ഇടവേള ബാബു കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മുകുന്ദനുണ്ണി അസോയേറ്റ്സ് എന്ന സിനിമയെ കുറിച്ച് പറഞ്ഞത് വിവാദമാകുകയാണ്. പഴയ തലമുറയ്ക്ക് പുതിയ സിനിമകളെ അംഗീകരിക്കാൻ കഴിയുന്നില്ല എന്നുള്ള തരത്തിനുള്ള വിമർശനങ്ങൾ ആണ് ഇടവേള ബാബു നേരിടേണ്ടിവരുന്നത്. ഇടവേള ബാബു പറഞ്ഞത് ഇപ്രകാരമായിരുന്നു.
“മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്കാര്‍ക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. ഈ സിനിമ ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ? പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. വിനീതേ താങ്കൾ എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചെന്നാണ് ചോദിച്ചത്. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അദ്ഭുതം തോന്നിയത് പ്രേക്ഷകന് എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്.’’– ഇടവേള ബാബു പറഞ്ഞു.
ഇതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഇപ്പോൾ ഉണ്ടാകുന്നത്. ചില പ്രതികരണങ്ങളിലെക്ക്
Justin VS :
“ഇടവേള ബാബുവിൽ നിന്ന് മൂല്യച്ചുതി ബാബുവിലേക്കുള്ള പരിണാമം മലയാള സിനിമയുടെ വളർച്ചയുടെ അടയാളമാണ്.ചക്കിൽ കെട്ടിയിരുന്ന കാളയെപ്പോലെ തിരിഞ്ഞു കളിക്കുകയായിരുന്നു പതിറ്റാണ്ടുകളോളം മലയാള സിനിമ .കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി നടന്നു വരുന്ന ഘടനാപരമായ വിപ്ലവം നമ്മുടെ സിനിമയെ അടിമുടി പരിഷ്കരിച്ചിട്ടുണ്ട്.കഥാപാത്രനിർമ്മിതികളിലാകട്ടെ നരേറ്റീവുകളിലാകട്ടെ പൂർവ്വമാതൃകകളെ പിന്തുടരുന്നില്ല എന്ന് തന്നെയല്ല പലപ്പോഴും പാരമ്പര്യ സിനിമ ബോധ്യങ്ങളെ തച്ചുടക്കുന്നുമുണ്ട്.
മേലേടത്ത് രാഘവൻ നായരുടെ പാരഡി പോലെ ഷമ്മിയെ അവതരിപ്പിച്ചതും നന്മയിൽ ഗോപാലന്മാരായ നായകന്മാരെ റീപ്ലേസ് ചെയ്തു കൊണ്ട് മുകുന്ദനുണ്ണി അവതരിച്ചതുമൊക്കെ സിനിമയുടെ ഉള്ളടക്കത്തിലും കഥാപാത്ര നിർമ്മിതിയിലും വന്ന കാതലായ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്.ഏതൊരു കാര്യവും പുനർ നിർമ്മിക്കപ്പെടുമ്പോൾ അതാത് മേഖലകളിലെ പാരമ്പര്യവാദി അമ്മാവന്മാർക്ക് കുരുപൊട്ടുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിലാണ് വാസ്തവത്തിൽ ആശങ്കപ്പെടേണ്ടത്.
ഇത്തരം അമ്മാവൻ സിൻഡ്രമുള്ളവരും അംഗീകരിച്ചു പോകുന്ന സിനിമ എന്നാൽ അത് പഴയ ചക്കിൽ കെട്ടിയ കാള തന്നെ എന്നാണർത്ഥം.സിനിമ മാറുന്നുണ്ട്. നവീകരിക്കപ്പെടുന്നുണ്ട്. . ഇടവേള ബാബു അതിന്റെ ഏറ്റവും പുതിയ തെളിവാണ്.”
