വാക്ക് നല്‍കുവാന്‍ എല്ലാവര്ക്കും പറ്റും, എന്നാല്‍ വാക്ക് പാലിക്കാന്‍ കഴിയണം, വാക്കു പാലിക്കാന്‍ കഴിയാത്തവന്‍ പിന്നെ ആരാ…?.ഇനി എനിക്ക് പിടിച്ചു നില്‍ക്കാനാവില്ല .ഞാന് ‍കാത്തിരിക്കുന്നയാള്‍ ഒരു ,മറുപടി പോലും തരാതെ എന്റെ കണ്‍വെട്ടത്തു പോലും വരാതെ മുങ്ങി നടക്കുകയാണല്ലോ, ഇങ്ങിനെയൊക്കെ ചെയ്യാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ?

ഞാന്‍ വിശ്വസിച്ചയാളുടെ അവഗണ കണ്ടു കൊണ്ടു എനിക്കിനിയും പിടിച്ചു നില്‍ക്കാനാവില്ല. എന്നോളംവളര്‍ന്നുകഴിഞ്ഞ അനുജത്തിമാരെ ചൂണ്ടി എന്റെ ഉമ്മയും ഉപ്പയും എന്നെ വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു. എന്റെ അനുജത്തിമാരുടെ ജീവിതവും ഞാന്‍ കാരണം വൈകാന്‍ പാടില്ലല്ലോ .

അടുത്ത തിങ്കളാഴ്ച എന്റെ വിവാഹ നിശ്ചയമാണ്. പക്ഷെ എനിക്കിനിയും പ്രതീക്ഷയുണ്ട് .കാരണം എന്റെ മോഹങ്ങള്‍ ഒരുപാടു വളര്ന്നുപോയല്ലോ. തിങ്കളാഴ്ചയ്ക്ക് മുന്‍പ് ഒരനുകൂല മറുപടിയുണ്ടാകേണമേ എന്ന് പ്രാര്‍ഥി ച്ചു കൊണ്ടു , സ്നേഹത്തോടെ

സ്വന്തം സുനു *

ഇന്നലെ എന്തോ കാര്യത്തിന് വേണ്ടി പഴയ സ്യുട്ട് കേസ് തപ്പിയപ്പോഴാണു പതിമൂന്നു വര്ഷം മുന്‍പത്തെ ആ കത്ത് വീണ്ടും എന്റെ കയ്യില്‍ കിട്ടിയത് .കാലപ്പഴക്കം വെളുത്ത കടലാസിനു മങ്ങലേല്‍പ്പിചിരുന്നെങ്കിലും,

അതിലെഴുതിയ വാചകങ്ങള്‍ അന്നത്തെപ്പോലെ ഇപ്പോഴും മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

അവളെ എന്നാണു ആദ്യം കണ്ടെതെന്നു എനിക്കോര്‍മയില്ല.പക്ഷെ ഞങ്ങള്‍ ആദ്യമായി സംസാരിച്ചത് സ്കൂള്‍ യുവജനോത്സവത്തിന്റെ റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ്.അന്ന് ഞാന്‍ പത്താം ക്ലാസ്സിലും അവള്‍ ഒന്‍പതാം ക്ലാസ്സിലും പഠിക്കുന്നു.നന്നേ വെളുത്തിട്ടല്ലെങ്കിലും അവളുടെ മുഖത്തെ ഉണ്ടകണ്ണുകളും , കവിളിലെ നുണക്കുഴികളും അവളെ മനോഹരിയാക്കിയിരുന്നു. കൌമാരത്തിലെ ഒരു ആകര്‍ഷണം എന്നതിനേക്കാള്‍, അന്ന് പ്രണയം എനിക്കതൊരു തമാശ മാത്രമായിരുന്നു.പക്ഷെ ഈ കത്ത് കിട്ടിയ നിമിഷം മുതല്‍ മനസ്സില്‍ സംഘര്‍ഷങ്ങളുടെ പെരുമ്പറ കൊട്ടുകയായിരുന്നു. പക്ഷേ ,അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നല്ലോ ..?ഇല്ലെങ്കിലും അന്നത്തെ ആ പതിനെട്ടുകാരന്‍ നിസഹയകനായിരുന്നു.

പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു മഞ്ഞു മഴ പെയ്യിക്കുന്നു.മഞ്ഞുമഴകള്‍ ഇനിയും പെയ്യിക്കുമെങ്കില്‍ ഈ കത്ത് ഇനിയും ഈ പെട്ടിയില്‍ തന്നെ കിടക്കട്ടെ . പക്ഷെ അതിലെ ആദ്യ വരി ഈ മഞ്ഞു മഴയിലും എന്റെയുള്ളില്‍ കിടന്നു ഒരു തീ കനലായ് എരിയുന്നുണ്ട്,

“വാക്ക് നല്‍കുവാന്‍ എല്ലാവര്ക്കും പറ്റും,എന്നാല്‍ വാക്ക് പാലിക്കാന്‍ കഴിയണം,

വാക്കു പാലിക്കാന്‍കഴിയാത്തവന്‍ പിന്നെ ആരാ…?”

___________________________

* “സുനു” എന്നത് യഥാര്‍ത്ഥ പേരല്ല . മൂന്നു മക്കളുടെ ഉമ്മയായി, സൗദി അറേബ്യയില്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ആ പഴയ സ്കൂള്‍ നായികയുടെ യഥാര്‍ത്ഥ പേര് ഇവിടെ പ്രതിപാതിക്കാന്‍ നിര്‍വാഹമില്ല.

You May Also Like

മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി, ആശയ ദാരിദ്ര്യം കൊണ്ടുള്ള ആയുധമെടുക്കൽ 

എല്ലാ വിഭാഗം ജനങ്ങളുടേയും കാവ്യാസ്വാദനത്തെ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടുകാലം പ്രചോദിപ്പിച്ച ഒരു ജനകീയ കവിയാണ് ശ്രീ.മുരുകൻ കാട്ടാക്കട. തൻ്റെ രാഷ്ട്രീയ നിലപാടുകൾ

നൊമ്പരം പേറി പ്രവാസ തടവറയിലെ ഒരു ദിനം…നിയാസ് കലങ്ങോട്ട് എഴുതുന്നു .

ത്വഹിരിനെയും കൊണ്ട് വാനിൽ കയറ്റി കാപിറ്റൽ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു അവിടെയെത്തിയ ഉടൻ ത്വഹിരിനെ സെല്ലിലേക്ക് മാറ്റി

“ഇത്രയും പ്രായം ചെന്ന ഒരു കാർന്നോർക്ക് എങ്ങനെയാണ് അത്രയും ചെറിയ പ്രായത്തിലുള്ള മകൻ”, പുഴുവിനെയും മമ്മൂട്ടിയെയും വിമർശിച്ചു അഡ്വ സംഗീത ലക്ഷ്മണ

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘പുഴു’. നവാഗതയായ രതീന ആണ് സംവിധാനം ചെയ്തത്. . ചിത്രം…

ഓര്‍മ്മയിലെ ഒരു മാമ്പഴക്കാലം

മാമ്പഴക്കാലം ഓര്‍ക്കുമ്പോള്‍ ‍ മനസ്സിന്റെ ഏതോ കോണില്‍ ഒരു നൊമ്പരത്തില്‍ കലര്‍ന്ന സുഖം.