സുരേഷ് സി പിള്ള

മൊബൈൽ താരിഫുകൾ കൂടാനുള്ള കാരണങ്ങൾ; ഒറ്റ നോട്ടത്തിൽ.

കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകൾ ശ്രദ്ധിച്ചു കാണും, മൊബൈൽ/ ഇന്റർനെറ്റ് താരിഫുകൾ കൂട്ടുന്നു, ടെലി കമ്മ്യൂണിക്കേഷൻ രംഗത്താകെ പ്രതിസന്ധി എന്നൊക്കെ. 42% വരെ വർധനവാണ് ‘വൊഡാഫോൺ-ഐഡിയ’ യും, എയർ ടെലും പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് കാരണങ്ങൾ?

ഇന്ത്യയിലെ 100 കോടിയിൽ മുകളിൽ ഉള്ള ഉപഭോക്താക്കളിൽ 90 ശതമാനം മൊബൈൽ മാർക്കറ്റ് കയ്യാളുന്നത് മൂന്ന് കമ്പനികൾ ആണ്, വൊഡാഫോൺ-ഐഡിയ’, ഭാരതി-എയർ ടെൽ and Reliance ജിയോ ഇവയാണ്.

രണ്ടു പ്രധാന ടെലി കമ്മ്യൂണിക്കേഷൻ കമ്പനികൾ നഷ്ടത്തിൽ ആയി ‘കുത്തു പാള’ എടുത്തതാണ് പ്രധാന കാരണം.

ഈ അടുത്ത കാലത്ത് ഒന്നായ ‘വൊഡാഫോൺ-ഐഡിയ’ എന്നിവയുടെ കഴിഞ്ഞ കാൽ വർഷത്തെ (second quarter) നഷ്ടം മാത്രം ₹50,921.9 കോടി ആണ്.

ഭാരതി-എയർ ടെൽ നഷ്ടത്തിൽ പുറകിൽ ഉണ്ട് അവരുടെ second quarter നഷ്ടം ₹ 23,045 കോടി.

2019 നവംബർ 29 ലെ ‘ബിസിനസ് ഇൻസൈഡർ’ പത്രത്തിലെ റിപ്പോർട്ട് പ്രകാരം ബി. എസ്. എൻ. എൽ. ന്റെ BSNL ന്റെ നടപ്പു വർഷ (2019) നഷ്ടം കണക്കാക്കിയിരിക്കുന്നത് ₹14,000 കോടിയാണ്.

ഇതുവരെ വലിയ പരിക്കേൽക്കാതെ നിൽക്കുന്നത് ജിയോ മാത്രമാണ്.

Cellular Operators Association of India (COAI) ആരോപിക്കുന്നത് ജിയോ യുടെ നിരക്കുകൾ കുറച്ചുള്ള ‘നീതിയുക്തമല്ലാത്ത കച്ചവട തന്ത്രങ്ങൾ’ ആണ് ഈ പ്രതിസന്ധിക്ക് ഒരു കാരണം എന്നാണ്.

എന്നാൽ ജിയോ പറയുന്നത് വൊഡാഫോൺ-ഐഡിയ’, ഭാരതി-എയർ ടെൽ ഒക്കെ നഷ്ടം വരുത്തിയിട്ട് മുതല ക്കണ്ണീര് ഒഴുക്കുക ആണ് എന്നാണ് (എക്കണോമിക് ടൈംസ് പത്രം 30 OCT 2019).

കൂനിന്മേൽ കുരു പോലെയാണ് ഒക്ടോബർ 29 ന് സുപ്രീം കോടതിയുടെ വിധി വരുന്നത്, കമ്പനികൾ ഗവൺമെന്റിന് കൊടുക്കാനുള്ള adjusted gross revenue (AGR- ക്രമീകരിക്കപ്പെട്ട മൊത്തം ലാഭ വിഹിതത്തിന്റെ അടിസ്ഥാനത്തിൽ) കണക്കാക്കിയു ലൈസൻസ് ഫീയുടെ കുടിശ്ശിക ആയ ₹ 92,000 കോടി രൂപ ഗവൺമെന്റിലേക്ക് ഉടനടി അടയ്ക്കാൻ സുപ്രീം കോടതിയുടെ വിധി വന്നത്.

കമ്പനികൾ പറയുന്നത് അവർ telecom മേഖലയിൽ ഉള്ള വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ആവണം AGR കണക്കാക്കുന്നതും, അതിൽ നിന്നും ഗവൺമെന്റിലേക്ക് അടയ്ക്കുന്ന പൈസ തീരുമാനിക്കുക എന്നുമാണ്. എന്നാൽ, ഗവൺമെണ്ട് പറയുന്നത് ആകെയുള്ള ആസ്തിക്കും (sale of assets), അതിന്റെ പലിശ കിട്ടുന്ന പൈസയും എല്ലാം കൂട്ടിയാവണം അടവു പൈസ തീരുമാനിക്കുക എന്നാണ്.

സുപ്രീം കോടതി എന്നാൽ ഗവൺമെന്റി ന് അനുകൂലമായാണ് വിധിച്ചത് (ബിബിസി ന്യൂസ് India’s mobile data hike ‘higher than expected’ 2 December 2019).

കമ്പനികൾ കേന്ദ്ര ഗവൺമെന്റിന് കൊടുക്കാനുള്ള AGR കണക്കാക്കിയുള്ള ലൈസൻസ് ഫീയുടെ കുടിശ്ശികയും പലിശയും തിരിച്ചടയ്ക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും വേണ്ടന്നുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനമാണ് ആണ് ഇപ്പോൾ ടെലികോം പ്രതിസന്ധി കൂട്ടാൻ കാരണം.
എഴുതിയത്: സുരേഷ് സി. പിള്ള

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.