Connect with us

Entertainment

‘ഐഡന്റിറ്റി’ വീണ്ടെടുക്കുക എന്നത് ഒരു സ്വാതന്ത്ര്യപ്രഖ്യാപനം ആണ്

Published

on

Athul pm സംവിധാനം ചെയ്ത ഐഡൻറ്റിറ്റി LGBTQ സമൂഹത്തോടുള്ള വലിയൊരു ഐക്യദാർഢ്യമാണ്. വളരെ സിമ്പോളിക്കായ ഒരു ആർട്ട് ഫോം ശൈലിയിലാണ് ഈ വിഷയത്തെ ഷോർട്ട് ഫിലിമിൽ കൈകാര്യം ചെയ്തിട്ടുള്ളത്. ഒരു വ്യക്തി അനുഭവിക്കുന്ന ഇത്തരം ഐഡന്റിറ്റി പ്രശ്നങ്ങൾ പലപ്പോഴും നാം അറിയാതെ പോകുന്നു. സമൂഹവും മതങ്ങളും കുടുംബവും അവർക്കെതിരാകുമ്പോൾ അവർ നടത്തുന്ന ഒരു സ്വാതന്ത്ര്യപ്രഖ്യാപനം ആണ് ഇവിടെ കാണാൻ കഴിയുന്നത്. ഇത്തരം പുരോഗമനപരമായ ആശയങ്ങൾ കലാകാരൻമാർ കൈകാര്യം ചെയ്യുന്നതുകാണുമ്പോൾ വലിയൊരു ആശ്വാസമാണ് .

vote for identity

ട്രാൻസ്ജെന്ഡറുകളെയും LGBTQ സമൂഹത്തിലെ മറ്റു വിഭാഗക്കാരെയും പരിഹാസപാത്രമായും മോശം വ്യക്തികളായും അല്ലെങ്കിൽ ‘ചാന്തുപൊട്ട് ‘ എന്ന പേര് നൽകി പരിഹസിക്കാനും മാത്രമേ നമ്മുടെ സമൂഹത്തിന് ആകുന്നുള്ളൂ. അവിടെയാണ് ഇതിലെ കഥാപാത്രം തന്റെ ഐഡൻറ്റിറ്റി വീണ്ടെടുക്കുന്നത്. ഇവിടെ കഥാപാത്രം ഇടുന്ന സ്വാതന്ത്ര്യം വളരെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു എന്നുമാത്രം.

നമുക്കറിയാം ഇവർ നേടുന്ന ചൂഷണങ്ങൾക്ക് കണക്കില്ല എന്ന്. അത് ലൈംഗികമായാലും സദാചാരപോലീസിംഗ് ആയാലും യാഥാസ്ഥിതികരുടെ ആയാലും. എന്നാൽ,എന്തിനു മെഡിക്കൽ ഫീൽഡിൽ പോലും ഇവരുടെ വേദനകൾ കാണാൻ ആളില്ല . മെഡിക്കൽ നെഗ്‌ളിജൻസിന്റെ ഫലമായി ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടു ആത്മഹത്യചെയ്ത അനന്യ നമ്മോടു പറയുന്നത് വലിയ ചൂഷണത്തിന്റെ കഥ തന്നെയാണ്.

മനോരോഗമെന്ന് വ്യാഖ്യാനിച്ചു മൂന്നാംലിംഗത്തിന്റെ സ്വാതന്ത്ര്യമോഹങ്ങളെ ചങ്ങലയ്ക്കിടുന്നനവർ ഇന്നല്ലെങ്കിൽ നാളെ ദുഖിക്കേണ്ടി വരും എന്നതിൽ സംശയമില്ല. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയ അതുൽ ആണ് ഇതിന്റെ സംവിധാനവും അഭിനയവും നിർവഹിച്ചിരിക്കുന്നത്. ഒരു ഒറ്റയാൾ കഥാപാത്രമായി വിവിധഭാവങ്ങളിൽ ഈ കലാകാരൻ തിളങ്ങുന്നുണ്ട്. അഭിനയവും സംവിധാനവും ഇഷ്ടമുള്ള ഈ കലാകാരൻ കൂടുതൽ കലാമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കട്ടെ..എന്ന് ആശംസിക്കുന്നു.

Athul pm ബൂലോകം ടീവിയോട് സംസാരിക്കുന്നു

പ്രൊഫഷണലി ഞാൻ മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. അഭിനയിക്കാനുള്ള താത്പര്യം കൊണ്ടുതന്നെയാണ് ഞാൻ ഷോർട്ട് മൂവി മേഖലയിലേക്ക് എത്തപ്പെട്ടതും മേക്കപ്പ് ഫീൽഡിലേക്കു എത്തപ്പെട്ടതും. ഈ മൂവിയിൽ എന്നെ മേക്കപ്പ് ചെയ്തത് പക്ഷെ ഞാനല്ല..എന്റെ സുഹൃത്ത് KIRAN BLACK ആണ്.

