IFFK യിൽ കണ്ട ചലച്ചിത്രാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് Jithin K Mohan
IFFK യിൽ നിന്ന് 7 ചിത്രങ്ങളെ കാണാൻ പറ്റിയുള്ളൂ എങ്കിലും അതെല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വളരെ fascinating ആയ experiences ആയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ screen ആയ Ariesplex screen 1, open theater ആയ നിശാഗന്ധി പോലുള്ളവയുടെ എക്സ്പീരിയൻസും മികച്ചതായിരുന്നു. Especially നിശാഗന്ധി വിചാരിച്ചതിലും വളരെ better എക്സ്പീരിയൻസ് ആയിരുന്നു. സൗണ്ടിന്റെ കാര്യത്തിൽ ആയിരുന്നു എനിക്ക് സംശയം പക്ഷെ അത് ഇത്തിരി കൂടുതൽ ആയിരുന്നോ എന്നെ സംശയം ഉണ്ടായുള്ളൂ, screen ആയാലും പല conventional തീയേറ്ററുകളെക്കാൾ ബെറ്റർ ആണെന്ന് തോന്നി.
1. കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ട്ടപെട്ടത് Park Chan-wook ഇന്റെ Decision to Leave ആണ്. ഓൺലൈനിൽ അവൈലബിൾ ആണെങ്കിലും കാണാതെ ഇരുന്നത് കൊണ്ട് വളരെ മികച്ച ഒരു theater experience കിട്ടി. മുൻപ് Handmaiden കണ്ടപ്പോൾ തോന്നിയ ഒരു കാര്യമാണ് ഇങ്ങനെ ഒരു storyline എടുത്ത് വക്കുമ്പോൾ, വേറെ ആരെടുത്താലും over ആണെന്ന് തോന്നേണ്ടിടത്താണ് സംവിധാനമികവ് കൊണ്ട് convincing ആക്കുന്നത് എന്ന്. ഈ ചിത്രം അതേ അസ്പെക്ടിന്റെ വേറൊരു വശം ആയി തോന്നി. സിനിമ നമ്മളെ എൻഗേജ് ചെയ്യിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് അപ്പോൾ ചിന്തിച്ചില്ലെങ്കിലും ഒന്ന് ചിന്തിച്ചാൽ വളരെ outlandish ആയ storyline ആയി തോന്നാം, എന്നാൽ കണ്ട് കൊണ്ടിരിക്കുമ്പോൾ അത് നമ്മളെ പൂർണ്ണമായി convince ചെയ്യിക്കുന്നുണ്ട്. Police procedural വഴി പറയുന്ന ഒരു twisted love story, എഡിറ്റിങ്ങിലൂടെയും മ്യൂസിക്കിലൂടെയും വളരെ different ആയൊരു ഫീൽ നൽകിക്കൊണ്ട് പൂർണ്ണ സംതൃപ്തി നൽകിയ ചിത്രമാണിത്. ഇപ്രാവിശ്യത്തെ foreign language Oscar, Golden Globe ഒക്കെ ഇതിന് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
2. Underground എന്ന ഒറ്റ സിനിമ കൊണ്ട് ഫാൻ ആക്കിയ ഡയറക്ടർ ആണ് Emir Kusturica എങ്കിലും മറ്റു സിനിമകൾ ഒന്നും ഇത് വരെ കണ്ടിരുന്നില്ല. Life is a Miracle കാണാൻ സംവിധായകന്റെ പേര് മാത്രം മതിയായിരുന്നു. തുടക്കം തന്നെ chaotic ആയി പല കാര്യങ്ങളും introduce ചെയ്തു മുന്നോട്ട് പോകുന്തോറും craziness കൂടി വന്നു, പ്രേക്ഷകർ വിചാരിക്കുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ദിശയിൽ കൂടി പോകുന്ന രീതി ഈ രണ്ട് ചിത്രത്തിലും കാണാൻ കഴിയും. Absurd comedy, complicated politics involved ആയ സാഹചര്യങ്ങളിലൂടെ കഥാപാത്രങ്ങളുടെ വൈൽഡ് റൈഡ് ഒക്കെ അദ്ദേഹത്തിന്റെ trademarks ആണെന്ന് തോന്നുന്നു. Bosnia, Serbia രാജ്യങ്ങളുടെ ബോർഡർ ടൗണിൽ ഉള്ള ഒരു കുടുംബത്തിൽ തുടങ്ങി, യുദ്ധം ജനങ്ങളെ വിഭജിക്കുന്നതും മറ്റും ഒക്കെ ആണ് വിഷയം എങ്കിലും absurd comedy, romance ഒക്കെ ആയാണ് സിനിമ മുന്നോട്ട് പോകുന്നത്. Romance aspect സത്യത്തിൽ തുടക്കത്തിൽ എനിക്ക് തീരെ connect ആവില്ല എന്ന് തോന്നിയിടത്ത് നിന്ന് ending വളരെ satisfying ആക്കുന്ന രീതിയിൽ എത്തിക്കുന്നതിൽ ഉള്ള ആ crazy journey probably Kusturica ക്ക് മാത്രം പറ്റുന്ന ഒന്നായിരിക്കും.
3. Arnofksy, Brendan Fraser എന്നിവർ ഒന്നിക്കുന്ന The Whale ഈ കൊല്ലത്തെ highly anticipated ഫിലിംസിൽ ഒന്നായിരുന്നു. ഇറങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തെ പറ്റി പലർക്കും ഉണ്ടാകാവുന്ന skepticisms ഉണ്ട് ആ വിഷയങ്ങളെ എങ്ങനെ കാണണം എന്ന് കൃത്യമായി അറിയാത്തത് കൊണ്ട് അത് എന്റെ ആസ്വാധനത്തെ കാര്യമായി ബാധിച്ചില്ല. Brendon Fraser, Sadie Sink, Gong Chau എന്നിവരുടെ brilliant performances എന്നതിനൊപ്പം തന്നെ ചിത്രം പറഞ്ഞു വയ്ക്കുന്ന ചില കാര്യങ്ങൾ വളരെ touching ആയിരുന്നു. പല തരത്തിൽ read ചെയ്യാവുന്നതാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ characterisations. Ultimately it tries to tell us to live being your authentic self whatever life throws at you. പക്ഷെ അതിനോടൊപ്പം തന്നെ അതിന്റെ പല വശങ്ങളെയും പറഞ്ഞു വക്കുകയും ചെയ്യുന്നുണ്ട്.
4. Prison 77, ഒരു real story base ചെയ്തുള്ള ത്രില്ലെർ എന്ന നിലയിൽ ഈ വർഷത്തെ വളരെ engaging ആയൊരു ചിത്രമായിരുന്നു. Francis Franco എന്ന സ്പാനിഷ് ഏകാധിപതിയുടെ മരണത്തിനു ശേഷം ജനാധിപത്യം restore ചെയ്യുന്ന സമയത്തെ ജയിലുകളിൽ fascist ഭരണകൂടം മൂലം അകപ്പെട്ടു കിടക്കുന്ന ജയിൽപ്പുള്ളികൾ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ കഥ ആണ് ചിത്രം പറയുന്നത്. Technically എല്ലാംകൊണ്ടും solid ആയൊരു ചിത്രം. Ending മാത്രം പേർസണൽ നോട്ടിൽ end ചെയ്യാതെ ജനറൽ കോസിന് importance കൊടുത്തിരുന്നെങ്കിൽ എന്ന് തോന്നി.
