റോബിൻ ആചാര്യ (Link > Robin Mathew) എഴുതുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം

യൂറോപ്പ് ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യവികസനവും,സാങ്കേതിക മുന്നേറ്റവും എല്ലാം കണ്ട ലോക സഞ്ചാരികൾ ,(സന്തോഷ് ജോർജ്ജ് കുളങ്ങളര) ഉൾപ്പടെ ഏക സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്.ചൈന കൈവരിച്ച സാമ്പത്തിക,സാമൂഹിക മുന്നേറ്റവുമായി മറ്റൊരു രാജ്യത്തിനും താരതമ്യമില്ല.സർക്കാരിനെ വിമർശിക്കുക,അഴിമതി തുടങ്ങിയ കാര്യങ്ങൾ ഒരൽപം പോലും വെച്ച് പൊറുപ്പിക്കില്ല എന്നൊഴിച്ചാൽ അവിടെ സമാധാനമുണ്ട്,സന്തോഷമുണ്ട്,അടിസ്ഥാന സൗകര്യങ്ങളുണ്ട്.അവിടെ ജോലിയുണ്ട്,സമ്പത്തുണ്ട്,വിനോദ ഉപാധികളുണ്ട് .

അമേരിക്ക,ക്യാനഡ തുടങ്ങിയ രാജ്യങ്ങളിൽ കാണുന്ന ഉൽപ്പന്നങ്ങളിൽ നല്ലൊരു ഭൂരിപക്ഷവും ചൈനീസ് നിർമ്മിതമാണ് .ചൈനീസ് പ്രീമിയർ ഒരിക്കൽ പറഞ്ഞത് പോലെ അവർ കയറ്റി അയക്കുന്നത് ലോകത്തിന് മുഴുവൻ ഉപയോഗമുള്ള ഉൽപ്പനങ്ങളാണ് .ബാക്കി രാജ്യങ്ങൾ മതവും,തീവ്രവാദവും ,വർഗീയതയും ,അന്ധവിശ്വാസങ്ങളും കയറ്റി അയക്കുന്നു.

പെരുകുന്ന ജനസംഖ്യയും,പട്ടിണിയും മൂലം നശിച്ചു പോകും എന്ന് കരുതിയ ചൈനയുടെ വികസനം ലോകചരിത്രത്തിലെ തന്നെ ഏറ്റവും അത്ഭുതകരമായ വളർച്ചയായിരുന്നു.ഇന്ത്യയുടെ മൂന്നിരട്ടിയോളം വലുപ്പമുണ്ട് ചൈനക്ക്.ഇന്ന് അവർ ലോകത്തിലെ ഏറ്റവും വികിസത രാജ്യവുമാണ്.ഒരു പക്ഷെ ചൈനയുടെ മൂന്നിൽ ഒന്ന് മാത്രം വലുപ്പമുള്ള നമ്മുടെ രാജ്യത്തു തന്നെയാണ് ഏറ്റവും ജനസംഖ്യ ഉള്ളത്.നിങ്ങൾ മിനിമം നാല് കുട്ടികളെ ഉണ്ടാക്കണം എന്ന് അണികളോട് ആഹ്വാനം ചെയ്യുന്ന കത്തോലിക്കാ സഭ ഉൾപ്പടെ എല്ലാ മതങ്ങളും കൂടി ഈ രാജ്യം നശിപ്പിക്കുക തന്നെ ചെയ്യും..

UAE ൽ അവർ ആർട്ടിഫിഷ്യൻ ഇന്റലിജൻസിന് ഒരു മന്ത്രിയെ തന്നെ നിയമിച്ചു.നമ്മൾക്ക് ഉണ്ട് പശുവിന് ഒരു മന്ത്രി.
ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടിണി പാവങ്ങൾ ജീവിക്കുന്ന ഈ രാജ്യത്തു നമ്മുടെ പ്രധാന പാർട്ടികളുടെ വാഗ്ദാനങ്ങൾ ശ്രദ്ധിക്കു.
ഞങ്ങൾ ആരാധനാലയങ്ങൾ പണിയും,നഗരങ്ങളുടെ പേര് മാറ്റും,ഗാന്ധിജിയെ ഒഴിവാക്കും,പശുവിനെ ഉദ്ദരിക്കും,പ്രതിമകൾ പണിയും. അങ്ങനെ അങ്ങനെ അങ്ങനെ..