ഐഡന്റിറ്റിയെ കുറിച്ച്

Advertisement

കോളേജിൽ എന്റെകൂടെ പഠിച്ച ഒരു സുഹൃത്ത് ഒരു ട്രാൻസ്‌ജെൻഡർ ആണ്. വര്ഷങ്ങള്ക്കു ശേഷം ഞാൻ അവനെ കണ്ടപ്പോൾ കണ്ഫ്യൂഷൻ ആയിപ്പോയി.. ഇത് അവൻ ആണോ എന്ന ആശയക്കുഴപ്പം. പുള്ളിക്കാരനും എന്നെ ഫേസ് ചെയ്യാനൊരു ചമ്മൽ ആയിരുന്നു. എന്നോട് സംസാരിക്കാനും താത്പര്യക്കുറവ് ഉണ്ടായിരുന്നു. അതായതു എന്റെകൂടെ പഠിക്കുന്ന സമയത്തു ആൺകുട്ടി… ഇപ്പോൾ പെൺകുട്ടിയായി മാറിയിരിക്കുന്നു. പുള്ളിയോട് സംസാരിച്ചപ്പോൾ എനിക്ക് മനസിലായത് , അവർക്കു സോഷ്യലി എല്ലാരോടും മിംഗിൾ ചെയ്യാൻ താത്പര്യമാണ് പക്ഷെ ഒരു പൊതുസമൂഹത്തിൽ വച്ച് അവരോട് മറ്റുള്ളവർ സംസാരിക്കുന്നത് ഏതു രീതിയിൽ എടുക്കുമെന്ന് അവർക്കും അറിയില്ല. പലരും അവരെ വേറെ രീതിയിൽ യൂസ് ചെയ്യാനുള്ള സാഹചര്യം ഉണ്ട്. ഹോർമോൺ പ്രശ്നം കൊണ്ടുണ്ടാകുന്ന ഒരു ജെനിറ്റിക് പ്രോബ്ലം ആണിത് .

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV Interview ATHUL

LGBTQ സമൂഹവും വിവേചനങ്ങളും

മകനോ അനിയനോ അനിയത്തിക്കോ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമ്പോൾ അവരെ ഒന്ന് ചേർത്തു പിടിച്ചാൽ മാത്രം മതി. മോനെ… അല്ലെങ്കിൽ മോളെ… നിനക്ക് ഞാനുണ്ട് കൂടെ… നിന്റെ പ്രശ്നം എന്താണ്..ഞാൻ സപ്പോർട്ട് ചെയ്യാം . ഇങ്ങനെ വീട്ടിൽ തന്നെ ഒരാൾ പറഞ്ഞിരുന്നു
എങ്കിൽ സമൂഹത്തിൽ ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു ഒരു പരിഹാരമാകും. വീട്ടിൽ നിന്നും സപ്പോർട്ട് കിട്ടിയാൽ തന്നെ ഇവരുടെ പ്രശ്നം ഏതാണ്ട് തീരും. നമ്മുടെ സമൂഹത്തിൽ ട്രാൻസ്ജെൻഡറിന് ഒരു ജോലി ലഭിക്കാൻ വളരെ പ്രയാസമാണ്. ചിലർ ഹോട്ടലുകളിൽ പോകുന്നുണ്ട് , ചിലർ സെക്സ് വർക്കിന് പോകുന്നുണ്ട്., ചിലർ മേക്കപ്പ് ആർട്ടിസ്റ്റുകൾ ആകുന്നുണ്ട്. ഇപ്പോൾ എന്റെ ഫീൽഡിൽ തന്നെ മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയി എനിക്കറിയാവുന്ന ഒന്നുരണ്ടുപേരുണ്ട്. ഇവരിൽ തന്നെ വളരെ എജ്യുക്കേറ്റഡ് ആയ ആളുകളുണ്ട്. എന്നാൽ അതിനു തുല്യമായ ജോലി ഇവർക്ക് ലഭിക്കുന്നില്ല. ഒരു സ്ഥാപനത്തിൽ ഒരു ട്രാൻസ്ജെൻഡറിന് എങ്കിലും ജോലി കൊടുത്താൽ അവരിൽ പകുതിപേരും സ്ട്രഗിളിംഗ്‌ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. ഇതിൽ തന്നെ ഒരു ഗതിയും ഇല്ലാത്തവർ ആണ് ഗതികേട് കൊണ്ട് സെക്സ് വർക്കിന്‌ ഇറങ്ങുന്നത്. ഒരു പ്രായം കഴിഞ്ഞാൽ അവരെ നോക്കാൻ പോലും ആളില്ല.ഇപ്പോൾ അവരുടെ കമ്മ്യൂണിറ്റി ഒക്കെ ഉണ്ടെങ്കിൽ പോലും ….

