ആരെ ചികിത്സിക്കണം, ആരെ മരണത്തിനു വിട്ടുകൊടുക്കണം എന്നനിലയിലേക്ക് നമ്മളും എത്തുകയാണ്

251

കിഷോർ പല്ലശ്ശന

രോഗവ്യാപന നിരക്കിൽ(പുതിയ കേസുകൾ) ബ്രസീല്‍ അമേരിക്കയെ കടത്തിവെട്ടി ഒന്നാമതെത്തിയിരിക്കുകയാണ്, കുറച്ചുദിവസത്തിനുള്ളിൽ അത് ബ്രസീല്‍, അമേരിക്ക, ഇന്ത്യ എന്നാവും, ഇപ്പോൾ ഇന്ത്യ നാലാമതാണ്, തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്, ഗുജറാത്ത് രോഗവ്യാപനം സംശയാസ്പദമാണ്, വളരെ പ്രഡിക്റ്റബിൾ ആയ് സംഖ്യയാണ് രോഗികളിൽ ഉണ്ടാവുന്നത്, മരണനിരക്ക് ഒരുതരത്തിലും ഒത്തുപോവാത്തതുമാവുന്നു,18545 ലേറെ രോഗികളുള്ള തമിഴ്നാട്ടിൽ മരണം 136 ആവുമ്പോൾ 15205 കേസുകളുള്ള ഗുജറാത്തിൽ 938 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

4013 കേസുകൾ ഏത് സംസ്ഥാനത്തിലാണ് എന്നുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഹാരാഷ്ട്ര യിൽ നിന്ന് രോഗബാധിതരെ ഇന്ത്യയിലെ വിവിധസംസ്ഥാനത്തിലേക്ക് കയറ്റിവിടുന്ന തിരക്കിലാണ് ഗവണ്മെന്റ്, ശക്തമായ രോഗവ്യാപനത്തിന് ഇടയാക്കാനുതകുന്നതാണ്, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ രോഗവ്യാപനം ഒരു ഉദാഹരണം മാത്രമാണ്. ആരെ ചികിത്സിക്കണം, ആരെ മരണത്തിനു വിട്ടുകൊടുക്കണം എന്നനിലയിലേക്ക് നമ്മൾ വളരെ പെട്ടന്ന് എത്തുകയാണ്,

മറ്റു രാജ്യങ്ങളിൽ നമ്മളാകാഴ്ച്ച കണ്ടതാണ്, അപ്പോഴാണ് കേരളത്തില്‍ കാലുവാരാൻ കാത്തിരിക്കുന്ന, സംസ്ഥാന സർക്കാരെ അപകീർത്തിപെടുത്തുക എന്നതിൽ മാത്രം ശ്രദ്ധയൂന്നുന്ന പിന്തിരിപ്പൻമാരുടെ പൊലയാട്ട്… അതിൽ കൂടുതൽ നല്ല വാക്കൊന്നുമെനിക്കറിയില്ല, നമ്മള്‍ നേടിയ കരുത്തിൽ, സുരക്ഷയിൽ അതിന്റെ പിൻബലത്തിലാണ് നിങ്ങൾക്ക് വിമർശിക്കാനുള്ള സ്പെയ്സ് കിട്ടുന്നത്, അത് തകരാതെ പിടിച്ചുനിർത്തുക എന്നതാണ് ഇപ്പോൾ നമ്മുടെ ചുമതല, അതെല്ലെങ്കിൽ ഒരിക്കലും രാഷ്ട്രീയം പറയാൻ കഴിയാത്ത, മരണവിളികൾ മാത്രമുള്ള ആഴകയത്തിലേക്കായിരിക്കും നമ്മുടെ വീഴ്ച്ച.

ഞാൻ ജോലിചെയ്യുന്ന ചെന്നെയിൽ എല്ലാ ഹോസ്പിറ്റലുകളും ഫുള്ളാണ്, കോവിഡ് സ്ഥിതീകരിച്ചവർ വരെ വീട്ടിൽ തന്നെയാണ്, ഇന്നലെ ഒരു സഹപ്രവർത്തക ചികിത്സകിട്ടാതെ മരിച്ചു, നമ്മുടെ നാട് അവിടേക്കെത്താൻ അധികം സമയം എടുക്കില്ല, നമ്മൾ വീണുപോകുന്ന ജനതയല്ല, വീഴുകയുമില്ല.. ആരൊക്കെ ശ്രമിച്ചാലും. തകർന്ന ആരോഗ്യ സംവിധാനവും, ഇല്ലാത്ത ആരോഗ്യ സംവിധാനവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നൊർക്കുക.

Advertisements