അന്തരീക്ഷത്തിന് ഏറ്റവും ദോക്ഷം ചെയ്യുന്ന മീതൈൻ വാതകം ഉല്പാദിപ്പിക്കുന്ന ചാണകം(ഒരു പശു ഏതാണ്ട് 120 കിലോ വരെ മീഥെയിൻ പുറത്തു വിടുന്നു..)ലോകം ഒരു പ്രശ്നമായി കാണുമ്പോൾ ,നമ്മൾ ചാണകം പച്ചക്കും ,വേവിച്ചും,ഫ്രെ ചെയ്തും കഴിക്കുന്നു..

ലോക രാജ്യങ്ങൾ അവരുടെ ദുരാചാരങ്ങളെ ,വിശ്വാസങ്ങളെ ഒക്കെ ഉപേക്ഷിച്ചു, ഈ ഭൂമിയുടെ പതനം,ആഗോള താപനം,ആർട്ടിഫിഷ്യൻ ഇന്റലിജൻസ്,ക്യാൻസർ ഉൾപ്പെടെ ഉള്ള രോഗങ്ങളുടെ നിർമാർജ്ജനം ,അമരത്വം എന്നിവയൊക്കെ പറ്റി ചിന്തിക്കുമ്പോൾ,നവോത്ഥാനം വേരോടിയ നമ്മുടെ സംസ്ഥാനത്തു ദൈവത്തെ രക്ഷിക്കുവാൻ വേണ്ടി കലാപങ്ങൾ നടന്നു.ഞാൻ രാജാവ് ആണെന്ന് എളിമയുടെ ദൈവ ദാസൻ ഹൈക്കോടതിയിൽ ഉണർത്തിക്കുന്നു.

ഈ ഇലക്ഷന് ഒരു മത നേതാവിന്റെഎങ്കിലും മുൻപിൽ തലകുനിക്കാത്ത ഒരു നേതാവോ,സ്ഥാനാർത്ഥിയെ ഉണ്ടോ ?.ഓരോ സ്ഥാനാർത്ഥിയും മത സാമൂഹിക നേതാവിന്റെ തിണ്ണ നിരങ്ങുമ്പോൾ ,അത് അണികൾക്ക് ഉള്ള ഒരു സന്ദേശമാണ് “ഈ മുതലാളി പറഞ്ഞാൽ കേൾക്കുന്ന വെറും അടിയാൻ മാത്രമാണ് ജനം.അയാൾ പറയും നിങ്ങൾ വോട്ട് ചെയ്യും “.

ശാസ്ത്രം,സാങ്കേതിക വിദ്യാ,അടിസ്ഥാന സ്വകാര്യങ്ങൾ ,സമാധാനം,ദാരിദ്ര നിർമാർജ്ജനം ,ആശുപതികൾ തുടങ്ങിയവ ഒക്കെ പ്രധാന കാര്യമായി എടുത്തു പറയുന്ന ഒരു സർക്കാർ ഇവിടെ ഉണ്ടാവുമോ ?നമുക്ക് വേണ്ടത് രാഷ്ട്രീയ ബിംബങ്ങൾ അല്ല.ഒരു ഏക രക്ഷകൻ അല്ല ,പകരം നമുക്ക് വേണം ശാസ്ത്രീയ,മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടം ആളുകളെ.. വികസനത്തിന്റെയും,ശാസ്ത്രീയ മുന്നേറ്റങ്ങളുടേയും ,ദാരിദ്ര്യ നിർമാർജനത്തിന്റെയും
നല്ല പാഠങ്ങൾ നമുക്ക് ചൈനയിൽ നിന്ന് പഠിക്കാം,നമുക്ക് സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ നിന്ന് പഠിക്കാം,അമേരിക്കയിൽ നിന്നും ,UAE ൽ നിന്നും പഠിക്കാം.. വരട്ടു വാദങ്ങൾ തുലയട്ടെ.
റോബിൻ ആചാര്യ

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.