സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായ ജയിലർ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ചിത്രങ്ങളിൽ ഒന്നാണ് .നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്ന് ഭാഷകളിലെ സൂപ്പർ താരങ്ങൾ എത്തിയപ്പോൾ അത് മാത്രം മതിയായിരുന്നു ആരാധകർക്ക് ആഘോഷിക്കാൻ. കന്നഡ നടൻ ശിവ രാജ്കുമാർ, സൂപ്പർ സ്റ്റാർ രജനികാന്ത്, മലയാളിയുടെ സ്വന്തം മോഹൻലാൽ.

മാത്യു എന്ന അധോലോക നായകനായാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. രജനികാന്തിന്റെ കഥാപാത്രത്തെ സഹായിക്കാൻ ഒരു നിമിഷം മാത്രം സ്‌ക്രീനിൽ വന്ന കഥാപാത്രമായിട്ടും ഒരുപാട് നാളുകൾക്ക് ശേഷം മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാൻ മാത്യു അവസരം നൽകി. മലയാള സിനിമ മോഹൻലാലിനെ അങ്ങനെ ഉപയോഗിക്കുന്നില്ലെന്ന് ചിത്രത്തിന് ശേഷം ചിലർ പറഞ്ഞു.

ഇതിന് മോഹൻലാൽ തന്നെ മറുപടി പറയുകയാണ്. മലയാളത്തിൽ മാത്യു എന്ന ഒരു മുഴുനീള സിനിമ ചെയ്താൽ അത് പരാജയമാണെന്നും രജനികാന്തിനെ പോലെയുള്ള ഏറ്റവും വലിയ സൂപ്പർ സ്റ്റാറിനെ സഹായിക്കാൻ മാത്യു വരുന്നതുകൊണ്ടാണ് ആ കഥാപാത്രം വൻ വിജയമായതെന്നും മോഹൻലാൽ പറയുന്നു.

സ്‌ക്രീനിൽ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വലിയ സ്വീകരണമാണ് മാത്യുവിന് ലഭിച്ചതെന്ന് ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മലയാളത്തിൽ അത്തരം സിനിമകൾ ഇല്ലാത്തത് കൊണ്ടാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹൻലാൽ.

“മറ്റു പല കാരണങ്ങളുമുണ്ട്. മലയാളത്തിൽ മാത്യു എന്ന് പറഞ്ഞ് പടമെടുത്താൽ അത് അത്ര നല്ലതായിരിക്കില്ല. കാരണം അവൻ എന്ത് ചെയ്യുന്നു എന്നത് പ്രശ്നമല്ല. സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരം രജനികാന്തിനെ സഹായിക്കാൻ മാത്യു വരുന്നു. സഹായത്തിനായി രജനികാന്ത് മാത്യുവിന്റെ അടുത്തേക്ക് വരുന്നു. “ചുമ്മാ മാത്യു” എന്ന് പറഞ്ഞിട്ട് കാര്യമില്ല.” അദ്ദേഹം പറഞ്ഞു. മലയാളത്തിൽ മാത്യു എന്ന് പറഞ്ഞ് ഭയങ്കര പടം എടുത്താൽ വിജയിക്കില്ല. കുറച്ചുകാലം സിനിമയിൽ ഉള്ളതുകൊണ്ടാണ് ആ കഥാപാത്രം നല്ലതായി തോന്നുന്നതെന്ന് മോഹൻലാൽ പറയുന്നു.

You May Also Like

സിനിമാ താരങ്ങളും അവരുടെ ടൈറ്റിലുകളും -1

സിനിമാ താരങ്ങളും അവരുടെ ടൈറ്റിലുകളും : ഭാഗം 1 Bineesh K Achuthan താരാരാധനയുടെ ഭാഗമായി…

“ഞാൻ ഒരുപാട് ആകാംഷയോടെ കാത്തിരുന്ന എന്റെയൊരു സിനിമ നിങ്ങളിലേക്ക് എത്തുകയാണ്”, ഗോകുൽ സുരേഷിന്റെ കുറിപ്പ്

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡി14 എന്റര്‍ടൈന്‍മെന്റ്‌സിന്റെ…

ബസിൽ തന്നെ ശല്യപ്പെടുത്തിയവനെ കയ്യോടെ പിടികൂടിയ നന്ദിത മസ്താനിയുടെ ഗ്ളാമർ വീഡിയോസ്

ബസിൽ തന്നെ ശല്യപ്പെടുത്തിയവനെ കയ്യോടെ പിടികൂടിയത് താരമാണ് നന്ദിത ശങ്കരൻ എന്ന നന്ദിത മസ്താനി.കേരളത്തിലെ അറിയപ്പെടുന്ന…

“ഞാൻ കഥകൾ എഴുതുന്നില്ല; ഞാൻ മോഷ്ടിക്കുന്നു”- ബാഹുബലിയുടെ രചയിതാവും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ്

53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബാഹുബലി യുടെ രചന നിർവഹിച്ച വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു,…