വസ്ത്രംകൊണ്ട് പെണ്ണിന്റെ മതം തിരിച്ചറിയുന്നു, പുരുഷന്റെയോ ?

287

Lali P M

ഏതെങ്കിലും മതത്തില്‍പ്പെട്ട ഒരു കല്യാണപ്പെണ്ണിനെ സങ്കല്‍പ്പിച്ച് നോക്കുക . അവള്‍ക്ക് ഒരംഗീകൃത വസ്ത്രമുണ്ടായിരിക്കും.. ഓരോ മതവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അവളെ അണീയിച്ചൊരുക്കുമ്പോഴും മുതലാളിത്തം അവളുടെ വസ്ത്രത്തെയും ആഭരണത്തെയും വില്‍ക്കുന്നു.. എന്തു കൊണ്ടാണൊരു മതവും ആഭരണങ്ങള്‍ വേണ്ടെന്ന് പറയാത്തത്..(പെന്തക്കോസ്ത് കാരെ ഇക്കാര്യത്തില്‍ ബഹുമാനിക്കുന്നു..) കാരണം ഇവിടെ മുതലാളിത്തവും മതവും കൈകോര്‍ക്കുന്നു.. മുതലാളിത്തത്തിനു അവരുടെ സാധങ്ങള്‍ വിറ്റു പോകാനുള്ള ഉപാധി മാത്രമാണു മതം..

ഒരു കന്യാസ്ത്രീയെപ്പറ്റി, തിരുവാതിരയെപ്പറ്റി, മാര്‍ഗ്ഗം കളിയെപ്പറ്റി ഒപ്പനയെ പ്പറ്റി ഓര്‍ക്കുക നമുക്കെപ്പോഴും അവരുടെ വസ്ത്രത്തെക്കുറിച്ച് ഒരേകദേശധാരണയുണ്ടാകും..അവള്‍ വിവാഹിതയെങ്കില്‍ അതും തിരിച്ചറിയാം . മഫ്ത്ത, പര്‍ദ്ദ്, വെറും ശിരോവസ്ത്രം, സിന്ദൂരക്കുറി ചന്ദനപ്പൊട്ട്, താലി, അവളെ തിരിച്ചറിയാനുള്ള മര്‍ഗ്ഗങ്ങള്‍ നിരവധിയാണു.. അനേകം മത ചിഹ്നങ്ങള്‍ അവള്‍ സ്വന്തം ശരീരത്തില്‍ വഹിക്കുന്നു.. വസ്ത്രധാരണം ഏറ്റവും വ്യക്തിപരമായ കാര്യമായിരിക്കെ മതം പ്രചരിപ്പിക്കാനും സംരക്ഷിക്കാനുമുള്ളവരായി സ്ത്രീകളെ മതങ്ങളും അതു വഴി മതങ്ങളും ഉപയോഗിക്കുന്നു..

എന്നാല്‍ ഒരാള്‍ക്കൂട്ടത്തില്‍ നിന്നും പുരുഷന്റെ മതം നമ്മളെങ്ങനെ തിരിച്ചറിയും..? ആധുനിക കാലത്ത് എല്ലാ വരന്മാരും വധുവിന്റെ ഡ്രസ്സ് എന്ത് തന്നെയായാലും സ്യൂട്ട ധരിക്കുന്നവരാണ്. അവരെക്കണ്ടാൽ നമ്മൾ തിരിച്ചറിയുകയേയില്ല.

അല്ല അവർക്കതിന്റെ ആവശ്യവുമില്ല