കൊമ്പനാന കുത്താന്‍ വന്നപ്പോള്‍ ക്യാമറയും പിടിച്ചു നിന്ന ഇയാള്‍ മരമണ്ടനോ അതോ അതിബുദ്ധിമാനോ ? – വീഡിയോ

403

01

കാട്ടില്‍ വെച്ച് ഒരു കൊമ്പനെ വീഡിയോയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അത് നമ്മുടെ കുത്താനായി പാഞ്ഞടുത്താല്‍ നിങ്ങളെന്തു ചെയ്യും ? ക്യാമറയും വീഡിയോയും വേണ്ടന്നു പറഞ്ഞു തടി രക്ഷപ്പെടുത്താന്‍ നോക്കില്ലേ നിങ്ങള്‍ ? എന്നാലിവിടെ നിങ്ങള്‍ കാണാന്‍ പോകുന്നത് ഒരു മരമണ്ടനെയാണ്, അല്ലെങ്കില്‍ അതിബുദ്ധിമാനെയോ ?

തായ്‌ലാന്ടിലാണ് സംഭവം നടന്നത്. യുവാവ് ആനയെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അതിനിടയിലാണ് ആന യുവാവിന് നേരെ പാഞ്ഞെടുത്തത്. അത് കണ്ടിട്ടും യാതൊരു ഭയവും കൂടാതെ യുവാവ് അതെ നില്‍പ്പ് തുടരുന്നത് കണ്ട ആനയാണ് സത്യത്തില്‍ ഭയന്നത്. വന്നപോലെ ആന പിറകോട്ടു ഓടുന്നതാണ് നമ്മള്‍ പിന്നീട് കാണുക.

ഇതിനകം വൈറലായി മാറിക്കഴിഞ്ഞ ഈ വീഡിയോ കണ്ട ശേഷം നിങ്ങള്‍ പറയൂ, ഇയാള്‍ സത്യത്തില്‍ ഒരു മരമണ്ടനോ അതോ അതിബുദ്ധിമാനോ ?