പാകിസ്താൻ ആദ്യം ആണവായുധം ഉപയോഗിച്ചാൽ…

1229

അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്ഥാൻ പരാജയപ്പെടും, പരാജയപ്പെട്ടാൽ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

“ഇന്ത്യയുമായി വ്യവസ്ഥാപിതമായ യുദ്ധത്തിലെ ഏർപ്പെട്ടാൽ തങ്ങൾ പരാജയപ്പെടുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സുപ്രധാന വെളിപ്പെടുത്തൽ. എന്നാൽ യുദ്ധത്തിൽ പരാജയപ്പെട്ടാൽ ഒരു രാഷ്ട്രം എന്ന നിലയിൽ കീഴടങ്ങുകയോ, സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി മരിക്കുകയോ ചെയ്യുക എന്ന അവസാനത്തെ രണ്ട് സാദ്ധ്യതകൾ മാത്രമേ പാകിസ്താന് മുന്നിലുള്ളൂ. അങ്ങനെ ഒരവസ്ഥ വന്നാൽ പാകിസ്ഥാൻ സ്വാതന്ത്ര്യത്തിനു വേണ്ടി മരിക്കാൻ തയ്യാറാകും, ആണവായുധ ശേഷിയുള്ള ഒരു രാഷ്ട്രം പോരാടി മരിക്കാൻ തയാറായാൽ അതിന്റെ പരിണിതഫലം അതിഭീകരമായിരിക്കും ”

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അൽ-ജസീറ യ്ക്ക് നൽകിയ എക്‌സ്‌ക്ല്യൂസീവ് അഭിമുഖത്തിൽ പറഞ്ഞു

“I am clear that when two nuclear-armed countries fight a conventional war, there is every possibility of it ending in a nuclear war. If I say Pakistan, God forbid, and in a conventional war, and we are losing, and if a country is stuck between two choices, either you surrender or fight to the death for your freedom.”

“I know Pakistan will fight to the death for freedom (and) when a nuclear-armed country fights to the death, there are consequences,”

added :- ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്സ് റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാന് 110 മുതൽ 130 വരെ ആണവായുധ ശേക്ഷരമാണ് 2015 വരെ ഉള്ളത്. 2011 ൽ ഇത് 90 മുതൽ 110 വരെയായിരുന്നു.

ഇന്ത്യക്ക് ഏകദേശം 110 മുതൽ 120 വരെയാണ് ആണവായുധ ശേഖരമുള്ളത്. പാകിസ്താന്റെ കൈവശമുള്ള 66 ശതമാനവും ആറ്റംബോംബുകൾ ഭൂമിയിൽ നിന്നും തൊടുക്കാൻ സാധിക്കുന്നവയാണ്. medium-range ballistic missiles (MRBMs) ഉപയോഗിച്ചുകൊണ്ട് ഡൽഹി , മുംബൈ, ബാംഗ്ലൂർ ചെന്നൈ എന്നിവ ലക്ഷ്യമാക്കിയാണ് ആണവ ശേഖരമുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ മേജർ കമന്റുകളെയും MRBM ലക്‌ഷ്യം വെച്ചിട്ടുണ്ട്.

പാകിസ്ഥാന്റെ 40 ശതമാനം ബാലിസ്റ്റിക് മിസൈലുകളും. 1500 കിലോമീറ്റർ സഞ്ചരിച്ച് ഡൽഹി , ജയ്‌പൂർ , അഹമ്മദാബാദ് , മുംബൈ പുണെ , നാഗ്പുർ , ഭോപ്പാൽ ലക്നൗ എന്നിവയെ ലക്‌ഷ്യം വെക്കുന്നതാണ് എന്ന് 2006 ലെ പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബാംഗ്ലൂർ പറയുന്നു.

കൊൽക്കൊത്ത ഉൾപ്പെടെയുള്ള ഇന്ത്യയുടെ മിക്കവാറും എല്ലാ പ്രധാന മേഖലകളിലും ആറ്റംബോംബ് വാർഷികൻ കെല്പുള്ള ഷഹീൻ ഫാൽക്കൺ 2 Shaheen (Falcon) II ബാലിസ്റ്റിക് മിസ്സൈലിനു 2500 കിലോമീറ്ററിലേറെ സഞ്ചരിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള 8 ആണവായുധ ശേഖരം പാകിസ്ഥാനുണ്ട്.

ലുധിയാന , അഹമ്മദാബാദ് , ഡൽഹിയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആകാശത്തു നിന്നും 250-370 കിലോമീറ്റർ റെയിഞ്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഗസ്‌നാവി ബാലിസ്റ്റിക് മിസൈലിന്റെ 16 ശേഖരം പാകിസ്താന്റെ കൈവശമുണ്ട് .

കൂടാതെ ഈ ഭാഗങ്ങളിൽ വർഷിച്ച സാധിക്കുന്ന ആണവായുധ ശേഷിയുള്ള ഷഹീൻ 1 Shaheen1 (Falcon), short-range ballistic missiles (IRBM),
ഷോട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ മറ്റൊരു 16 ആണവ ശേഖരമുണ്ട്.
ഇന്ത്യൻ ആർമിയുടെ കെന്ദ്രങ്ങൾ ആണവായുധം പ്രയോഗിക്കാൻ ശേഷിയുള്ള 60 കിലോമീറ്റർ റെയിച്ചുള്ള 6 നാസർ ബാലിസ്റ്റിക് മിസൈലുകളുണ്ട്.

350 കിലോമീറ്റർ ശേഷിയുള്ള 8 ബാബർ ക്രൂയ്‌റ്റിസ് മിസൈലും പാകിസ്ഥാനുണ്ട്

36 ആണവശേഖരങ്ങളിൽ നിന്നായി പാകിസ്താന്റെ 28 ശതമാനം വരുന്ന ആണവായുധങ്ങൾ യുദ്ധവിമാനങ്ങൾ ഉപോയോഗിച്ച് വർഷിച്ച സാധിക്കുന്നതാണ്. അമേരിക്കൻ നിർമ്മിത F-16 A/B ഉപയോഗിച്ച് 24 ആണവായുധങ്ങൾ വർഷിക്കാൻ സാധിക്കും . ഫ്രഞ്ച് നിർമ്മിത Mirage III/V ഉപയോഗിച്ച് 12 ആണവായുധങ്ങൾ വർഷിക്കാൻ ശേഷിയുണ്ട്.

അറ്റോമിക്ക് സൈന്റിസ്റ്സ് ബുള്ളറ്റിൻ അനുസരിച്ച് ഇന്ത്യയുടെ പൃഥ്വി അഗ്നി എന്നീ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് 56 ശതമാനം ആണവായുധങ്ങളും അഥവാ ഏകദേശം 106 ആണവായുധങ്ങൾ വർഷിക്കാൻ സാധിക്കും

K-15 സാഗരിക യുദ്ധക്കപ്പലിലും, INS അരിഹന്തിലുമായി 12 ബാലിസ്റ്റിക് ആണവായുധങ്ങൾ തൊടുക്കാൻ സാധിക്കും.

ചുരുക്കി പറഞ്ഞാൽ പാകിസ്ഥാൻ ആദ്യം ആണവായുധം ഉപയോഗിച്ചാൽ അവരുടെ നിലവിലെ ശേഷിയനുസരിച്ച് കേരളം ഉൾപ്പെടെ ആക്രമിക്കാൻ സാധിക്കും എന്നതിൽ സംശയമില്ല.

അഡ്വ ശ്രീജിത്ത് പെരുമന