ഒരു ഭാഷയില്‍ ഒരു പുതിയ വാക്ക് ആവശ്യമായി വന്നാല്‍ ആരാണത് ഉണ്ടാക്കുക ?

അറിവ് തേടുന്ന പാവം പ്രവാസി

യൂണിവേഴ്സിറ്റികളുടെ ഭാഷാ വകുപ്പുകള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍, പത്രങ്ങള്‍ എന്നിവയാകും ഈ ചോദ്യത്തിനുള്ള ഉത്തരമായി എല്ലാവരുടെയും മനസ്സില്‍ വരുക. എഴുത്തുകാരും, സിനിമാക്കാ രുമൊക്കെ കൂട്ടത്തില്‍ വന്നേക്കും. ഇപ്പറഞ്ഞ സംവിധാനങ്ങളോടൊപ്പം സാധാരണ ജനങ്ങളെ യും ചേര്‍ത്ത് വാക്കുകളുണ്ടാക്കാനുള്ള ഉത്തരവാദിത്തം പൊതുജനത്തിനാണ് എന്നു ചിന്തിച്ചാലോ? ഭാഷയിലേക്ക് പുതുതായി കടന്നുവന്ന പല വാക്കുകളും പൊതുജന ത്തിൻ്റെ സംഭാവനയാണ്. ആരോ എവിടെയോ പറഞ്ഞ് പൊതുസമൂഹം ഏറ്റെടുത്തതാണ് ഇത്തരം വാക്കുകള്‍.

പുതിയ സാമൂഹിക സാഹചര്യങ്ങള്‍ വിശദീകരിക്കാനും ,സാങ്കേതിക കാര്യങ്ങള്‍ അവതരിപ്പിക്കാനും മറ്റുമാണ് പുതിയ വാക്കുകള്‍ ആവശ്യമായി വരുന്നത്. ഉദാഹര ണമായി തീവണ്ടി, തീപ്പെട്ടി തുടങ്ങിയ വാക്കുകള്‍ നോക്കൂ, മലയാളത്തനിമയുള്ള കൃത്യമായ അര്‍ഥവാഹക ശേഷിയുള്ള വാക്കു കള്‍. ഇതൊന്നും ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂ ട്ടില്‍ നിന്ന് പിറവിയെടുത്ത വാക്കുക ളല്ല. ജനമനസ്സ് രൂപപ്പെടുത്തിയതാണ്. ഇലക്ട്രിക് കറന്‍റിന് വിദ്യുച്ഛക്തിയെന്നും, Expansivenessന് വിസ്തീര്‍ണമെന്നും മലയാളമുണ്ടാക്കിയത് സര്‍ക്കാര്‍ വക ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ്.

വിദ്യുച്ഛക്തി എന്നൊന്നും സാമാന്യ സംഭാഷണ ത്തില്‍ ആരും പറയാറില്ല. വീട്ടില്‍ വൈദ്യുതി നിലച്ചാല്‍ കറന്‍റ് പോയി എന്നുപറയും. വിസ്തീര്‍ണം എന്ന വാക്ക് ഇപ്പോള്‍ പാഠപുസ്തകങ്ങളില്‍ ഉപയോഗിക്കാറില്ല. പകരം പരപ്പളവ് എന്ന വാക്ക് സ്വീകരിച്ചു. കൃഷ്ണവിപണി എന്ന വാക്ക് ആരെങ്കിലും കേട്ടിട്ടുണ്ടോ? Black Market എന്ന ആശയത്തെ ഭാഷാവിദഗ്ധര്‍ മലയാളമാക്കിയതാണിത്. ഭാഷാസമൂഹം ഈ വാക്ക് സ്വീകരിച്ചതേയില്ല. പകരം അവര്‍ കരിഞ്ചന്ത എന്ന വാക്കുണ്ടാക്കി. എഴുത്തില്‍പ്പോലും ഇപ്പോള്‍ കരിഞ്ചന്തയാണ് പ്രയോഗം. ഒറ്റുകാരന്‍ എന്ന അര്‍ഥത്തിലുള്ള Black leg എന്ന പ്രയോഗം മലയാളികള്‍ കരിങ്കാലിയാക്കി. ആശയത്തിന് ഭംഗിയില്ലെ ങ്കിലും പദക്കൂട്ടിനു ഭംഗിയുണ്ട്. മലയാളികളെ ക്കുറിച്ച് ഇക്കാലത്ത് പൊതുവെ പറയാറുള്ളത് ഇംഗ്ളീഷില്‍നിന്ന് വാക്കുകള്‍ അങ്ങനത്തെന്നെ സ്വീകരിക്കുന്നു എന്നാണ്.ഇത് പൂര്‍ണമായും ശരിയല്ല.

