസിക് ഡിപ്പാർട്മെന്റിൽ ഉന്നതസ്ഥാനത്തു പ്രവർത്തിച്ച ഒരു ഡോക്ടർ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാൻ രമചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. എന്റെ അമ്മാവൻ ഫൊറൻസിക് ഡോക്ടർ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിനി ആയിരുന്നു രമ ചേച്ചി. ഞാൻ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. ചേച്ചിയുടെ അധ്യാപകന്റെ മരുമകൻ എന്ന നിലയിൽ എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.”

“ഞങ്ങൾ സഹപ്രവർത്തകർക്ക് എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നു. കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്. ആറ് വർഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവർഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേർപാടിൽ ഞങ്ങൾക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേർപാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.”’

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്