5. പ്രതിദ്വന്തി (The Adversary) Satyajit റെയുടെ ഞാൻ കാണുന്ന മൂന്നാമത്തെ സിനിമ ആണ്. ഈ വർഷം remaster ചെയ്ത് കാന്നെസിൽ പ്രദർശിപ്പിച്ച വേർഷൻ ആണ് ഇവിടെ പ്രദർശിപ്പിച്ചത്. കണ്ട മൂന്ന് ചിത്രങ്ങളും stylistically വളരെ വ്യയസ്തമായിരുന്നു. കൽക്കട്ടയിലെ unemployed ആയ നായകന്റെ ജോലി അന്വേഷണം, കുടുംബ സുഹൃത് ബന്ധങ്ങൾ എന്നിവയിലൂടെ 70കളിലെ കൽക്കട്ടയുടെ middle class life ആണ് ചിത്രം കാണിക്കുന്നത്. ഇത് കാണുന്നതിന് തൊട്ട് മുൻപത്തെ ദിവസം ഗോടാർഡിന്റെ ചിത്രം കണ്ട കാരണം ആ ഒരു ഫിലിംമേക്കിങ് സ്റ്റൈലുമായി ഇത് വളരെ സാമ്യം തോന്നിയിരുന്നു. പിന്നീട് ഈ ചിത്രത്തെ പറ്റി വായിച്ചപ്പോൾ കണ്ടതും അത് തന്നെയായിരുന്നു. Ray തന്റെ style മൊത്തം മാറ്റി ആണ് ഈ ചിത്രം എടുത്തതെന്നും Godard ആയി പലരും comparison നടത്തി എന്നും. അത്കൊണ്ട് തന്നെ ഇതിലെ പല സന്ദർഭങ്ങളും കുറച്ചൊക്കെ absurd ആയി തോന്നിയിരുന്നു. ആ style കാരണവും പണ്ട് തൊട്ട് കേട്ട് പരിചയം ഉള്ള ബംഗാളി intellectual രീതികളും ആയുള്ള disconnect കൊണ്ടും ഒക്കെ ആവാം അങ്ങനെ തോന്നിയത്. എങ്കിൽക്കൂടിയും വളരെ മികച്ച ഒരു experience തന്നെ ആയിരുന്നു ഈ ചിത്രം.
6. Band of Outsiders ഞാൻ കാണുന്ന രണ്ടാമത്തെ Godard ചിത്രം ആണ്. Breathless കണ്ടിട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ ശൈലിയിൽ ഉണ്ടാവുന്ന absurd characters കുറച്ചൊക്കെ expect ചെയ്തിരുന്നു എങ്കിലും തുടക്കം ഒക്കെ വളരെ disconnect തോന്നുന്ന രീതിയിൽ ആയിരുന്നു അത്. എന്നാൽ ഇടയിൽ വച്ചു ഒരു മിനിറ്റ് complete silence, പിന്നാലെ വന്ന Pulp Fiction പോലെ പല ചിത്രങ്ങളിലെയും ഡാൻസ് sequence inspire ചെയ്ത ഡാൻസ് sequence വന്നപ്പോൾ ആണ് ചിത്രം എന്നെ ശരിക്കും involve ചെയ്തത്. Breathlessine പറ്റി അത് അമേരിക്കൻ ത്രില്ലെർസിന് ഉള്ള anti thesis ആയി ചെയ്തതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത്പോലെ തന്നെ അമേരിക്കൻ thrillers കണ്ട് അതിന്റെ satire വേർഷൻ ആണ് ഇവിടെ ചെയ്തത് എന്നാണ് ഇത് കണ്ടപ്പോൾ തോന്നിയത്. കഥാപാത്രങ്ങൾ തന്നെ ഒരു പോയിന്റിൽ പറയുന്നുണ്ട് robbery planning American b moviesil കാണുന്ന പോലെയാണ് എന്ന്. വളരെ absurd and condescending എന്ന് തോന്നുന്ന പല സീനുകളും ഇങ്ങനെ ഒരു satire എന്ന കോൺടെസ്റ്റിൽ ആണ് ശരിക്കും വർക്ക് ആവുക എന്ന് തോന്നി. അത് ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ അത് മനസിലാക്കുവാൻ വേണ്ടി ഉള്ള ക്ലൈമാക്സ്യും ഒരുക്കി വച്ചിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും Anna Karina was such a beauty, അത് പറയാതെ ഇത് മുഴുവൻ ആക്കാൻ പറ്റില്ല എന്ന് തോന്നി.
