ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെ ഉണ്ടാകുമെന്ന് നമുക്ക് കാണിച്ചു തരുന്ന 47 ചിത്രങ്ങള്‍

0
983

ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെയുണ്ടാകും ഈ ഭൂമിയെ കാണുവാന്‍ ? ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ കാഴ്ച യാഥാര്‍ത്ഥ്യമായാലോ ? അങ്ങിനെ ചില സ്ഥലങ്ങളും ഭൂമിയില്‍ ഉണ്ട്. മനുഷ്യവാസം അവസാനിച്ച ഒരാള്‍ പോലും തിരിഞ്ഞു നോക്കാത്ത ചില സ്ഥലങ്ങള്‍. കണ്ടാല്‍ ഭയം തോന്നാവുന്ന ആ സ്ഥലങ്ങള്‍ ഒരു തവണ അവ നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കും.

അമേരിക്കയിലെ ഏറ്റവും വലിയ റയോണ്‍ പ്ലാന്റിലെ ഒരു പഴയ ബാത്ത് റൂം – ഒഹായോ

01

ഡെട്രോയിറ്റിലെ യുനൈറ്റഡ് ആര്‍ട്ടിസ്റ്റ്സ് തിയേറ്റര്‍ – ഇപ്പോഴത്തെ അവസ്ഥ

02

 

ഫുകുഷിമ സംഭവത്തിന് ശേഷം ഇരുപതിനായിരം പേര്‍ വസിച്ചിരുന്ന നാമി ഗ്രാമം. മുഴുവന്‍ ജനങ്ങളെയും ഒഴിപ്പിച്ച ഇവിടെ ഇനിയും ജീവന്‍ നിലനില്‍ക്കും എന്ന സ്വയം ആശ്വസിക്കാന്‍ വേണ്ടി ആണത്രേ തെരുവ് വിളക്ക് ഓഫ് ചെയ്യാതെ വെച്ചത്

03

04

 

ബെല്‍ജിയത്തിലെ പൂട്ടിപ്പോയ ഒരു യൂണിവേഴ്സിറ്റിയിലെ പഴയ കെമിസ്ട്രി ലാബ്‌

05

 

ബെല്‍ജിയത്തില്‍ ഉണ്ടായിരുന്ന കോയിന്റെ ഒബ്സര്‍വേറ്ററി – ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ഇതാര്‍ക്കും വേണ്ടാതായി

06

 

കാറുകള്‍ ഒരു വിന്റെജ് ഇലക്ട്രിക് കാര്‍ കമ്പനിയെ ഈ നിലയില്‍ എത്തിച്ചു. 1986 തുടങ്ങിയ ഈ കമ്പനി ഇന്നൊരു ശവപ്പറമ്പായി മാറിയിരിക്കുന്നു

07

 

ന്യൂ യോര്‍ക്കിലെ യൂണിവേഴ്സിറ്റി ഓഫ് റോച്ചെസ്റ്ററിലെ ഈ സ്വിമ്മിംഗ് പൂള്‍ 1982 ല്‍ പൂട്ടിപ്പോയതോടെ അന്ന് മുതല്‍ പഴയ കസേരകളും ടേബിളുകളും വലിച്ചെറിയുവാനുള്ള ഒരു ഇടമായാണ് ഉപയോഗിക്കുന്നത്.

08

09

 

10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിക്കപ്പെട്ട ഒഹായോവിലെ ഒരു ഗ്രീന്‍ ഹൌസ്

10

11

 

ജപ്പാനിലെ പൂട്ടിപ്പോയ ഒരു ഹോട്ടലിന്റെ ഇന്നത്തെ അവസ്ഥ

12

13

 

ടേബിളിലും ചെയരിലും അടക്കം പുല്ലു വന്നിരിക്കുന്നു

14

 

പെന്‍സില്‍വാനിയയിലെ ഒരു എലെമെന്‍ടറി സ്കൂളിലെ പൂട്ടിപ്പോയ ഓഡിറ്റോറിയം.

15

 

ന്യൂ യോര്‍ക്കിലെ നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്. 1885 ല്‍ ചിക്കന്‍പോക്സും ടൈഫോയിഡും പിടിപെട്ട ആളുകളെ കൊണ്ട് വന്നു തള്ളുവാനുള്ള ഒരിടം ആയാണ് ഈ ദ്വീപ്‌ ഉപയോഗിക്കപ്പെട്ടിരുന്നത്. അതിനു ജയില്‍ ആയി ഉപയോഗിക്കപ്പെട്ടു. 1963 മുതല്‍ ആരും അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാറില്ല.

16

17

 

മിഷിഗണിലെ ഡെട്രോയിറ്റില്‍ ഉള്ള ഒരു ഉപേക്ഷിക്കപ്പെട്ട ചര്‍ച്ച്

18

 

ഹംഗറിയിലെ ബുടപെസ്റ്റില്‍ ഉള്ള കേലെന്‍ ഫോള്‍ഡ്‌ പവര്‍ പ്ലാന്റ്. 1927 ല്‍ നിര്‍മ്മിക്കപ്പെട്ട് 1929 ല്‍ തുറന്ന ഈ പ്ലാന്റ് യു എസ് എസ് ആറിന്റെ തകര്‍ച്ചയോടെ പൂട്ടിപ്പോയി.

19

 

1933 ല്‍ നിര്‍മ്മിക്കപ്പെട്ട് ന്യൂ യോര്‍ക്കിലെ കാറ്റ്സ്കില്‍ റീജ്യണില്‍ സ്ഥിതി ചെയുന്ന ഈ ഹോട്ടല്‍ ഒരു കാലത്തേ പ്രസിദ്ധമായ സ്കൈ റിസോര്‍ട്ട് ആയിരുന്നു. 1998 ല്‍ ഉപേക്ഷിക്കപ്പെട്ടതോടെ അതിന്റെ സ്ഥിതി ഇങ്ങനെ ആയി.

