എല്ലാവര്ക്കും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് തങ്ങളുടെ വസ്ത്രങ്ങള്‍, അത് ഷര്‍ട്ട് ആവട്ടെ, ചുരിദാര്‍ ആവട്ടെ, ബ്ലൌസ് ആവട്ടെ മടക്കിയൊതുക്കി ഷെല്‍ഫില്‍ വെക്കുക എന്നത്. അങ്ങിനെ ആകുമ്പോള്‍ ഒരു ലോണ്ട്രി ജീവനക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അവരുടെയെല്ലാം തലവേദന മാറ്റാനാണ് ഫോള്‍ഡിമേറ്റ് എന്ന ഈ കിടിലന്‍ മെഷീന്റെ വരവ്.
അങ്ങോട്ട് ഇട്ടു കൊടുത്താല്‍ മതി ബാക്കി മൂപ്പര് നോക്കിക്കോളും.
അമേരിക്കയില്‍ നടക്കുന്ന ലോക കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഈ പുത്തന്‍ മെഷീന് പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഒരു ഫ്രിഡ്ജ് വെക്കുന്ന സ്ഥലം മതി ഇതിനും. വില അല്‍പ്പം കൂടുതല്‍ ആണെങ്കിലും ഭാവിയില്‍ കുറഞ്ഞേക്കാം. ഇപ്പോള്‍ 980 ഡോളര്‍ ആണ് വില.
2019 ല്‍ വിപണിയില്‍ എത്തുന്ന ഫോള്‍ഡിമേറ്റ് ഉപയോഗിച്ച് 5 വയസ്സുള്ള കുഞ്ഞുങ്ങളുടെ വസ്ത്രം മുതല്‍ XXL ഉപയോഗിക്കുന്ന അപ്പൂപ്പന്മാരുടെ വസ്ത്രങ്ങള്‍ വരെ മടക്കിയൊതുക്കാം.