ധാരാളം വാക്കുകള്‍ നമ്മള്‍ രൂപപ്പെടുത്താറുണ്ട്. പട്ടിയും, കുറുക്കനും ഇണചേര്‍ന്നുണ്ടാകുന്ന വിചിത്ര ജീവിയാണ് ‘നായിക്കുറുക്കന്‍’. ചരക്കു നീക്കത്തിനുപയോഗിക്കുന്ന ജീപ്പിന്റെ വകഭേദമായ വാഹനത്തെ നാട്ടുകാര്‍ ‘നായിക്കുറുക്കന്‍’ എന്നു വിളിക്കുന്നു. കുഞ്ഞു കാറിന്റെ ഭാവത്തില്‍ ആളുകളെ മുഖാമുഖം ഇരുത്തിപ്പോകുന്ന ഓട്ടോയുടെ വകുപ്പില്‍പെട്ട വാഹനമാണ് ‘മുഖാമുഖം’. ‘നായിക്കുറുക്ക’നില്‍ വിറകു കൊണ്ടു വന്നു, മുഖാമുഖത്തിലാണ് കുട്ടികള്‍ സ്കൂളില്‍ പോകുന്നത് എന്നെല്ലാം നാട്ടുകാര്‍ സഗൗരവം സംസാരിക്കുന്നത് കേരളത്തിൽ പലയിടത്തും കേൾക്കാം. കപ്പബിരിയാണി’യും‘ പെട്ടിയോട്ടോ’യുമെല്ലാം ഈ വകുപ്പില്‍പെട്ടതുതന്നെ. ക്രമേണ ഇവയെല്ലാം നമ്മുടെ പദസഞ്ചയത്തിൻ്റെ ഭാഗമാകും. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ആര്‍ക്കും വാക്കുകള്‍ സൃഷ്ടിക്കാം. നില്‍ക്കേണ്ടത് നില്‍ക്കും.

You May Also Like

എന്താണ് ജെർമാനിക് ഭാഷകൾ ? നമ്മൾ ഇംഗ്ലീഷ് എന്നുകരുതി ഉപയോഗിക്കുന്ന വാക്കുകൾ പലതും ഇംഗ്ലീഷ് അല്ല എന്നറിയാമോ ?

ജെർമാനിക്( Germanic) ഭാഷകൾ എന്നാൽ എന്ത്? അറിവ് തേടുന്ന പാവം പ്രവാസി ഇംഗ്ലീഷ് ,ജർമ്മൻ, ഡച്ച്…

കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം

എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ആ കോംബിനേഷൻ! കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം. ഇവ രണ്ടിലും, ഒപ്പം വന്നിരുന്ന

ബ്ലിസ് സിംബലുകൾ എന്ന ചിഹ്നഭാഷ

Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് ) ട്രാഫിക് സിംബലുകൾ കണ്ടിട്ടില്ലേ? ഒരു ട്രയിനിന്റെ ചിത്രമുള്ള ട്രാഫിക്…

ആലപ്പുഴ ജില്ലയിലെ ഭാഷയിലുള്ള ശൈലികളുടെ പ്രത്യേകതകൾ എന്തെല്ലാം?

ഏകസ്വഭാവമുള്ള ആലപ്പുഴ ഭാഷയുള്ളത് കുഞ്ചൻ നമ്പ്യാരുടെ കൃതികളിലാണ്. അദ്ദേഹം ചെറുപ്പത്തിലേ അമ്പലപ്പുഴയിലെത്തി സ്ഥിര താമസമാക്കിയതാണു കാരണം