****
ഷബീബ് ഏ കെ :
“ഗുണപാഠങ്ങളും നല്ല സന്ദേശങ്ങളും കൂടിയേ തീരൂ എന്നും അങ്ങനെ ഇല്ലാത്തതൊന്നും സിനിമ അല്ലാ എന്നുമുള്ള തരത്തിലുള്ള എന്തോ ഒരു നിർബന്ധ ബുദ്ധിയും വാശിയുമൊക്കെയാണ് ഇപ്പോഴും മലയാളസിനിമാ പ്രേക്ഷകർക്കിടയിൽ എന്നാണ് തോന്നുന്നത്.സിനിമയെ ഇക്കൂട്ടർ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് യാതൊരു പിടിയുമില്ല.മുകുന്ദൻ ഉണ്ണിയാണ് ഇപ്പോഴത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നം.മുകുന്ദൻ ഉണ്ണി യാണ് നാട് ഇത്രയും കുട്ടിച്ചോറാക്കിയതും ഇനിയങ്ങോട്ട് ആക്കാൻ പോകുന്നതും.ഒരിക്കലും മുകുന്ദൻ ഉണ്ണി ഇത്ര വലിയ പ്രശ്നം ആവുകയെ ഇല്ലായിരുന്നു എങ്ങനെ ആയിരുന്നെങ്കിൽ..പതിവുപോലെ വേണു വക്കീലിന്റെ വൈഫ് ന് വേണു വക്കീലിന്റെ മരണത്തിൽ സംശയം തോന്നുകയും മൂപ്പത്തിയാര് അതൊരു കൊലപാതാകമാണെന്ന് ഉന്നയിച്ച് ഒരു കേസ് കൊടുക്കുകയും ആ കേസ് വാദിക്കുന്നത് ജ്യോതി വക്കീൽ ആവുകയുംജ്യോതി വക്കീൽ സ്വന്തം കേസ് പോലെ ഉറക്കമൊഴിച്ച് മുകുന്ദനുണ്ണിക്കെതിരെ തെളിവുകൾ അറഞ്ചം പുറഞ്ചം നിരത്തി, കൂട്ടത്തിൽ ഒന്നെടുക്കുമ്പോ നാലെണ്ണം ഫ്രീ എന്ന മട്ടിൽ ബാക്കിയുള്ള കേസുകളും കൂടി തെളിയിച്ച് മേപ്പടിയാന് തൂക്കുമരമോ ചുരുങ്ങിയത് ഒരു ഡബിൾ ജീവ പര്യന്തമോ ഒക്കെ മേടിച്ചു കൊടുക്കുന്നു..”
“എന്നിട്ട്, വേണുവക്കീലിന്റെ വൈഫും ജ്യോതി വക്കീലും സ്ലോ മോഷനിൽ കോടതി വരാന്തയിലൂടെ നടന്നു വരുമ്പോൾ മുകുന്ദനുണ്ണിയെ കയ്യില്‍ വിലങ്ങണിയിച്ച് കോടതിയിൽ നിന്ന് പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ നേരം മാറി നിന്ന് കരയുന്ന മുകുന്ദനുണ്ണിയുടെ വൈഫിനെ ഒരു മൂലയ്ക്കെവിടെയോ കാണാനിടയാകുന്നു ..പിന്നെ മറ്റൊന്നും ചിന്തിക്കാതെ വേണു വക്കീലിന്റെ വൈഫോ ജ്യോതി വക്കീലോ ആരെങ്കിലും ഒരാൾ മുൻകൈ എടുത്ത് മുകുന്ദൻ ഉണ്ണിയുടെ വൈഫിന്റെ അടുത്ത് ചെന്ന് ചോദിക്കുന്നു…
തിന്നിട്ട് എല്ലിന്റെ എടേല് കേറിയിട്ടല്ലേ..നല്ല മര്യാദയ്ക്കു ആ ഡോക്ടറെ കെട്ടിയിരുന്നേൽ ഇപ്പൊ ഇങ്ങനെ ഊമ്പിത്തെറ്റി തിരിഞ്ഞു നിൽക്കേണ്ടി വരുമോ എന്ന്…”“എങ്കിൽ.. എങ്കിലിന്ന് മുകുന്ദനുണ്ണി ആരായിരുന്നേനെ.. ആ സംവിധായകനും ഡയലോഗ്കളും ഒക്കെ കിടു പൊളി ആയേനെ.. കള്ളന്മാരും കൊലപാതകികളും അതുപോലുള്ള കുറ്റ കൃത്യങ്ങൾ ചെയ്യുന്നവരൊക്കെ മലയാള സിനിമയിൽ ശിക്ഷിക്കപ്പെടണം..റിയാലിറ്റിയിലേക്ക് വരുമ്പോൾ അമ്മയെ തല്ലിയാലും രണ്ടുണ്ടല്ലോ പക്ഷം എന്ന തിയറിയും..ഒമർ ലുലു വിന്റെ ഒരു സിനിമ ഇറങ്ങിയതിനെ പറ്റി കേട്ടിരുന്നു..