7. Fairytale എന്ന Russian animation ചിത്രം നിശാഗന്ധിയിൽ കാണാൻ പോകുമ്പോൾ അത് എന്താവും എന്ന് സത്യത്തിൽ ഒരു പിടിയും ഉണ്ടായിരുന്നില്ല. ഒരു gray dystopian landscape കണ്ട് കഴിഞ്ഞ് പിന്നെ കാണുന്നത് കണ്ണ് തുറന്ന് എഴുന്നേൽക്കുന്ന Joseph സ്റ്റാലിനെ ആണ്. തൊട്ടപ്പുറത്ത് വേദന അടക്കിപിടിച്ചു കൊണ്ട് കിടക്കുന്നത് യേശു ക്രിസ്തു. സ്റ്റാലിനെ അവിടെ നിന്ന് വിളിച്ചു കൊണ്ട് പോവുന്നത് ഹിറ്റ്ലറും. Deepfake technology ഉപയോഗിച്ചു Stalin, Hitler, Churchill, Mussolini എന്നിവരുടെ real footages ഉപയോഗിച്ച് കൊണ്ട് നിർമിച്ച ചിത്രമാണിത്. ഓരോരുത്തരും സംസാരിക്കുന്നത് അവരവരുടെ ഭാഷയിൽ. ഓരോരുത്തരുടെയും ലൈഫിൽ ഉള്ള different സ്റ്റേജിസിൽ ഉള്ള വേർഷൻസ് brothers ആയി അവിടെ തന്നെയുണ്ട്. ഇവർ സ്വർഗത്തിനും നരകത്തിനും ഇടക്കുള്ള ഈ purgatory ഇൽ ജഡ്ജ്മെന്റിനു വേണ്ടി കാതിർക്കുന്നതിനിടയിൽ നടന്നു കൊണ്ട് പല കാര്യങ്ങളെ പറ്റിയും സംസാരിക്കുന്നു. ഈ പറയുന്നത് ചിലപ്പോൾ insightful ആണ് ചിലപ്പോൾ hilarious. Sea of souls ആയി ഇവർ lead ചെയ്യാൻ ആഗ്രഹിക്കുന്ന ജനങ്ങളും കടന്ന് വരുന്നു. വളരെ weird and fascinating ആണ് ഈ ചിത്രം. എന്നാൽ എന്തൊക്കെയാണ് അതിൽ മുഴുവനായും ഉദ്ദേശിച്ചത് എന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല. പല കാര്യങ്ങളെ പറ്റിയും എനിക്ക് ഒരു full opinion form ചെയ്യാൻ സംവിധായകന്റെ politics കൂടി മനസിലാക്കണം എന്നാണ് തോന്നിയത്. Nonetheless, simply as a theatrical experience, it was incredibly surreal.
കാണാൻ ആഗ്രഹിച്ചു പറ്റാഞ്ഞ കുറേ ചിത്രങ്ങൾ ഈ IFFK യിൽ ഉണ്ടായിരുന്നു, പക്ഷെ കണ്ട ഈ 7 എണ്ണവും വളരെ മികച്ച experiences ആയിരുന്നു. ആദ്യം തന്നെ Godard, രണ്ടാമത്തെ ദിവസം തുടങ്ങുന്നത് Ray, end ചെയ്യുന്നത് Park Chan-wook. മൂന്നാമത്തെ ദിവസം Arnofksy, പിന്നെ Kusturica. ഇത്രയും big സ്ക്രീനിൽ കാണാൻ കഴിഞ്ഞത് തന്നെ ഭാഗമായി കരുതുന്നു.