ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭൂ​മി ഒ​രു നി​മി​ഷ​മൊ​ന്ന് നി​ശ്ച​ല​മാ​യാ​ൽ ?

Vidya Vishwambharan

ഭൂ​മ​ധ്യ​രേ​ഖ​യി​ൽ ഭൂ​മി​യു​ടെ ക​റ​ക്കം മ​ണി​ക്കൂ​റി​ൽ 1600 കി​ലോ​മീ​റ്റ​ർ എ​ന്ന തോ​തി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഥ​വാ ഒ​രു ബു​ള്ള​റ്റ് ട്രെ​യി​നി​നേ​ക്കാ​ളും വേ​ഗ​ത്തി​ലാ​ണ് ഭൂ​മി സ്വ​യം ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​ക​റ​ക്കം പെ​ട്ടെ​ന്ന് നി​ന്നു​പോ​യാ​ലു​ണ്ടാ​കു​ന്ന ആ​ക്ക വ്യ​ത്യാ​സം കാ​ര്യ​ങ്ങ​ൾ മൊ​ത്ത​ത്തി​ൽ കു​ഴ​പ്പ​ത്തി​ലാ​ക്കും. ഒ​ന്നും ഭൂ​മി​യി​ൽ നി​ല​യു​റ​ക്കാ​ത്ത അ​വ​സ്ഥ​യാ​കും; സ​ർ​വം കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്ക് ചു​ഴ​റ്റി​യെ​റി​യ​പ്പെ​ടും.

ഭൂ​മി​യു​ടെ ക​റ​ക്കം നി​ല​ച്ചാ​ലും അ​ന്ത​രീ​ക്ഷം ച​ല​നാ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​കും. അ​പ്പോ​ൾ, തീ​വ്ര​മാ​യ കൊ​ടു​ങ്കാ​റ്റാ​കും ഭൂ​മി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ഭൂ​മി​യി​ലെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും ഇ​ടി​ഞ്ഞു​​വീ​ഴാ​ൻ അ​തു​മാ​ത്രം മ​തി​യാ​കും.

അ​ന്ത​രീ​ക്ഷ ച​ല​ന​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റം ക​ട​ലി​ലും ബാ​ധി​ക്കും; വ​ലി​യ സു​നാ​മി​യു​ണ്ടാ​കും. അ​തോ​ടൊ​പ്പം ഭീ​മ​ൻ ഭൂ​ക​മ്പ​വും അ​നു​ഭ​വ​പ്പെ​ടും. കൗ​തു​ക​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം, ഈ ​നി​ശ്ച​ല​ത​യു​ടെ ദു​ര​ന്തം ഭൂ​മി​യി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി​ല്ല എ​ന്ന​താ​ണ്.

ഭൂ​മി​യു​ടെ ഭ്ര​മ​ണ​മാ​ണ് ഗു​രു​ത്വ​മ​ണ്ഡ​ല​ത്തെ നി​ർ​ണ​യി​ക്കു​ന്ന​ത്. ഈ ​ഗു​രു​ത്വ​മ​ണ്ഡ​ല​മാ​ണ് ച​ന്ദ്ര​ന്റെ ച​ല​ന​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​തും. അ​താ​യ​ത്, ച​​ന്ദ്ര​നെ ഭൂ​മി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യി നി​ല​നി​ർ​ത്തു​ന്ന​ത് ഈ ​ഭ്ര​മ​ണം​കൊ​ണ്ടു​കൂ​ടി​യാ​ണ്. ഭ്ര​മ​ണം നി​ല​ച്ചാ​ൽ ച​​ന്ദ്ര​ൻ ഭൂ​മി​യു​ടെ സ്വാ​ധീ​ന​വ​ല​യ​ത്തി​ൽ​നി​ന്ന് ‘ര​ക്ഷ​പ്പെ​ടും’.

പ്രപഞ്ചത്തെ സംബന്ധിച്ച നല്ല അറിവുകൾക്കായി > നമ്മുടെ പ്രപഞ്ചം | Secrets of universe

You May Also Like

ഒരു മലയാളി-ബംഗാളി സാമ്യപുരാണം

Haris aboo ഹേയ്‌ …ബംഗാളി…!!! ഈ വിളി നിങ്ങള്‍ കേട്ടിരിക്കും. ഒരു പക്ഷെ ഇത്‌ വായിക്കുന്ന…

രാമചന്ദ്ര ബോസ് ആൻഡ് കോ എങ്ങനെയുണ്ട് ? ഓണം റിലീസുകളിൽ ഒന്നാമനാകുമോ ?

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. ഹനീഫ്…

ആനറാഞ്ചി പക്ഷി ശരിക്കും ആനയെ റാഞ്ചുമോ ?

കണ്ടാൽ നമ്മുടെ നാട്ടിലുള്ള കാക്കയെപ്പോ ലെ തോന്നിക്കും. കറുത്ത നിറവും ,ചെറിയ ശരീരവും ഒക്കെയാണ് ഈ പക്ഷിയ്ക്ക്. എന്നാൽ ആരെയും കൂസാത്ത സ്വഭാവക്കാരനാണ്

ചന്ദ്രനിൽ മനുഷ്യരെ ഇറക്കി എന്ന് അവകാശപ്പെടുന്ന നാസ ഈ നീണ്ട 47 വർഷങ്ങൾ കഴിഞ്ഞിട്ടും, അതിനിടയ്ക്ക് ഒരിക്കൽപോലും വീണ്ടും പോകാതിരുന്നത് എന്തുകൊണ്ട് ?

ചന്ദ്രനിൽ മനുഷ്യരെ ഇറക്കി എന്ന് അവകാശപ്പെടുന്ന നാസ ഈ നീണ്ട 47 വർഷങ്ങൾ കഴിഞ്ഞിട്ടും, അതിനിടയ്ക്ക്…