20

21

 

ഒരു കാലത്തേ പ്രശസ്ത ഹോളിഡേ റിസോര്‍ട്ട് ആയിരുന്ന ഗ്രോസിംഗര്‍ റിസോര്‍ട്ട് ഇന്ന് ഇങ്ങനെയാണ്

22

23

 

ഒഹായോവിലെ ഒരു പഴയ അമ്യൂസ്മെന്റ് പാര്‍ക്കിലെ പഴയ ഫണ്‍ ഹൌസ്

24

 

സ്പെയിനിലെ ലെമോനിസ് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് വിമത ഗ്രൂപ്പുകളുടെ ആക്രമണത്തിന് വിധേയമായതോടെ ഒട്ടേറെ ജോലിക്കാര്‍ കൊല്ലപ്പെട്ടതിന്റെ ഫലമായി 1970 മുതല്‍ ഇങ്ങനെയാണ്.

25

 

ഓസ്ട്രേലിയയിലെ ഒരു പൂട്ടിപ്പോയ ട്രാം സ്റ്റേഷന്റെ അവസ്ഥ

26

 

ബില്ലിംഗ് ഹാം ഹൌസ് 1995 മുതല്‍ ഇങ്ങനെയാണ്. നിയമ പോരാട്ടത്തിനൊടുവില്‍ ആണ് അതിങ്ങനെ പൊളിക്കാതെ നിര്‍ത്താന്‍ വിധിയായത്.

27

 

ഫിലാഡെല്‍ഫിയ മെട്രോപോളിറ്റന്‍ ഓപെറ ഹൌസ് ഒട്ടേറെ വര്‍ഷങ്ങളായി പൊടി പിടിച്ചു കിടപ്പാണ്.

28

 

ലക്സംബര്‍ഗിലെ ഒരു പൂട്ടിപ്പോയ സ്റ്റീല്‍ കമ്പനി ഇന്നിങ്ങനെയാണ്.

29

 

ഡെട്രോയിറ്റിലെ ഈ ലൈബ്രറി ഉപേക്ഷിക്കപ്പെട്ടത് അതിലെ ബുക്കുകള്‍ സഹിതമാണ്.

30

 

കാലിഫോര്‍ണിയയിലെ ഈ സലൂണ്‍ 1980 മുതല്‍ അത് ഉപേക്ഷിക്കപ്പെട്ടത് മുതല്‍ ഇങ്ങനെയാണ്. ജനങ്ങള്‍ ആ സ്ഥലത്ത് നിന്നും ഒന്നാകെ കൊഴിഞ്ഞു പോയതോടെയാണ് അത് ഉപേക്ഷിക്കപെട്ടത്.

31

 

ഡെട്രോയിറ്റിലെ ഒരു പഴയ വെയര്‍ഹൌസ്

32

 

ഡെട്രോയിറ്റിലെ ഒരു പഴയ ബാങ്കിലെ ലോക്കര്‍

33

 

കെന്റക്കിയിലെ ഈ പഴയ കെട്ടിടത്തില്‍ പുല്ലു കയറിക്കയറി അങ്ങ് മുകളില്‍ എത്താറായി !

34

 

ജപ്പാനിലെ ഗണ്‍കഞ്ഞിമ ദ്വീപിലെ പഴയ കെട്ടിടം.

35

 

ക്യൂബയിലെ പഴയ ജയില്‍. പ്രേസിടിയോ മോടെലോ എന്നറിയപ്പെട്ട ഈ ജയിലിനു പറയാന്‍ ഒട്ടേറെ കദനകഥകള്‍ ഉണ്ട്.

36

 

ജര്‍മ്മനിയിലെ ഒരു ചരക്ക് സ്റ്റേഷന്‍. 2010 ലവ് പരേഡിന്റെ സമയത്ത് തിരക്ക് കാരണം ഇവിടെ 21 പേരാണ് മരണപ്പെട്ടത്. അവരുടെ ഓര്‍മ്മക്കായി ഇത് ഉപയോഗിക്കാതെ ഇങ്ങനെ വെച്ചിരിക്കുകയാണ്.

37

38

 

ടെക്സാസിലെ ഉപെഷിക്കപ്പെട്ട ഒരു സത്രം

39

 

പെന്‍സില്‍വാനിയയിലെ മുറെ പബ് – ഒരു കാലത്തേ ജനങ്ങള്‍ കൂടിയിരുന്നു മദ്യപിച്ചിരുന്ന സ്ഥലം.

40

 

ഡെട്രോയിറ്റിലെ ഒരു സ്കൂള്‍ ജിംനേഷ്യം. വെള്ളം കയറിയത് കാരണം തറയാകെ കുളമായത് കാണാം

41

 

92 ലെ റഷ്യ – ജ്യോര്‍ജിയ യുദ്ധ സമയത്ത് ജനങ്ങള്‍ ഉപേക്ഷിച്ച ഒരു നഗരം – അബ്ഖാസിയ

42

43

44

 

ഇല്ലിനോയിലെ ഈ എയര്‍ ഫോഴ്സ് ബേസ് ഒന്നാം ലോകമഹായുദ്ധ കാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇതൊരു ട്രെയിനിംഗ് ക്യാമ്പ്‌ ആയി മാറി. 1993 മുതല്‍ ഇത് ഉപേക്ഷിക്കപ്പെട്ടു ചരിത്ര പ്രാധാന്യമുള്ള സ്ഥലമാക്കി മാറ്റി.

45

46

47