Kerala
കീടനാശിനികൾ നിരോധിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല, എന്നാൽ തങ്ങൾ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കും തട്ടിപ്പും വെട്ടിപ്പും മറയ്ക്കാൻ കർഷകരെ പഴി ചാരുന്ന പരസ്യവുമായി ഇനിയിതുവഴി വരരുത് !
ഇല്ല്യാസ് എഴുതിയതിനോട് ചേർത്ത് വായിക്കേണ്ട ഒരു വാർത്ത ഇന്നലത്തെ ഒരു ഓൺ ലൈൻ പത്രത്തിലുണ്ട് . അതായത് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മട്ട അരിയിൽ റെഡ് ഓക്സൈഡ് ചേർക്കുന്നു എന്ന് . ആന്ധ്രപ്രദേശിൽ നിന്നും മറ്റും വരുന്ന വെളുത്ത അരി കാലടിയിലെ അരി മില്ലുകളിൽ വച്ച് റെഡ് ഓക്സൈഡ് ചേർത്ത് മട്ട അരിയുടെ കളർ വരുത്തി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നു . സർക്കാരുമായി കരാർ ഉണ്ടാക്കിയ മില്ലുകളാണ് ഈ പണി ചെയ്യുന്നതെന്ന് കൂടി ഓർക്കണം നമ്മൾ
138 total views

കെ പി ഇല്യാസ് എഴുതുന്നു
അമിതമായ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനാൽ ഈസ്റ്റേണ്‍ മുളകുപൊടി നിരോധിച്ചതിനെ തുടര്‍ന്ന് മേളം, ഡബിൾ ഹോഴ്സ്, ഡെവൺ, ബ്രാഹ്മിൺസ്, നിറപറ തുടങ്ങിയ ചറപറ കമ്പനികളെല്ലാവരും ഇന്നലെ വിശദീകരണ പരസ്യവുമായി വന്നിരിക്കുകയാണല്ലോ. കർഷകരെ പ്രതിസ്ഥാനത്ത് നിർത്തി തങ്ങൾ നിഷ്കളങ്കരാണെന്നാണ് പരസ്യത്തിൽ പറയുന്നത്. കർഷകർ കീടനാശിനി തളിക്കുന്നതു മൂലമാണത്രേ കറിപൊടികളിൽ കീടനാശിനികളുടെ അംശം വന്നത്. എന്നാൽ തങ്ങൾ ചേർക്കുന്ന മായത്തിനെക്കുറിച്ചൊന്നും മിണ്ടാട്ടമില്ല.!
സുഡാൻ ഡൈ ചേർത്തതിനല്ലേ ഈസ്റ്റേൺ മുളകുപൊടി നിരോധിച്ചത്. 2011 ൽ 1200 കിലോ മുളകുപൊടി കമ്പനി കുഴിച്ചു മൂടിയതു സുഡാൻ ഡൈ കണ്ടെത്തിയതിനെ തുടർന്നല്ലേ.! കേരളത്തിൽ നിന്നും വിദേശത്തേക്ക് കയറ്റുമതി ചെയ്ത മുളകുപൊടിയിൽ വരെ ഈ കൃതിമ വിഷം ചേർത്തതിന് പലതവണ പിടിയിലായതല്ലേ ഈ ഈസ്റ്റേൺ കമ്പനി..! സുഡാൻ ഡൈ കർഷകർ കൃഷിയിടത്തിൽ അടിക്കുന്നതാണോ?
ഇതും കർഷകർ ചേർത്തതാണെന്നാണോ .! ആണെങ്കിൽ ആ വിദ്യ ഒന്നു പറഞ്ഞാൽ നന്നായിരുന്നു.!
2018 ൽ ഡബിൾ ഹോയ്സിന്റെ മട്ട അരിയിൽ തവിടിന് പകരം കൃത്രിമം കാണിച്ച് നിറം പിടിപ്പിച്ചപ്പോൾ അത് പിൻവലിക്കാൻ അന്നത്തെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉത്തരവ് നൽകിയിരുന്നു. അന്ന് അതിന് ഡബിൾ ഹോയ്സ് വിശദീകരണ പരസ്യം നൽകിയത് ചില പ്രത്യേകയിനം അരികൾ കഴുകുമ്പോൾ മട്ടതവിട് വെളുത്തു പോകുമത്രേ എന്നാണ്.! അത് ഏത് അരിയാണെന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..!
പലതരം അരികൾ കണ്ടിട്ടുണ്ട്.. പക്ഷേ ഇങ്ങനെയൊരു തരം അരി ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.! ഇതിനും കർഷകർ തന്നെയായിരിക്കും ഉത്തരവാദികൾ.! കർഷകർ ഉപയോഗിക്കുന്ന കീടനാശിനികൾ നിരോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണെന്ന കാര്യത്തിൽ സംശയമില്ല..! എന്നാൽ തങ്ങൾ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കും തട്ടിപ്പും വെട്ടിപ്പും മറയ്ക്കാൻ കർഷകരെ പഴി ചാരുന്ന പരസ്യവുമായി ഇനിയിതുവഴി വരരുത്.!
139 total views, 1 views today