നടനും നിർമ്മാതാവുമായ പൃഥ്വിരാജിന്റെ വീട്ടിൽ ഇൻകം ടാക്സ് വിഭാഗം പരിശോധന നടത്തി. നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ് എന്നിവരുടെ വീടുകളിലും ഇൻകം ടാക്സ് പരിശോധന നടത്തി. ഇൻകം ടാക്സ് കേരള- തമിഴ്നാട് ടീമാണ് പരിശോധന നടത്തിയത്. പെരുമ്പാവൂരിന്റെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആന്റണി പെരുമ്പാവൂർ വീട്ടിൽ ഉണ്ടായിരുന്നു. ലോക്കൽ പോലീസിനെ അറിയിക്കാതെ ആറ് ടാക്സി കാറുകളിൽ എത്തിയ സംഘമാണ് പരിശോധന നടത്തിയത്. രവിടെ എട്ടുമണിമുതൽ രാത്രി വരെ പരിശോധന നീണ്ടു. പരിശോധനയുടെ വിവരങ്ങൾ ഇൻകം ടാക്സ് ടീം പുറത്തുവിട്ടിട്ടില്ല. വീട് പൂർണ്ണമായി ബന്ധിച്ചായിരുന്നു പരിശോധന .

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.