രാജ്യത്ത് ഉള്ളിവില കിലോയ്ക്ക് നൂറും നൂറ്റമ്പതും കടന്നിട്ട് മാസം ഒന്ന് കഴിഞ്ഞു

162

Joli Joli

രാജ്യത്ത് ഉള്ളിവില കിലോയ്ക്ക് നൂറും നൂറ്റമ്പതും കടന്നിട്ട് മാസം ഒന്ന് കഴിഞ്ഞു. ഇത് വരെ വില പിടിച്ച് നിർത്താനോ ഉള്ള രാജ്യങ്ങളിൽ നിന്ന് ഇറക്ക്മതി ചെയ്ത് ലഭ്യത ഉറപ്പ് വരുത്താനോ നിങ്ങൾക്ക് കഴിഞ്ഞില്ല. സത്യത്തിൽ എന്താണ് ഇന്ത്യാ ഗവർമെന്റിന്റെ ജോലി..? ആർക്ക് വേണ്ടിയാണ് നിങ്ങൾ ഭരിക്കുന്നത്..?ലോകത്ത് വേറെ ഏത് രാജ്യത്താണ് ഇപ്പോൾ ഉള്ളിക്ക് ലഭ്യത കുറവും വില വർധനവും അനുഭവിക്കുന്നത്. ഒരു രാജ്യത്തുമില്ല.ഉള്ളി ഇറക്ക്മതി ചെയ്ത് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ പോലും ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്നതിന്റെ നാലിലൊന്ന് വിലയെ ഒള്ളൂ.

എന്നാൽ ഈ വില വർദ്ധനവ് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കർഷകന് ലഭിക്കുന്നുണ്ടോ..? ഇല്ല,
എട്ടും പത്തും രൂപയാണ് ഇപ്പോഴും കിലോയ്ക്ക് കർഷകന് ലഭിക്കുന്നത് ! ഉൽപ്പാദകനെയും ഉപഭോക്താവിനെയും ദുരിതത്തിലാഴ്ത്തിയിട്ട് ആരെയാണ് നിങ്ങൾ തീറ്റി പോറ്റുന്നത്.2016 ൽ മാത്രം രാജ്യത്ത് 11,379 കർഷകർ ആത്മഹത്യ ചെയ്തെന്ന് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി)യുടെ റിപ്പോർട്ട് പറയുന്നു.അതായത് ഒരു മാസം 948 ആത്മഹത്യകൾ..! ദിവസം 31 ഉം.
ഇതിൽ 8.6 ശതമാനം പേർ സ്ത്രീകളാണ്.ലോകത്ത് വേറെ എവിടെയാണ് മനുഷ്യർ ഇങ്ങനെ ചത്തൊടുങ്ങുന്നത്…? നാണം തോന്നുന്നില്ലേ നിങ്ങൾക്ക് ആ കസേരകളിൽ ഇരിക്കാൻ…? ലജ്ജ തോന്നുന്നില്ലേ നിങ്ങൾ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാണെന്ന് പറയാൻ..?

സർവ്വ മേഖലകളും തകർത്ത് തരിപ്പണമാക്കി. രാജ്യം തന്നെ കുളം തോണ്ടി.എന്നിട്ടും നിങ്ങൾ നിങ്ങളെ വിളിക്കുന്നത് രാജ്യ സ്നേഹികൾ എന്നാണ്.കഴിവ് കേടിനെയും രാജ്യത്തെ വിൽപ്പനക്ക് വെക്കുന്നതിനെയും ഇങ്ങനെയാണ് നിങ്ങൾ പര്യായം കണ്ടെത്തുന്നത് അല്ലേ..? കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെയായി ഇന്ത്യയുടെ ഭരണം ബി ജെ പി ക്ക് കിട്ടിയത് എന്ന് നാളെ ചരിത്രം രേഖപ്പെടുത്തി വെക്കും. വർഗീയത മാത്രം മൂലധനമാക്കി ഇന്ത്യയിലെ വിവരവും വിദ്യാഭ്യാസവും ബോധവും ഇല്ലാത്തവർ ചേർന്ന് തട്ടികൂട്ടിയതാണ് ബി ജെ പി എന്ന പാർട്ടി എന്ന് പണ്ടാരോ പറഞ്ഞത് എത്ര കൃത്യമാണ്.