ബിഗ് ബോസ് സീസൺ 4 തുടങ്ങാൻ ഏതാനും ദിവസങ്ങൾ കൂടി അവശേഷിക്കുമ്പോൾ മത്സരാർത്ഥികൾ ആരാണ് എന്നതിനെ കുറിച്ച് ആർക്കും അറിവില്ല. പലരെയും ഉൾക്കൊള്ളിച്ചുകൊണ്ടു നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട് എങ്കിലും അതിൽ വാസ്തവം ഉണ്ടോ എന്ന് നിശ്ചയമില്ല. സീസൺ നാലിനും മോഹൻലാൽ ആണ് അവതാരകൻ ആയി എത്തുന്നത്. ഷോയുടെ പ്രൊമോ വിഡിയോകൾക്ക് വൻ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ലിസ്റ്റിൽ ഒന്നും ഇടംതേടാതിരുന്ന ഒരാളാണ് സംവിധായകൻ ഒമർ ലുലു. തന്നെ ബിഗ്‌ബോസിലേക്കുള്ള ഒഡിഷനിൽ പങ്കെടുക്കാൻ ക്ഷണിച്ചു എന്നും പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനാൽ ക്ഷണം നിരസിച്ചതായും ഒമർ ലുലു പറയുന്നു. “പവർസ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31ന് തുടങ്ങണം,പിന്നെ Mayൽ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസിൽ പങ്കെടുക്കാന്‍ പറ്റില്ല ഒഡീഷ്യനിൽ വിളച്ചതിന് നന്ദി ബിഗ് ബോസ്🙏” ഇങ്ങനെയാണ് ഒമറിന്റെ വാക്കുകൾ.

സൗത്ത് ഇന്ത്യയിലെ പ്രശസ്തനായ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു
സൗത്ത് ഇന്ത്യയിലെ പ്രശസ്തനായ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു( 2023 മാർച്ച് 22