ഇന്ത്യയും അമേരിക്കയും 

92
Radhakrishnan Kalathil
ഇന്ത്യയും അമേരിക്കയും 
അമേരിക്ക ഒരു ആധുനിക കൂടിയേറ്റ രാജ്യമാണ്. അവരുടെ ജനസംഖ്യ ആ രാജ്യത്തെ വിഭവങ്ങൾക്ക് അനുസൃതമായി വളർന്നതാണ്. ഒരിക്കലും അവർ ദീർഘകാല വിദേശ അടിമത്തം അനുഭവിച്ചിരുന്നില്ല. ഡെമോഗ്രാഫിക് ട്രാന്സിഷൻ സിദ്ധാന്തം നന്നായി വർക്ക് ചെയ്യുന്നു .അവർ ക്യാപിറ്റലിസ്റ്റ് അധിഷ്ഠിത സമ്പദ്വ്യവസ്ഥ പിന്തുടർന്ന് വന്നു .അവരും അവരുടെ കൂട്ടാളികളും സ്വതന്ത്രവ്യാപാരനയം പിന്തുടർന്ന് വന്നു . ധാരാളം എന്റർപ്രെനേഴ്‌സ് ഉണ്ടായി .സമ്പദ് വ്യവസ്ഥ വളർന്നു. മാർക്കറ്റ് മെക്കാനിസം വഴി അവരുടെ പ്രജകൾക്ക് ആവശ്യമായ വിഭവങ്ങൾ എല്ലാകാലവും ഉല്പാദിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കും.
ഇന്ത്യ ഒരു ചരിത്രാതീത കുടിയേറ്റരാജ്യമാണ്. നാളിതുവരെ ലോകത്തിലെ സകല ദേശക്കാരും കുടിയേറിയിട്ടുണ്ട് .അതിനാൽത്തന്നെ ജനസംഖ്യ വളരെ കൂടുതലാണ് .ദീർഘകാലം അടിമത്തത്തിലായിരുന്നു. സ്വാതന്ത്ര്യ ശേഷം ഒരുതരം ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസത്തിന് അടിമപ്പെട്ടു .മാർക്കറ്റ് മെക്കാനിസത്തിന് കൂച്ചു വിലങ്ങിട്ടു .എല്ലാം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി. പൊതുമേഖലയും സ്വകാര്യ മേഖലയും ഒരേ പോലെ വളർന്നു എന്ന് അവകാശപ്പെട്ടു .
സ്വകാര്യ മേഖല പൊതുവേ പൊണ്ണത്തടിയനായ പൊതുമേഖലയോട് മത്സരിച്ചു . ഫലം രണ്ടും ദുർബലമായി .അന്താരാഷ്ട്ര നിലവാരത്തിൽ നിന്നും പിറകോട്ടു പോയി . ഇന്ത്യ
ഫലത്തിൽ സോഷ്യലിസ്റ്റ് ചേരിയിലായി എന്ന് പറയാം. അന്ത്യം 1980 കളിൽ അവരോടൊപ്പം സാമ്പത്തിക തകർച്ചയുടെയും പങ്കാളിയായി .
ദാരിദ്യനിർമ്മാർജ്ജനത്തിനായുള്ള സകല ശ്രമങ്ങളും കൊടിയ ദാരിദ്ര്യത്തിൽ ചെന്ന് അവസാനിച്ചുവെന്ന് മാത്രം പറഞ്ഞാൽ മതി .ചേരികളിൽ ജനസംഖ്യ കൂടി .ഒപ്പം ചേരികളും വികസിക്കാൻ തുടങ്ങി. കാർഷിക മേഖല മുരടിച്ചപ്പോൾ കൂടുതൽ പേർ ജോലി തേടി നഗരങ്ങളിലെ ചേരികളിൽ വന്നടിഞ്ഞു. ഇപ്പോഴും സാമ്പത്തിക നയത്തിൽ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. ഇത്രയേ ഉള്ളൂ വിത്യാസം
Advertisements