ട്രാൻസ്ജെൻഡേർസ് എന്തിനു മേക്കപ്പ് ചെയുന്നു എന്ന് ചോദിക്കുന്നവരുണ്ട്

അവരുടെ മേക്കപ്പിനു തന്നെ നല്ല തുക വരും. മേക്കപ്പിനു എന്തിനു തുക എന്ന് നമ്മൾ ചിന്തിക്കും. അവരുടെ ഒരു വ്യക്തിത്വം കാണിക്കാൻ ഒരു സ്ത്രീ ആയി മാറിയേ സാധിക്കൂ. അവർക്കു അവരുടേതായ ഹോർമോൺ ഇഞ്ചക്ഷൻ ഒക്കെ വേണം, പിന്നെ സർജറിയുടെ കാര്യങ്ങൾ. സർജറിയെ കുറിച്ച് ഒരു റിസർച്ച് നടത്തിയപ്പോൾ അറിഞ്ഞത് ഗവൺമെന്റ് ഒരുലക്ഷം രൂപ കൊടുക്കുന്നുണ്ട് എന്നാണു. അതും സർജറിക്ക്‌ മുൻപ് കൊടുക്കില്ല. സർജറി കഴിഞ്ഞതിനു ശേഷം സർക്കാർ അതിനുള്ള ആ തുക കൊടുക്കും. പക്ഷെ അത് ചെയ്യാൻ പോലും അവരുടെ കയ്യിൽ കാശില്ല. അനന്യയുടെ ആ ഇഷ്യു വന്നപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ പ്രതികരണങ്ങൾ കുറവായിരുന്നു.

മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ ഒരുപാടുണ്ട്. അതെന്തുകൊണ്ടാകും അവർ ആ ഫീൽഡ് തിരഞ്ഞെടുക്കുന്നത് ?

അതിന്റെ പ്രധാനകാര്യമാണ് ഞാൻ നേരത്തെ പറഞ്ഞത്. ഇപ്പോൾ ഞാനൊരു ആണാണ്, എനിക്ക് ഒരു ആണായിട്ട് ജീവിക്കാൻ തന്നെയാണ് ഇഷ്ടം, പക്ഷെ എന്റെയുള്ളിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ എനിക്കതുപോലെ വസ്ത്രം ധരിക്കാനും മുടിവളർത്തി അതുപോലെ ആകാനും ഒരു ആഗ്രഹം ഉണ്ടാകും. ഞാൻ എന്റെ രൂപം മറ്റൊരു രൂപത്തിലേക്ക് ആക്കുമ്പോൾ ഒരുപാട് സാമ്പത്തികം വേണം. ഇപ്പോൾ ഞാൻ പുറത്തിറങ്ങുമ്പോൾ എനിക്ക് മുടി ചീകിയാൽ മാത്രം മതി . എന്നാൽ എന്റെയുള്ളിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ പുരികം ത്രെഡ് ചെയ്യണം, താടിയും മീശയും കളയണം കൈകാലുകളിലെ ഹെയർ കളയണം ..അങ്ങനെ ഒരുപാട് കാര്യങ്ങൾ അവർക്കു ചെയ്യാനുണ്ട്. അവർ റെഗുലർ ആയി അവരെ തന്നെ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. അവർ അവരെ കൂടുതൽ കൂടുതൽ സുന്ദരിയാക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ അവർക്ക് മേക്കപ്പ് ഫീൽഡിനോട് ഒരു എക്സ്ട്രാ ടാലന്റ് ഉണ്ടാകും. നിത്യ അഭ്യാസിക്ക് ആനയേയും എടുക്കാം എന്ന് പറയുന്നത് പോലെ.

Advertisement

മേക്കപ്പ് മാന്റെ ജീവിതം എങ്ങനെ ?

