ദീപം തെളിച്ചിട്ടു കാര്യമില്ല മോദിജി, കേരളത്തെ പോലെ ക്രിയാത്മക പ്രവർത്തണം ഇന്ത്യമുഴുവൻ വേണം

വെളിച്ചം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രധാനമന്ത്രി അറിയാൻ,ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, നേഴ്സ്, ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഫാർമസിസ്റ്റ്… തുടങ്ങി ഈ രോഗത്തിനെതിരെ പൊരുതുന്ന മനുഷ്യർക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ (PPE, N 95 etc.) വേണം,.ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥ ഇവിടെ ഉണ്ടായാൽ ചികിത്സിക്കാൻ ആവശ്യമായ ഐസിയു, വെൻറിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ വേണം,ലോക്ക് ഡൗൺ ആണ്. ജനങ്ങൾക്ക് ജോലിയും കൂലിയും ഇല്ല. ഓരോ ദിവസവും ജോലി നഷ്ടപ്പെടുന്നവർ… ഇവർക്ക് ജീവിക്കാനാവശ്യമായ പിന്തുണ വേണം,ഇതുപോലെ നൂറുകണക്കിന് പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യർ, ഇതുകൂടാതെയാണ് കഴിഞ്ഞതവണ പാത്രം കൊട്ടാൻ പറഞ്ഞശേഷം ആൾക്കൂട്ടങ്ങൾ ഉണ്ടായ വിഷയം, ആൾക്കൂട്ടങ്ങൾ എത്ര അപകടകരമാണ് എന്ന് നിങ്ങൾക്ക്അറിയാത്തതല്ലല്ലോ. അതിനിടയിലാണ് വിളക്ക് കൊളുത്തണം എന്ന് പറയുന്നത്, ഞങ്ങൾക്ക് വേണ്ടത് ശക്തമായ ആരോഗ്യ സംവിധാനങ്ങളും, സുരക്ഷാ ഉപാധികളുമാണ്. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അത് അങ്ങ് ഒരുക്കണം…അതിനെക്കുറിച്ച് പറയണം. പാത്രം കൊട്ടുക, വിളക്ക് കൊളുത്തുക തുടങ്ങിയ രാഷ്ട്രീയ ഗിമ്മിക്കുകൾക്കുള്ള സമയമല്ലിത്. പിന്നെ വിളക്ക് കൊളുത്താൻ ഇറങ്ങുന്നവരോട്, ദയവുചെയ്ത് കൂട്ടം കൂടരുത്… !