ലഡ്ഡു കഴിച്ചശേഷം ചായ കുടിച്ചാൽ, ചായക്ക്‌ മധുരം തോന്നാത്തത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

ലഡ്ഡു മാത്രമല്ല മധുരമുള്ള എന്തു വസ്തു കഴിച്ചശേഷം ചായയോ ,കാപ്പിയോ കുടിച്ചാൽ നമുക്ക് മധുരം തോന്നിക്കുകയില്ല.ഇതിനു കാരണം നമ്മുടെ നാക്കിന്റെ പ്രത്യേകത കൊണ്ടാണ് .നാക്കിൽ രുചി അറിയുന്നതിനായി നിരവധി രുചിമുകുളങ്ങൾ ഉണ്ട് .നാം രുചി അറിയുന്നത് ഈ രുചിമുകുളങ്ങളുടെ സഹായത്താലാണ് .ഒരാളുടെ നാവിൽ ഏതാണ്ട് മൂവായിരത്തിൽ പരം രുചിമുകുളങ്ങൾ ഉണ്ട്,ഇതെല്ലാം തന്നെ ചെറിയ നാഡിതന്തുക്കൾ വഴി തലച്ചോറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു .

ഓരോ രുചിയും തിരിച്ചറിയുന്നതിനുള്ള രുചിമുകുളങ്ങൾ നാവിന്റെ ഓരോ ഭാഗത്താ യാണ് സ്ഥിതി ചെയ്യുന്നത്. മധുര പലഹാരങ്ങൾ കഴിക്കുമ്പോൾ നാക്കിന്റെ മുൻവശത്തുള്ള രുചിമുകുളങ്ങൾ മധുരരസതന്മാത്രകൾ കൊണ്ട് നിറയും .ആ സമയത്തു മധുരമുള്ള ചായയോ, കാപ്പിയോ കുടിച്ചാൽ ,അതിലെ പഞ്ചസാരയുടെ തന്മാത്രകൾക്കു രുചിമുകുള ങ്ങളിൽ യാതൊരു പ്രഭാവവും ചെലുത്താൻ കഴിയില്ല.അതേസമയം ചായയുടെയും , കാപ്പിയുടെയുമൊക്കെ കമർപ്പ് രസം പിന്ഭാഗത്തുള്ള രുചിമുകുളങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നു .അതിനാൽ മധുരമില്ലാത്ത ചായ കുടിച്ച പ്രതീതി അനുഭവപ്പെടുന്നു.

You May Also Like

വിഷവാതക ചോർച്ച എങ്ങനെ തിരിച്ചറിയാം? എങ്ങനെ ആണ് ഇത് അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യുക?

നിർമ്മാണശാലകളിലെ വിഷവാതക ചോർച്ച തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഏതാനും മാർഗങ്ങൾ :

ഫേസ്ബുക്കിലെ ലൈക്ക് ബട്ടണ്‍ ഉണ്ടാക്കിയ വ്യക്തി ആരാണ് ?

സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഫേസ്‌ബുക്കിലുള്ള ഒരു സവിശേഷതയാണ് ഫേസ്‌ബുക്ക് ലൈക്ക് ബട്ടൺ.

എന്താണ് ചാലഞ്ച് വോട്ട് ? ടെൻഡർ വോട്ട് ?

പോളിങ് ബൂത്തിൽ ഏജന്റിനു വോട്ടറെക്കുറിച്ചു സംശയം തോന്നിയാൽ ചോദ്യം ചെയ്യാൻ രണ്ടു രൂപ കെട്ടിവച്ചു ‘ചാലഞ്ച്’ ചെയ്യാം

നാം പഴത്തിന്റെ തൊലി പൊളിക്കുന്നത് ശരിയായ രീതിയിൽ ആണോ ? അതോ കുരങ്ങന്മാർ പൊളിക്കുന്നതാണോ ശരി ?

നമ്മൾ എല്ലാവരും കാലാകാലങ്ങളായി പഴം പൊളിക്കുന്നത് ഞെട്ടറ്റത്ത് നിന്നാണല്ലോ. പഴത്തിന്റെ ഞെട്ടിൽ പിടിച്ച്, അത് ഒടിച്ച ശേഷം തൊലി താഴേക്ക് ഉരിയുന്നതാണ് നമ്മുടെ രീതി. എന്നാൽ കുരങ്ങൻമാർ പഴം പൊളിക്കുന്നത് നേരെ എതിർ രീതിയിലാണ്