Sreekanth Karett

കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റർ തിരുവനന്തപുരം ലുലുമാളിൽ ഡിസംബറിൽ തുറക്കും എന്ന വാർത്ത കേട്ട് ആവേശഭരിതനായി അവതാർ 2 അവിടെ നിന്നും കാണാൻ കാത്തിരിക്കുന്ന സിനിമ പ്രേമികളെ നിരാശരാക്കുന്ന വാർത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.ഐമാക്സ് ലേസർ XT സിംഗിൾ പ്രൊജക്ടർ ആകും തിരുവനന്തപുരത്ത് സ്ഥാപിക്കുക എന്ന് ഏകദേശം ഉറപ്പായി. ഇതാകട്ടെ 1.43.1 എന്ന ആസ്പക്ട് റേഷ്യോ സപ്പോർട്ട് ചെയ്യാത്തതാണ്. 1.90.1 എന്ന ആസ്പക്ട് റേഷ്യോയിൽ താരതമ്യേന ചെറിയ സ്ക്രീൻ മാത്രം പ്രതീക്ഷിച്ചാൽ മതിയാകും. ഏരീസ് പ്ലക്സ് ഓഡി 1 സ്ക്രീനിന്റെ വലിപ്പം എങ്കിലും ഉണ്ടായാൽ ഭാഗ്യം. ഐമാക്സ് GT ഡ്യൂവൽ ലേസർ പ്രൊജക്ടറിൽ 1.43.1 റേഷ്യോയിൽ യഥാർത്ഥ ഐമാക്സ് ദൃശ്യാനുഭവത്തിനായി നമ്മൾ ഇനിയും എത്ര കാലം കാത്തിരിക്കണം. ഇൻഡ്യയിലെ ഏറ്റവും വലിയ സ്ക്രീൻ ആയ ആന്ധ്രാപ്രദേശിലെ വി എപ്പിക് തിയേറ്റർ സ്ക്രീനിന്റെ വലിപ്പമുള്ള ഒരു ഐമാക്സ് സ്ക്രീൻ പോലും ഇൻഡ്യയിൽ ഇല്ല എന്നറിയുമ്പോഴാണ് ‘ലൈമാക്സ്’ എന്ന പേര് ഐമാക്സിനു അന്വർഥമാകുന്നത്.

(2 ഐമാക്സ് GT 4K ലേസർ പ്രൊജക്ഷനുകൾ ശക്തി പകരുന്ന 1.43 റേഷ്യോവിലുള്ള 125 അടി നീളവും 75 അടി ഉയരവുമുള്ള പടുകൂറ്റൻ സ്ക്രീനും(ഒരു ബോയിങ് 737 വിമാനത്തേക്കാൾ വീതി) 12 ചാനൽ ശബ്ദ സംവിധാനവും ഉള്ള ജർമ്മനിയിലെ Traumpalast ഐമാക്സ്. ലോകത്തിലെ ഏറ്റവും വലിയ ഐമാക്സ് തിയേറ്റർ. നമുക്ക് ഇതൊക്കെ സ്വപ്നം മാത്രം.)

Leave a Reply
You May Also Like

ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല ചിത്രം കുബേര; രശ്‌മിക മന്ദനയുടെ ഫസ്റ്റ് ലുക്ക്

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് കുബേര

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

നിരഞ്ജ് മണിയൻപിള്ള രാജുവിനെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ”…

ചട്ടമ്പി ഒരു അഡാർ സിനിമ ആയിരിക്കും എന്നതിൽ സംശയമില്ല

Arjun R Kollam ചട്ടമ്പി ടീസർ കണ്ടു. മഞ്ഞു മലയുടെ അറ്റം എന്നെ പറയാൻ ഒക്കുകയുള്ളു.…

ഉഭയ ലൈംഗികതയെ ഇത്രമേൽ സർഗാത്മകമായി ഉപയോഗിച്ച അധികം സംവിധായകർ ലോകത്തുണ്ടാവണമെന്നില്ല

Harikrishnan Kornath ഋതുപർണോ, 10 വർഷം മുൻപ് ഈ ദിവസംവരെ നിങ്ങളുണ്ടായിരുന്നു. അൻപതു വയസ്സാവാൻ മൂന്നു…