Akshay Js 

അപൂർണമായി ആസ്വദിക്കാൻ വിധിക്കപ്പെട്ട ഗാനരംഗങ്ങൾ!!!????????

മലയാളത്തിൽ 90 കളുടെ അവസാനം മുതൽ ഏകദേശം ഒരു 2005 കാലഘട്ടം വരെ കണ്ടു വന്ന ഒരു ഏർപ്പാടാണ് സിനിമകളിൽ പാട്ടുകളുടെ നീളം വെട്ടിക്കുറയ്ക്കുക എന്നത്.ആദ്യമൊന്നും ഇത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല പിന്നീട് കുറെ കഴിഞ്ഞാണ് ഞാൻ ഇത് വ്യക്തമായി ശ്രദ്ധിക്കാൻ തുടങ്ങിയത്.

പുലിവാൽ കല്യാണത്തിലെ ആരു പറഞ്ഞു എന്ന പാട്ട് യൂട്യൂബിൽ കേട്ടപ്പോൾ അതിലൊരു stanza മൊത്തം മിസ്സ്‌ ആയപോലെ ഫീൽ ചെയ്തു. ഒരു തൂമഞ്ഞിന് വൈഡൂര്യം എന്ന് തുടങ്ങുന്ന ഭാഗം കാണാറില്ല, യൂട്യൂബ് കമന്റ്‌ ഉകളിലും ആളുകൾ ഇത് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു, അതിനുശേഷം യൂട്യൂബ് മൊത്തം തിരഞ്ഞെങ്കിലും ആ ഭാഗത്തുള്ള വീഡിയോ കാണാൻ ആകില്ല പിന്നീടാണ് മനസ്സിലായത് സിനിമയിൽ ആ ഒരു stanza complete ആയി വെട്ടിക്കുറച്ചാണ് കാണിക്കുന്നത്, പക്ഷേ എന്റെ അവ്യക്തമായ ഓർമ്മയിൽ ഞാനിത് റിലീസ് ടൈമിൽ ടീവിയിൽ കണ്ടിട്ടുണ്ടായിരുന്നു. So thats it, റിലീസ് സമയത്ത് സിനിമയുടെ അണിയറ പ്രവർത്തകർ ചാനലുകാർക്ക് കൊടുക്കുന്ന പ്രൊമോഷണൽ കോപ്പിയിൽ പാട്ടു മുഴുവൻ ഉണ്ടായിരുന്നു സിനിമയിലാണ് കട്ട്‌ ആയത്. ആ പ്രൊമോഷണൽ copy ചാനലുകാരുടെ കയ്യിൽ ആയതുകൊണ്ട് യൂട്യൂബിൽ പാട്ട് മുഴുവൻ ഇല്ല!! ചെറിയ ഒരു ശ്രമത്തിനു ശേഷം Kiran tv yil നിന്ന് റെക്കോർഡ് ചെയ്ത പാട്ടിന്റെ full വേർഷൻ എനിക്കു കിട്ടി. സൂര്യ ടിവി(കിരൺ ടീവി, സൂര്യ മ്യൂസിക് etc) ക്ക് ഈ സിനിമയുടെ rights ഇല്ലാത്തത് കൊണ്ട് അവരുടെ കയ്യിൽ സിനിമ ഇല്ല അതുകൊണ്ട് അവർ ഇന്നും അന്ന് കിട്ടിയ പ്രൊമോഷണൽ copy ആണ് ഈ പാട്ട് കാണിക്കാൻ ഉപയോഗിക്കുന്നത് ആ ഒറ്റക്കാരണം കൊണ്ട് ആ പാട്ട് സൂര്യ യിൽ മാത്രം നമുക്ക് മുഴുവൻ കാണുവാൻ സാധിക്കും അല്ലെങ്കിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേനെ!!

പിന്നീട് പറയാനുള്ള ഏറ്റവും notorious ആയുള്ള ഉദാഹരണമാണ്

ഫ്രണ്ട്‌സ് എന്ന സിനിമയിലെ പാട്ടുകൾ. ഫ്രണ്ട്‌സ് ഇൽ ഒരൊറ്റ പാട്ടും full visuals ഇല്ല. എന്നാൽ 1999 ഇൽ ചിത്ര ഗീതത്തിൽ സിനിമയിലെ ഗാനങ്ങൾ മുഴുവനായി കാണിച്ചിരുന്ന തായി അന്നത്തെ പ്രേക്ഷകർ ഓർക്കുന്നു. കുറച്ചു ദിവസം മുന്നേ തങ്ക കിനാ പൊങ്കൽ എന്ന ഗാനം matinee now ചാനലിൽ വന്നു പക്ഷെ film വേർഷൻ ആയത് കൊണ്ട് മുഴുവൻ ഇല്ല!!… അതിന്റെ അടിയിൽ ഒരുപാട് പേർ വന്ന് പഴയ ചിത്ര ഗീതം അതിലെ ഓർമ്മകൾ അയവിറക്കുന്നുണ്ട്…. KS Chithrayude അതിമനോഹരമായ ശബ്ദത്തിൽ വന്ന നിള നിന്നിലൂഴുകുന്നുവോ എന്ന മനോഹര ചരണ ഭാഗം മൊത്തം കട്ട്‌ ചെയ്താണ് സിനിമയിൽ കാണിക്കുന്നത്.
ശ്രീനിവാസൻ തുമ്മുന്നതും മറ്റുമായ ഒരുപാട് രംഗങ്ങൾ ആ പാട്ടിൽ ഉണ്ടായിരുന്നത്രേ പക്ഷേ ചരണം കട്ട് ചെയ്ത കൂട്ടത്തിൽ എല്ലാ പോയി. അതുപോലെ പുലരികിണ്ണം എന്ന പാട്ടും ഇന്ന് നമുക്ക് മുഴുവൻ കാണാൻ എവിടെയും ലഭ്യമല്ല.

