fbpx
Connect with us

India

ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത് അതിന്റെ അനേകം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ദേശീയതയാണ്, എന്നെ ഒരു പാകിസ്താനിയായി ജനിപ്പിച്ചത് ചരിത്രത്തിന്റെ കുടിലത

Published

on

പാകിസ്താനിൽ ജനിച്ച് ഇന്ന് ബ്രിട്ടനിൽ ജീവിക്കുന്ന എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനുമായ ഖാലിദ് ഉമർ , ആസാദിയുടെ 75-ആം വാർഷികത്തിൽ ഇൻഡ്യാക്കാർക്കുവേണ്ടി എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര തർജമ:

ഞാൻ ജനിച്ചത് പാകിസ്താന്റെ ഭാഗമായി മാറിയ പടിഞ്ഞാറൻ പഞ്ചാബിലാണ്, ഇന്ത്യ വിഭജിക്കപ്പെട്ട് 14 വർഷങ്ങൾക്കു ശേഷം. ഹൃദയങ്ങളിൽ കത്തികൊണ്ടുവരഞ്ഞ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽനിന്ന് (Radcliff Line) ഏതാനും കിലോമീറ്ററുകൾ മാത്രം അകലത്തിലായിരുന്നു എന്റെ ജന്മസ്ഥലം.
എന്റെ ജനനസമയത്ത് ഞാൻ ജനിച്ച രാജ്യം (പാകിസ്താൻ) ഒരു സൈനിക ഏകാധിപതിയുടെ കീഴിലായിരുന്നു (അയൂബ് ഖാൻ). പാകിസ്താനിലെ എന്റെ ജീവിതത്തിലുടനീളം കൂടുതൽ സമയവും ആ രാജ്യം ഒന്നല്ലെങ്കിൽ മറ്റൊരു ഏകാധിപതിയുടെ കീഴിലായിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ ദശാസന്ധികളിലും ഏതെങ്കിലും ഒരു ഏകാധിപതി അധികാരത്തിലുണ്ടായിരുന്നു. പ്രൈമറി സ്കൂളിൽ അത് യഹ്യ ഖാനായിരുന്നു, പിന്നെ ഒരു ചെറിയ ഇടവേളയിലെ ഭൂട്ടോ ഭരണത്തിനുശേഷം എന്റെ മട്രിക്കുലേഷൻ സമയത്ത് സിയവുൾ ഹഖ് അധികാരം പിടിച്ചു, പിന്നെ ഒരു നീണ്ട കാലത്തേയ്ക്ക് അയാൾ അവിടെത്തന്നെയുണ്ടായിരുന്നു. അനേകം വർഷങ്ങൾക്കു ശേഷം ഞാൻ പാകിസ്താൻ വിടുമ്പോൾ മുഷറഫായിരുന്നു ഏകാധിപതിയുടെ റോളിൽ.
എന്റെ ബാല്യം മുതൽതന്നെ എനിക്ക് പാകിസ്താൻ ഒരു കൃത്രിമ രാജ്യമായി തോന്നിയിരുന്നു – മിലിറ്ററിയും മുല്ലമാരും ജുഡീഷ്യറിയും ചേർന്ന് ജനാധിപത്യത്തിന്റെ നേരിയ മറയിൽ (ചിലപ്പോൾ അതുപോലുമില്ലാതെ) കൊള്ളയടിക്കുവാനുണ്ടാക്കിയ ഒരു സാമ്രാജ്യം. അവിടെ ജീവിക്കാൻ വിധിക്കപ്പെട്ട ജനങ്ങളോട് എനിക്ക് അനുതാപം തോന്നി, ആ രാജ്യത്തോട് അകൽച്ചയും. എന്റെ ഹൃദയത്തിലെ ദേശീയത എന്റെ ചുറ്റുമുള്ള പഞ്ചാബി കൾച്ചറുമായി അവിഭാജ്യമായ ബന്ധപ്പെട്ടിരുന്നു – മുഴങ്ങുന്ന സംഗീതവും നാടോടിക്കഥകളും പാട്ടുശീലുകളും നിറപ്പകിട്ടാർന്ന വസ്ത്രങ്ങളും അടിക്കടിവന്നിരുന്ന ആഘോഷങ്ങളും ഭാംഗ്‌റ നൃത്തവും മുത്തശ്ശിമാർ പറഞ്ഞുതന്നിരുന്ന പഴങ്കഥകളും ലോകത്തെ ഏറ്റവും രുചികരമായ ലസ്സിയും സാഗും ബസന്തി ആഘോഷവും, ആകാശവാണിയിൽക്കൂടി ഞങ്ങൾ കേട്ടിരുന്ന ‘ആപ് കി ഫർമായിശ്’ റാഫിയുടെയും ലതയുടെയും കിഷോറിന്റെയും മറക്കാനാവാത്ത ഗാനങ്ങളും റേഡിയോ സിലോണിൽക്കൂടി കേട്ടിരുന്ന വൈവിധ്യങ്ങളും- ഇതെല്ലാമുൾക്കൊണ്ട ഹിന്ദുസ്ഥാൻ, അതായിരുന്നു എന്റെ കൊച്ചുഹൃദയം തുടിപ്പിച്ച ദേശീയത. ചുറ്റും ധാരാളമായി കണ്ടിരുന്ന പോലീസിന്റെയും പാകിസ്താൻ ആര്മിയുടെയും കാക്കി യൂണിഫോം അടിച്ചമർത്തലിന്റെ പ്രതീകമായി എനിക്കനുഭവപ്പെട്ടു. 1971ൽ പാകിസ്താനി മിലിട്ടറി ബംഗാളിൽ നടത്തിയ നരമേധം ബാലനായിരുന്ന എന്റെ ഹൃദയത്തിൽ മറക്കാനാവാത്ത ഒരു മുറിവ് സൃഷ്ടിച്ചു. വസീറിസ്ഥാനിലും ബലൂചിസ്ഥാനിലും ഇന്നും തുടരുന്ന, കൂടാതെ രാജ്യത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ അവർ ഇപ്പോഴും നടത്തുന്ന ക്രൂരതകൾ താങ്ങാനാവാത്ത ഒരു വേദനയായി എന്റെ ഹൃദയത്തിൽ എനിക്കനുഭവപ്പെടുന്നു.

