ഇന്ത്യ സാമ്പത്തിക തകർച്ചയിലേക്കോ ?

194
ഇന്ത്യ സാമ്പത്തിക തകർച്ചയിലേക്കോ (Depression)
സാമ്പത്തിക മാന്ദ്യം (Recession) ഉണ്ടാകുമ്പോൾ വളർച്ചാ നിരക്കും അതോടൊപ്പം പണപ്പെരുപ്പവും കുറയും. സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ആയി സാമ്പത്തിക ഉത്തേജന പാക്കേജുകൾ നടപ്പാക്കുമ്പോൾ ആദ്യം വളർച്ചാ നിരക്കും, പിന്നീട് പണപ്പെരുപ്പവും കൂടും. എന്നാൽ സാമ്പത്തിക മാന്ദ്യത്തിന്റെ യഥാർഥ കാരണങ്ങൾ മനസിലാക്കാതെ വെറുതെ കുറെ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചാൽ അത് രാജ്യത്തെ സാമ്പത്തിക തകർച്ച (Depression) എന്ന അവസ്ഥയിലേക്ക് നയിക്കും.
സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ആയി സാമ്പത്തിക ഉത്തേജന പാക്കേജുകൾ നടപ്പാക്കുമ്പോൾ വളർച്ചാ നിരക്ക് കൂടുന്നതിന് പകരം പണപ്പെരുപ്പം കൂടുന്നതാണ് രാജ്യം സാമ്പത്തിക തകർച്ച (Depression) എന്ന അവസ്ഥയിലേക്ക് പോകുകയാണ് എന്നതിന്റെ പ്രധാന സൂചന.
സാമ്പത്തിക ഉത്തേജന പക്കേജുകളുടെ സഹായത്തോടെ ഓഹരി വിപണിയിൽ അടക്കം ഉണ്ടാകുന്ന കുതിപ്പ് സാമ്പത്തിക ഉത്തേജന പക്കേജുകൾ പിൻവലിക്കുന്നതോടെ അവസാനിക്കും എന്നതാണ് സാമ്പത്തിക തകർച്ച (Depression) എന്ന അവസ്ഥയുടെ അടുത്ത ഘട്ടം. എന്നാൽ വീണ്ടും ഉത്തേജന പാക്കേജ് നടപ്പാക്കാൻ സർക്കാരിന് ശേഷി ഇല്ലാത്തതിനാൽ രാജ്യത്തെ സമസ്ത മേഖലകളും തകരും.
അതായത് സാമ്പത്തിക മാന്ദ്യം (Recession) പള്ളിയുടെ കരോൾ പോലെ അതാത് പള്ളിക്കാരുടെ വീട്ടിലേക്ക് മാത്രം വന്ന് പോകുമ്പോൾ, സാമ്പത്തിക തകർച്ച (Depression) ക്ലബുകളുടെ കരോൾ പോലെ ജാതിമത ഭേദം ഇല്ലാതെ എല്ലാ വീട്ടിലും വരും.
നിലവിൽ ഇന്ത്യയിൽ വളർച്ചാ നിരക്ക് കുറയുകയും പണപ്പെരുപ്പം കൂടുകയും ചെയ്യുന്നത് രാജ്യം സാമ്പത്തിക തകർച്ച (Depression) എന്ന അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ സൂചനയാണ്. ഇനിയെങ്കിലും കേന്ദ്രസർക്കാർ യാഥാർഥ്യബോധത്തോടെ സാമ്പത്തിക മാന്ദ്യത്തെ നേരിട്ടില്ലാ എങ്കിൽ രാജ്യം പരമാവധി 3 വര്ഷം കൊണ്ട് സാമ്പത്തിക തകർച്ച (Depression) എന്ന അവസ്ഥയിലേക്ക് എത്തും.