ഇളയ ദളപതി സ്ഥാനം വിജയ് തട്ടിയെടുത്തത് എന്ന കാര്യം ഫാൻസിന് പോലും അറിയില്ല

0
619

Rahul Humble Sanal

ഇളയദളപതി ആരാണ് എന്ന് ചോദിച്ചാൽ ആരും പറയുന്ന ഉത്തരമാണ് വിജയ് എന്ന്… പക്ഷേ കടുത്ത വിജയ് ആരാധകർക്ക് പോലും അറിയാത്ത ഒരു കാര്യം ഉണ്ട്… ആദ്യമായ് ” ഇളയദളപതി ” എന്ന് ടൈറ്റിൽ വച്ച നടൻ വിജയ് അല്ല.തൊണ്ണൂറുകളിൽ ശരവണൻ എന്നൊരു നടൻ ഉണ്ടായിരുന്നു… കാണാൻ വിജയകാന്തിൻ്റെ ഒരു കട്ട് ഉള്ള നടൻ… വൈദേഹി വന്താച്ച് എന്ന സിനിമ മുതൽ കുറച്ച് സിനിമകളിൽ നായകനായി അഭിനയിച്ചു…

ആ സമയത്ത് അദ്ദേഹത്തിൻ്റെ ജന്മനാടായ സേലത്ത് നടന്ന ഒരു സ്വീകരണ യോഗത്തിൽ വച്ച് ഒരു DMK നേതാവ് ആണ് ശരവണനെ “ഇളയ ദളപതി ” എന്ന് വിശേഷിപ്പിച്ചത്… ചെന്നൈയിൽ ദളപതി ആയി സ്റ്റാലിൻ ഉള്ള സ്ഥിതിക്ക് ആണ് “ഇളയ ദളപതി ” എന്ന പേര് ശരവണന് കൊടുത്തത്… പിന്നീട് ശരവണൻ അഭിനയിച്ച സിനിമകളിൽ എല്ലാം ടൈറ്റിൽ കാണിക്കുമ്പോൾ “ഇളയ ദളപതി ശരവണൻ” എന്നാണ് കാണിച്ചിരുന്നത്…

വിജയ് യുടെ മൂന്നാമത്തെ ചിത്രമായ രസികൻ തൊട്ടാണ്” ഇളയ ദളപതി വിജയ് ” എന്ന് എഴുതി കാണിച്ച് തുടങ്ങിയത്… ഇതറിഞ്ഞ ശരവണൻ വിജയ് യുടെ അച്ഛൻ ചന്ദ്രശേഖരനെ വിളിച്ച് എതിർപ്പ് അറിയിച്ചെങ്കിലും അദ്ദേഹം മൈൻഡ് ചെയ്തില്ല… ശരവണൻ പിന്നീട് സിനിമാരംഗത്ത് നിന്ന് മാറി നിൽക്കുകയും പരുത്തിവീരൻ സിനിമയിലൂടെ സഹനടൻ ആയി തിരിച്ച് വരികയും ചെയ്തു… പിന്നീട് big boss ൽ പങ്കെടുത്ത ശേഷം bigg boss ശരവണൻ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്…

ഇപ്പോൾ വിജയ് യുടെ വിശേഷണം ദളപതി വിജയ് എന്നാണ്… ആ വിശേഷണവും വിജയ്ക്കു മുൻപ് ഒരു നടന് ഉണ്ടായിരുന്നു… ചെറിയ വില്ലൻ വേഷത്തിൽ അഭിനയിച്ചിരുന്ന ദിനേശ് ആണ് ആ നടൻ… ദളപതി സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തതിന് ശേഷമാണ് ദളപതി ദിനേശ് എന്ന് അറിയപ്പെട്ടു തുടങ്ങിയത്…

Nb: ചിത്രത്തിൽ കാണുന്നത് നല്ലതേ നടക്കും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ആണ്…” ഇളയ ദളപതി ശരവണൻ”