അതിലെ ഗുണപാഠത്തെ കുറിച്ചും നൽകുന്ന കുറേ സന്ദേശങ്ങളെ കുറിച്ചും രണ്ടും മൂന്നും എഴു ട്രോളന്മാർ ട്രോള്ളിയതല്ലാതെ ഇപ്പറഞ്ഞ കൊലകൊമ്പന്മാരോ നടന്മാരോ നടിമാരോ കൊടുകുത്തിയ എഴുത്തുകാരോ ഒന്നും പറഞ്ഞു കേട്ടില്ലാ…”“മലയാള സിനിമകൾക്കു സിനിമയായി നിലകൊള്ളാനുള്ള ഭാഗ്യം ഇനിയും വന്നിട്ടില്ലായിരിക്കും…
കൊറേ നന്മ മരങ്ങളേ കൊണ്ടും ഹാപ്പി എന്റിംഗുകളെ കൊണ്ടും ജയ മാരെകൊണ്ടും വാഴ്ത്തപ്പെടാനായിരിക്കും ഇപ്പോഴും യോഗം..പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും മലയാള സിനിമയുടെ മൂല്യവും മലയാള സിനിമ കൊണ്ടുവരുന്ന പുതുമയും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളും നമ്മൾ മലയാളികൾ ഒഴിച്ച് ബാക്കിയെല്ലാവരും മറ്റെല്ലാ ഇൻഡസ്ട്രിയും അംഗീകരിച്ചിരിക്കുന്നു എന്നുള്ളതും അവർക്കിടയിൽ മലയാള സിനിമ ഇപ്പോൾ വൻ ചർച്ച ആയിരിക്കുന്നു എന്നതും അഭിമാനം തന്നെയാണ്..സിനിമയെ സിനിമയായി കാണാൻ കഴിയുന്നവർക്കിടയിലേക്ക് ഇനിയുമിനിയും കടന്നുവരട്ടെ മുകുന്ദനുണ്ണിമാരും മീനാക്ഷിമാരും ആയിഷുമ്മമാരും മധു മാരും സുധി മാരുമൊക്കെ..അങ്ങനെ വരുന്നവർക്ക് വെറും കൈയ്യോടെ മടങ്ങിപോകേണ്ടി വരില്ല, തീർച്ച..!”
**
നിള പി ഷാന്റി :
“തിന്മയെ ഇത്രയധികം ന്യായീകരിച്ച ഒരു സിനിമ ഈ അടുത്തിടെ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം സ്വന്തം കാര്യം നോക്കാൻ വേണ്ടി ഒരു മനുഷ്യൻ ഏതറ്റം വരെയും പോകും എന്ന് ക്ലിയർ ആയിട്ട് കാണിച്ചു തന്നു.മുകുന്ദൻ ഉണ്ണിക്ക് മറ്റുള്ളവർ തനിക് മീതെ വളരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല അങ്ങനെ സംഭവിച്ചാൽ അവരെ ഇല്ലാതാക്കുക അതായിരിക്കും ലക്ഷ്യം പ്രതേകിച്ചു തന്റെ ക്യരിയറിനു മീതെ നായകനും വില്ലനും ഒരാൾ തന്നെ ആയിമാറുന്ന വിനീത് ശ്രീനിവാസൻ പ്രതിഭാസം തങ്ങൾക്ക് ഒരുത്തന്റെയും നല്ല സർട്ടിഫിക്കറ്റ് വേണ്ടടാ എന്നുള്ള സംവിധായകൻ അഭിനവ് സുന്ദർ നായിക്കിന്റെ വാശി. ക്ളീഷേ നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ആർഷ ബൈജുവിന്റെ പ്രകടനം അയാൾക്ക് പറ്റിയ പങ്കാളി ഒരുപക്ഷെ മുകുന്ദൻ ഉണ്ണിയേക്കാൾ ഭൂലോക ഫ്രോഡ് ആകാനുള്ള എല്ലാ ചാൻസും ഞാൻ മീനാക്ഷിയിൽ കാണുന്നു (ഇനി അഥവാ രണ്ടാം ഭാഗം ഉണ്ടായാൽ )ഇടവേള ചേട്ടൻ പറഞ്ഞത് ശെരിയാണ് ഫുൾ നെഗറ്റീവ് ആണ് പടം അത് അതിനുവേണ്ടി എടുത്തതാണ് ഹേ.നന്മയോളികൾക്ക് ചിലപ്പോൾ ഇഷ്ടപ്പെടണം എന്നില്ല കാരണം അപ്പൂപ്പനെ വരെ കൊന്ന് ജീവിത വിജയം നേടുന്നവർ ശോ ഇതൊന്നും അംഗീകരിക്കാൻ പറ്റില്ലാ 🚶🏻♀️ 100% satisfied”
***