നിങ്ങള്‍ വിമാനത്തില്‍ അങ്ങനെ പറന്നു കൊണ്ട് ഇരിക്കുവാണ്.. ഉള്ളില്‍ ചെറിയ പേടിയുണ്ടെങ്കിലും നിങ്ങള്‍ ആ യാത്ര അസ്വദിക്കുന്നുണ്ട്. പെട്ടന്ന് വിമാനത്തില്‍ നിന്നും ഒരു കരകര ശബ്ദം… പിന്നെ പുക..!!! ട്വിസ്റ്റ്‌..വിമാനത്തിന്റെ എഞ്ചിന്‍ തകര്‍ന്നുവെന്ന് പൈലറ്റ് അറിയിക്കുന്നു..!!! നിങ്ങളുടെ പകുതി ജീവന്‍ അപ്പോഴേ പോകും..ഇനി എന്ത് ചെയ്യും ???പരാജയപ്പെടുന്നവർക്കുള്ളതാണ് ജീവിതം. വിജയിക്കുന്നവർ വെറും കാഴ്ചക്കാർ… നിങ്ങള്‍ എന്തൊക്കെ ചെയ്താലും ശരി, ഇവിടെ ഒരു വിരുതന്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായപ്പോള്‍ ചെയ്തത് ഈ രംഗങ്ങള്‍ ഒക്കെ ക്യാമറയില്‍ പിടിച്ചുവെന്നതാണ്‌..!!!

എഞ്ചിന്‍ തകര്‍ന്ന വിമാനത്തിന്റെ അകത്തുള്ള വിശേഷങ്ങള്‍ അവന്‍ ക്യാമറയിലാക്കി.. ആരുടെയോ ഭാഗ്യം കൊണ്ട് വിമാനം സുരക്ഷിതമായി നിലത്തിറങ്ങി… അത് കൊണ്ട് മാത്രം സ്കോട്ട്ഫീല്‍ഡ് എടുത്ത ഈ വീഡിയോ യുട്യുബില്‍ പ്രത്യക്ഷപ്പെട്ടു..!!!

147 യാത്രക്കാരുമായി പറന്ന 1416 ജെറ്റ്ബ്ലു വിമാനത്തിന്റെ എഞ്ചിനാണ് ആകാശത്ത് വച്ച് പണി മുടക്കിയത്. ലോങ്ങ്‌ ബീച്ച് വിമാനത്താവളത്തില്‍ നിന്നും ഓസ്ടിനിലേക്ക് പറക്കുകയായിരുന്നു വിമാനം.

Advertisements