ഇപ്പോഴും ഞാൻ പ്രതീക്ഷ കൈവിട്ടില്ല ആരു പറഞ്ഞു എന്ന ഗാനം കണ്ടു പിടിച്ച പോലെ അന്ന് കിട്ടിയ പ്രൊമോഷണൽ copy ഏതെങ്കിലും ചാനലിൽ കൈവശമുണ്ടെങ്കിൽ മുഴുവൻ visuals അടങ്ങുന്ന ഫ്രണ്ട്സിലെ ഗാനങ്ങൾ എനിക്ക് സംഘടിപ്പിച്ചെടുക്കണം. ഞാനിത് പറയാൻ കാരണം ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ എന്നുന്നേക്കുമായി ഇതെല്ലാം നമുക്ക് നഷ്ടപ്പെടും. തിയേറ്ററിൽ സിനിമയുടെ length കുറയ്ക്കാൻ വേണ്ടി ചെയ്ത പരിപാടിയായിരുന്നു ഇത്, പക്ഷേ ഇത്രയും വലിയൊരു നഷ്ടം ഉണ്ടാക്കും എന്ന് വിചാരിച്ചില്ല…????????????

You May Also Like

മലയാളി മാമന്‍ – കഥ

മാമന്‍ എഴുന്നേറ്റു. ഫ്രഷായി. നേരെ ചെന്ന് പത്രമെടുത്തു.മുന്‍ പേജില്‍ മുഴുവനായി ഒറ്റ വാര്‍ത്ത. ” പലിശ നിരക്ക് കുറച്ചു ” എവിടുന്നോ ഒരു കുളിര് കോരുന്നതായി മാമനു തോന്നി. പക്ഷെ കുളിര് മെല്ലെ ആവിയായി. സംഗതി പരസ്യമാണ്. കുത്തൂറ്റ് ബ്ലേഡുകാര് പലിശ കുറച്ചതാണ് സംഗതി. പത്ര ധര്‍മ്മം കണ്ടു മാമനു വായില്‍ പുളിച്ച തെറി വന്നു. ” ഞങ്ങടെ പൈസ വാങ്ങിച്ചിട്ട് വേണോടാ … മോനെ കണ്ടവന്റെ പരസ്യം മുന്നില് തന്നെ കൊടുക്കാന്‍ ? ”

ഫ്ലാഷ് ബാക്ക്

നേരെ അവളുടെ കോളേജില്‍ ചെന്നു,ക്ലാസ്സ്‌ കഴിഞ്ഞ് അവള്‍ പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു, “രവി എന്റെ സുഹൃത്താണ് ,അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്,കുട്ടിയും അവനെ തിരിച്ചു ഇഷ്ടപ്പെടണം,കല്യാണം കഴിക്കണം”

മനസ്സിലെ മഴ – ചെറുകഥ

മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന്‍ തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി. നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ! ‘കൊളപ്പം ഇല്ലൈ..’ പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ…! “ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”

ഔട്ട്‌സൈഡര്‍

നിര്‍മ്മല്‍ ഹോസ്പിറ്റലില്‍ പത്രക്കാരുടെ ബാഹുല്യം കണ്ടാണ് അഡ്വ .അഞ്ജലിമേനോന്‍ കയറി വന്നത് തന്റെ ഒരു ബന്തു ഇവിടെ സര്ചറി കഴിഞ്ഞു കിടക്കുന്നുണ്ട് അതു കാണാന്‍ വന്ന അഞ്ജലിമേനോനില്‍ ഈ ബഹളം ആശ്ചര്യം ഉളവാക്കി .ലേബര്‍ റൂമിന് പുറത്താണിവരുടെ സാഹസം മെന്നതിനാല്‍ അഞ്ജലിമേനോന്‍ എന്താണന്നറിയാന്‍ അവിടേക്ക് കടന്നു ചെന്നു .ഒരു അമ്മയും കുട്ടിയും , അവര്‍ക്ക് ചുറ്റും പോലിസുക്കാര്‍ . പാതിമയങ്ങിയ കണ്ണില്‍ ആ പെണ്‍കുട്ടി എന്തിനെയൊക്കെയോ ഭയക്കുന്നത് അഞ്ജലിക്ക് കാണാനായി .അവര്‍ ആ റൂമിലേക്ക് കടന്നു ചെന്നു ഔപചാരികതയോടെ പോലിസ് ഓഫീസറോട് കാര്യങ്ങള്‍ തിരക്കി .ട്രെയിനില്‍ വെച്ച് പ്രസവിച്ച കുട്ടിയെ ട്രെയിനില്‍ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിക്കവേ സഹയാത്രികര്‍ പിടികൂടി .മോഹാലസ്യ പെട്ട് വീണ ഇവരെ റെയില്‍വേ ജീവനക്കാരാണ് ഇവിടെ എത്തിച്ചത് .പോലിസ് ഓഫീസര്‍ ചുരുക്കി പറഞ്ഞു .