ഞാൻ കന്നടയിൽ ബസവാ എന്ന മൂവി ചെയ്തു , പിന്നെ പറുദീസയിലെ കള്ളന്മാർ എന്ന വെബ് സീരീസ്, പിന്നെ ചില വിവാഹ മേക്കപ്പുകൾക്കൊക്കെയാണ് പോയിട്ടുള്ളത്. ഇതിനു മുൻപ് ഒന്നുരണ്ടു ഷോർട് മൂവീസ് ഞാൻ സ്ക്രിപ്റ്റ് എഴുതി അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കാനുള്ള താത്പര്യം കൊണ്ടുമാത്രമാണ് ഞാൻ എഴുത്തിലേക്കും സംവിധാനത്തിലേക്കും കടന്നത്. ഞാൻ ഒഡിഷനൊക്കെ പോകുന്നുണ്ട്, പക്ഷെ അത്ര വലിയ വേഷങ്ങൾ ഒന്നും ലഭിക്കുന്നില്ല. ആകെ കിട്ടിയൊരു വേഷം സംവിധായകൻ സനൽകുമാർ ശശിധരൻ ചേട്ടന്റെ ഉന്മാദിയുടെ മരണം എന്ന സിനിമയിൽ ആയിരുന്നു. അത് റിലീസ് ആയിട്ടില്ല. അതൊരു ആർട്ട് ഫിലിം ആണ്. അതിലൊരു പോലീസുകാരന്റെ വേഷം ചെയ്തു. പിന്നെ ‘സായാഹ്നവാർത്തകൾ’ എന്ന സിനിമയിൽ ചെറിയൊരു റോൾ ചെയ്തു. ഇപ്പോൾ മറ്റുള്ളവരോട് ചാൻസ് ചോദിച്ചു നടക്കാതെ നമ്മുടെ ചാൻസ് നമ്മൾ തന്നെ കണ്ടെത്തുകയാണ് ചെയുന്നത്. മേക്കപ്പ് മാൻ ആയത് തന്നെ സിനിമയോടുള്ള താത്പര്യം കൊണ്ടാണ്.

vote for identity

അടുത്ത പ്രോജക്റ്റ്

ഇപ്പോൾ സെക്ഷൻ 34 എന്ന സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിട്ട് പോയി. അതിൽ ചെറിയൊരു വേഷംകിട്ടി.പിന്നെയൊരു ഷോർട്ട് മൂവി, ആൽബം..ഒക്കെ വരുന്നുണ്ട്. ഇതൊക്കെ വരുന്നതു തന്നെ മേക്കപ്പ് പഠിച്ചു എന്നതുകൊണ്ടാണ്.

ഐഡന്റിറ്റിയിലെ ഏകാംഗ അഭിനയം

സത്യത്തിൽ അത് മറ്റൊരാൾ ചെയ്യേണ്ട വേഷമായിരുന്നു. ഞാൻ ഡയറക്റ്റ് ചെയ്യാമെന്ന് കരുതിയിരുന്നു. പക്ഷെ ആദ്യം ബ്ലാക് & ബ്ളാക് ഡ്രെസ് ഇട്ടുകൊണ്ടാണ് അയാൾ ആദ്യം ഐഡന്റിറ്റിയിൽ ഓടുന്നതൊക്കെ കാണിച്ചത്. അങ്ങനെ കാണിച്ചാൽ മെയിൽ ഓർ ഫീമെയിൽ എന്ന കൺഫ്യൂഷൻ വരും. അതുകൊണ്ടാണ് അതിൽ ഇന്നർവെയർ മാത്രമിട്ടുകൊണ്ടുള്ള അഭിനയത്തിലേക്ക് പോയത്. എന്നാൽ മാത്രമേ ക്ളൈമാക്സിലേക്കൊരു പഞ്ച് കിട്ടൂ എന്നെനിക്കു തോന്നി. പിന്നെ ഇന്നർ വെയർ ഇട്ടുകൊണ്ട് ചെയ്യാൻ ആരും തയ്യാറാകുന്നില്ല. എല്ലാര്ക്കും ചെയ്യേണ്ടത് ഗ്ലാമറസ് ആയി കുറച്ചു റൊമാന്റിക് ആയി ഒക്കെയാണ്. എനിക്കും അത് ഇഷ്ടമാണ് പക്ഷെ നമുക്ക് അഭിനയമാണല്ലോ വലുത്. അത് കണ്ടു ഒരാൾ കയ്യടിക്കണം . പിന്നെ ഞാൻ തന്നെ ചെയ്തു എന്നെയുളൂ. ഇതൊരു ആർട്ട് ഫോമായതുകൊണ്ടു ആളുകൾ ജസ്റ്റ് ഒന്ന് കണ്ടുനോക്കും സ്കിപ് ചെയ്തു പോകും എന്നല്ലാതെ മുഴുവൻ കാണാൻ നിൽക്കില്ല.

a silent short film speaks loud about the struggles of LGBT+ community!

Advertisement

Identity short film (2021)

Award winning for best actor

Directed by ATHUL https://www.facebook.com/athul.pm
Creative director AJITH KK https://www.facebook.com/dreamzofajith
Cinematography ANAND
Music by VIVEK LEO
Editing by AJITH KK https://www.facebook.com/dreamzofajith
Make up KIRAN BLACK
Production Controller RAMSHAD PJ, VISHNU

special thanks to

Vishnu, Sanjay, Sone Varghese, Sreenivasan, James Antony, Vaishnave, Dhani

 3,593 total views,  3 views today

Advertisement
Continue Reading
Advertisement

Comments
Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement