Featured
Imitinef Mercilet രക്താര്‍ബുദത്തിനുള്ള അത്ഭുതമരുന്നോ ?
താഴെ കാണുന്നതുപോലെയുള്ള ഒരു സന്ദേശം നമ്മള് എല്ലാവരും കണ്ടിട്ടുള്ളതായിരിക്കും. ചെന്നൈയിലെ അടയാര്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ രക്താര്‍ബുദം ഭേദമാക്കുന്ന Imitinef Mercilet എന്ന ഔഷധം സൗജന്യമായി ലഭ്യമാണ് എന്നാണ് ഈ സന്ദേശം പറയുന്നത്. കഴിയുന്നത്ര ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനും ആവശ്യപ്പെടുന്നു.
99 total views

താഴെ കാണുന്നതുപോലെയുള്ള ഒരു സന്ദേശം നമ്മള് എല്ലാവരും കണ്ടിട്ടുള്ളതായിരിക്കും. ചെന്നൈയിലെ അടയാര്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ രക്താര്‍ബുദം ഭേദമാക്കുന്ന Imitinef Mercilet എന്ന ഔഷധം സൗജന്യമായി ലഭ്യമാണ് എന്നാണ് ഈ സന്ദേശം പറയുന്നത്. കഴിയുന്നത്ര ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനും ആവശ്യപ്പെടുന്നു.
ഈ സന്ദേശത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ എനിക്ക് ലഭിച്ച ചില വിവരങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.
ഈ സന്ദേശം ഇമെയിലിലൂടെയും, ഫേസ്ബുക്കിലൂടെയും, മൊബൈല്‍ ഫോണുകളിലൂടെയും ആയി ലക്ഷക്കണക്കിന് ആളുകളുടെ പക്കല്‍ എത്തിയിട്ടുണ്ട്. ചെന്നൈയില്‍ സ്ഥിതിചെയ്യുന്ന അടയാര്‍ കാന്‍സര്‍ ഇന്‍സ്റിറ്റിയൂട്ട് 1954 മുതല്‍ ഇന്നോളം കാന്‍സര്‍ ചികിത്സാരംഗത്ത് വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള ഒരു സ്ഥാപനമാണ്. Imitinef Merciletഎന്നത് Imatinib mesylate(അല്ലെങ്കില്‍ Gleevec) എന്ന മരുന്നിന്റെ മറ്റൊരു പേരാണ്. അത് അവിടെ ലഭ്യവുമാണ്. പക്ഷേ ഈ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം സത്യമല്ല.
ഈ മരുന്ന് എല്ലാവര്ക്കും സൗജന്യമായി ലഭിക്കുന്ന ഒന്നല്ല. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഈ മരുന്ന് ലഭിക്കില്ല. പക്ഷേ അവിടെ ചികില്‍സക്കായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് ഈ മരുന്ന് സൗജന്യമായി ലഭ്യമാണ്. പ്രധാനമായി മൂന്ന് തരത്തിലുള്ള രക്താര്‍ബുദങ്ങള്‍ ആണ് ഉള്ളത് (leukemia, lymphoma, multiple myeloma). ഈ മൂന്നു രോഗങ്ങള്‍ക്കും വ്യത്യസ്ത തരത്തിലുള്ള ചികിത്സകള്‍ ആണ് ആവശ്യം. മാത്രമല്ല ഒരു ഔഷധം മാത്രം ഉപയോഗിച്ച് ഒരിക്കലും രക്താര്‍ബുദം പൂര്‍ണമായി ഭേദമാക്കനവില്ല. വിവിധ ചികിത്സകള്‍ക്കിടയില്‍ ഈ ഔഷധം ഉപയോഗിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. ഏറ്റവും പ്രധാനപ്പെട്ട വസ്തുത Imatinib mesylateഎന്ന ഈ ഔഷധം ലോകമെമ്പാടും ലഭ്യമാണ് അതായത് ചെന്നൈയില്‍ മാത്രമല്ല. അതുകൊണ്ട് ഈ സന്ദേശത്തില്‍ അല്‍പ്പം സത്യം ഉണ്ടെങ്കിലും ഇത് തെറ്റായ വിവരങ്ങള്‍ പ്രദാനം ചെയ്ത് വായനക്കാരെ വഴിതെറ്റിക്കുന്നതാണ് എന്ന് മനസിലാക്കാം.
അതുകൊണ്ട് ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അത് സത്യം ആണെന്ന് ഉറപ്പുവരുത്തുക.
എങ്ങനെ വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയാം എന്നറിയാന്‍ ഈ ലിങ്ക് നോക്കുക.
വ്യാപകമായി പ്രചരിക്കപ്പെടുന്ന മറ്റു ചില വ്യാജ സന്ദേശങ്ങളെപ്പറ്റി അറിയാന്‍ ഈ ലിങ്ക് നോക്കുക.
ഇതുകൂടി കാണുക:
- Hematological malignancy – Wikipedia, the free encyclopedia
- Imatinib mesylate (Gleevec)
- What is blood cancer ?
- Adayar Cancer Institute
100 total views, 1 views today