മദ്രാസ് ചെന്നൈ എന്നും ബോംബെ മുംബൈ ആയിട്ടും ഐ ഐ ടി മദ്രാസിൻ്റെയും, ബോംബെയുടെയുമൊന്നും പേര് മാറ്റാത്തത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

ഐ ഐ ടി ബോംബെ, മദ്രാസ് തുടങ്ങിയവ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങ ളായി കണക്കാക്കപെടുന്നവയാണ്. ഇന്ത്യയുടെ പാർലമെന്റ് പാസ്സാക്കിയ നിയമങ്ങളാണ് ആ സ്ഥാപനത്തിനും, അവയുടെ സ്വയം ഭരണ അവകാശങ്ങളുടെയും ആധാരം.

1960 ലെ നിയമപ്രകാരമാണ് ഐ ഐ ടി ബോംബെയുടെ പേര് അപ്രകാരം നിശ്ചയിക്ക പ്പെട്ടിട്ടുള്ളത്. ഈ പേര് മാറ്റണമെങ്കിൽ പാർലമെന്റ് ആ നിയമം ഭേദഗതി ചെയ്യണം.1995 ഇൽ ശിവസേന നയിക്കുന്ന സർക്കാർ “ബോംബെ” എന്ന പേര് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശേഷിപ്പാണെന്ന കാരണത്താൽ ഒഴിവാക്കി. മറാത്താ സംസ്കാരത്തോട് കൂടുതൽ അടുത്ത നിൽക്കുന്ന, മുമ്പാദേവി എന്ന ദേവതയെ അനുസ്മരിപ്പിക്കുന്ന മുംബൈ എന്ന പേര് സ്വീകരിച്ചു. തീവ്ര മറാത്താ ദേശീയതയുടെ വക്താക്കൾ എന്ന നിലയിലാണ് അവർ അത് ചെയ്തത്. രാഷ്ട്രീയമായി വലിയ പ്രാധാന്യം ഇല്ലാത്തതിനാലാകണം ഐ ഐ ടി ബോംബെയുടെ പേര് മാറ്റണം എന്ന് അവർ ഇത് വരെ ആവശ്യപ്പെട്ടിട്ടില്ല.

ഒരു പക്ഷെ ബോംബെ എന്ന പേര് ഇന്നും ഉപയോഗിക്കുന്ന രണ്ടു സ്ഥലങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസ്, ഐ ഐ ടി ബോംബെ എന്നിവ മാത്രമായിരിക്കാം.ഇത് പോലെ തന്നെയാണ് ഐ ഐ ടി മദ്രാസ്, ഐ ഐ എം കൽക്കട്ട എന്നിവയു ടെയും കാര്യം. പാർലമെന്റ് നിയമപരമായി ബന്ധപ്പെട്ട അമെൻഡ്മെന്റ് ബില്ലുകൾ പാസ്സാക്കാതെ അവയുടെ പേരുകൾ മാറ്റാൻ കഴിയില്ല.

 

You May Also Like

പ്ലൂട്ടോയിൽ ഭീമൻ ഐസ് അഗ്നിപർവ്വതം

പ്ലൂട്ടോയുടെ ഉപരിതലത്തിൽ ഒരു അഗ്നി പർവതം ഉണ്ട്.അത് പുറം തള്ളുന്നത് ലാവയല്ല. ഐസ് ആണ് അത് പുറം തള്ളുന്നത്. അത് ക്രയോ ലാവ എന്നറിയപ്പെടുന്നു

‘റാണി ചിത്തിര മാർത്താണ്‌ഡ ‘ എന്ന പുതിയ മലയാള സിനിമയുടെ പേരിന് പിന്നിൽ

റാണി ചിത്തിര മാർത്താണ്‌ഡ ‘ എന്ന പുതിയ മലയാള സിനിമയുടെ പേരിന് പിന്നിൽ അറിവ് തേടുന്ന…

നമ്മുടെ കരിമീനിന് അനേകമായിരം മൈലുകൾ അകലെയുള്ള ഒരു സ്ഥലത്ത് ഒരു സഹോദരൻ ഉള്ള കാര്യം നിങ്ങൾക്കറിയാമോ ?

മഡഗാസ്കറിലെ തടാകങ്ങളിൽ കാണുന്ന ഒരു കായൽ മൽസ്യം.

റെയിൽവേ ട്രാക്കിൽ എന്തിനാണ് കരിങ്കൽച്ചീളുകൾ നിറച്ചിരിക്കുന്നത് ?

റെയിൽവേ ട്രാക്കിൽ എന്തിനാണ് കരിങ്കൽച്ചീളുകൾ നിറച്ചിരിക്കുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി റയിൽവേ ട്രാക്കിൽ…