ചരിത്രത്തിന്റെ കുടിലമായ ആകസ്മികതയാണോ എന്നെ ഒരു പാകിസ്താനിയായി ജനിപ്പിച്ചത്? എന്റെ ഹൃദയത്തിൽ സ്വാഭാവികമായി തുടിച്ച ദേശീയതയുടെ അടിസ്ഥാനം ഇന്ത്യയുടെ നാഗരികതയുടെ ചരിത്രം (Indian Civilizational History) തന്നെയായിരുന്നു, എന്നാൽ അത് എന്നിൽനിന്നും ബലമായി പിടിച്ചുപറിക്കപ്പെട്ടതായി എനിക്കുതോന്നി. അറേബിയൻ സംസ്‌കാരവും അതിന്റെ മതവും അടിച്ചേൽപിക്കപ്പെട്ട ഒന്നായി എനിക്ക് തുടക്കം മുതലേ അനുഭവപ്പെട്ടു. സമാധാനമോ ആത്മീയതയോ താൽക്കാലികാശ്വാസം പോലുമോ മോസ്കിൽ പോയി നിസ്കരിക്കുമ്പോൾ എനിക്കു കിട്ടിയില്ല, അത് ഏതോ അപരിചിതമായ ഇടമായി എനിക്ക് എല്ലായ്‌പോഴും തോന്നി. ആയത്തുകളോ നിസ്കാരമോ നോമ്പുകളോ സൗഹൃദങ്ങളോ എനിക്ക് ആശ്വാസം നൽകിയില്ല, എന്റെ ഹൃദയം മറ്റെന്തിനോ വേണ്ടി എപ്പോഴും തേങ്ങി.

എന്റെ ആത്മാന്വേഷണങ്ങൾ എന്നെ പാകിസ്താനിൽ നിന്നും വളരെ ദൂരത്തിലെത്തിച്ചു, ഇനി ഒരിക്കലും മടങ്ങാനാവാത്തവണ്ണം. ഇന്ന് പുറമേ നിന്നു നോക്കുമ്പോൾ, വികലമായ സ്വന്തം ചരിത്രത്തിന്റെ തടവറയിലാണ് പാകിസ്താൻ എന്നത് എന്നത്തേക്കാളും വ്യക്തമായി എനിക്ക് കാണാൻ കഴിയുന്നു. ഇസ്ലാമിക അധിനിവേശങ്ങളെ ന്യായീകരിക്കാനും ഇന്ത്യയോടുള്ള വെറുപ്പ് എന്നും പുകഞ്ഞുകൊണ്ടിരിക്കാനുമായി നിർമിക്കപ്പെട്ട വികലമായ ചരിത്രങ്ങൾ കേട്ടുവളർന്ന ഒരു ജനതയ്ക്ക് ഇനിയതിൽ നിന്നും മോചനമില്ല. വെറുപ്പും, അപകർഷതാബോധവും അതുണ്ടാക്കുന്ന ആക്രമണ സ്വഭാവവും നിരാശാബോധവും ഇപ്പോൾ പാകിസ്താന്റെ DNAയുടെ ഭാഗമായിക്കഴിഞ്ഞു. ഇതെല്ലാം കുടഞ്ഞെറിഞ്ഞ് ഒരു സാധാരണ രാജ്യമായി മാറാനും ഒരൊറ്റ രാജ്യമായി നിലനിൽക്കാനും പാകിസ്താന് സാധിക്കില്ല. അതിന്റെ അസ്തിത്വം തന്നെ നുണകളിലാണ്, അത് തകർന്നു വീഴുകതന്നെ ചെയ്യും ഇപ്പോഴല്ലെങ്കിൽ മറ്റൊരിക്കൽ.

നേരെമറിച്ച് ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത് അതിന്റെ അനേകം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ദേശീയതയാണ്. 75-ആം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യയുടെ ദേശീയ ഐക്യം എന്നത്തേക്കാളും ശക്തമാണ്. ആസാദിയുടെ നൂറാം വാർഷികമാകുമ്പോഴേയ്ക്കും വികസിതവും സമൃദ്ധവുമായ ഒരു രാജ്യമായിരിക്കും ഇന്ത്യ. ഇന്ത്യൻ സിവിലൈസേഷന്റെ ഒരു അവകാശിയാണ് ഞാനും എന്നു ഞാൻ കരുതുന്നു, ഈ മഹത്തായ രാജ്യത്തിൻറെ ദർശനങ്ങളും സാംസ്കാരികതയും DNAയും എന്റേതു കൂടിയാണെന്ന് ചിന്തിക്കുമ്പോൾ എനിക്ക് അത്യാഹ്ളാദം അനുഭവപ്പെടുന്നു. എല്ലാ ഇന്ത്യക്കാർക്കും ആസാദിയുടെ അമൃത മഹോത്സവാശംസകൾ!!!

 628 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment1 hour ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment2 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment2 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment2 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment3 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment3 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment3 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment3 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment4 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment4 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment4 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment5 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment16 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment17 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured23 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »